പ്രേക്ഷക-നിരൂപക പ്രശംസയേറ്റുവാങ്ങിയ 'ജനഗണമന'യ്‌ക്ക് ശേഷം ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്‌ത ചിത്രമാണ് 'മലയാളി ഫ്രം ഇന്ത്യ'. നിവിൻ പോളിയാണ് ഈ സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ 'മലയാളി ഫ്രം ഇന്ത്യ'യിലെ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്.
ചിത്രത്തിലെ 'വേള്‍ഡ് ഓഫ് ഗോപി' എന്ന ഏറെ രസകരമായ ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. നിവിൻ പോളി അവതരിപ്പിക്കുന്ന ഗോപി എന്ന നായക കഥാപാത്രത്തെ കുറിച്ചുള്ളതാണ് ഈ ഗാനം. സുഹൈല്‍ കോയയാണ് ഗാനരചന. ജേക്‌സ് ബിജോയ് ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് അഭിജിത്ത് അനില്‍ കുമാറാണ്.
- " class="align-text-top noRightClick twitterSection" data="">
മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫൻ നിർമിക്കുന്ന 'മലയാളി ഫ്രം ഇന്ത്യ'യിൽ ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിലുണ്ട്. 'ഗരുഡന്‍' എന്ന ചിത്രത്തിന് ശേഷം മാജിക് ഫ്രെയിംസ് നിര്‍മിക്കുന്ന സിനിമയാണിത്. മെയ് 1 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
വിജയ ചിത്രമായിരുന്ന 'ജനഗണമന'യ്‌ക്ക് ശേഷം ഡിജോ ജോസും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുകയാണ് 'മലയാളി ഫ്രം ഇന്ത്യയിലൂടെ'. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് 'മലയാളി ഫ്രം ഇന്ത്യ'. അനശ്വര രാജനാണ് ഈ സിനിമയിലെ നായിക.
ഷാരിസ് മുഹമ്മദ് രചന നിര്‍വഹിച്ചിരിക്കുന്ന ഈ കംപ്ലീറ്റ് എന്‍റർടെയിനർ ചിത്രത്തിൽ മഞ്ജു പിള്ള, അജു വർഗീസ്, സെന്തിൽ കൃഷ്‌ണ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജസ്റ്റിൻ സ്റ്റീഫൻ സഹനിർമ്മാതാവും സന്തോഷ് കൃഷ്‌ണൻ ലൈൻ പ്രൊഡ്യൂസറുമായ ഈ സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ് ആണ്.
അതേസമയം അടുത്തിടെ പുറത്തിറങ്ങിയ ഈ സിനിമയിലെ മറ്റൊരു ഗാനവും പ്രൊമോ ടീസറുമെല്ലാം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മലയാളികളുടെയും ഒപ്പം കേരളത്തിന്‍റെയും സവിശേഷതകളെ വിളിച്ചുപറയുന്ന 'വേൾഡ് മലയാളി ആന്തം' (World Malayalee Anthem) ഗംഭീര പ്രതികരണമാണ് നേടിയത്. അസൽ കോലാറാണ് ഗാനം ആലപിച്ചത്.
സുദീപ് ഇളമണാണ് ഈ സിനിമയുടെ ഛായാഗ്രാഹകൻ. 'മലയാളി ഫ്രം ഇന്ത്യ'യുടെ എഡിറ്റിങ് ആൻഡ് കളറിങ് നിർവഹിച്ചത് ശ്രീജിത്ത് സാരംഗാണ്. അഖിൽരാജ് ചിറയിലാണ് ആർട്ട് ഡയറക്‌ടർ.
പ്രൊഡക്ഷൻ ഡിസൈനർ - പ്രശാന്ത് മാധവൻ, മേക്കപ്പ് - റോണെക്‌സ് സേവ്യർ, വസ്‌ത്രാലങ്കാരം - സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ബിന്‍റോ സ്റ്റീഫൻ, പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ - SYNC സിനിമ, ഫൈനൽ മിക്‌സിങ് - രാജകൃഷ്‌ണൻ എംആർ, അഡ്‌മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്‌ട്രിബ്യൂഷൻ ഹെഡ് - ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് - അഖിൽ യെശോധരൻ, ലൈൻ പ്രൊഡക്ഷൻ - റഹീം പി എം കെ (ദുബായ്), ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്‌സ് - ഗോകുൽ വിശ്വം, കൊറിയോഗ്രാഫി - വിഷ്‌ണുദേവ്, സ്റ്റണ്ട് - മാസ്റ്റർ ബില്ലാ ജഗൻ, ഡിസൈൻ - ഓൾഡ്‌മങ്ക്‌സ്.
ALSO READ: ജിയോ ബേബി നായകനായി 'സ്വകാര്യം സംഭവബഹുലം', നായിക ഷെല്ലി; മോഷൻ പോസ്റ്റർ പുറത്ത്