മലയാളികളുടെ പ്രിയതാരം നിവിൻ പോളി നായകനായി എത്തുന്ന ചിത്രമാണ് 'മലയാളി ഫ്രം ഇന്ത്യ'. സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്തുവന്നു. മെയ് ഒന്നിന് 'മലയാളി ഫ്രം ഇന്ത്യ' തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്കെത്തും.
ഡിജോ ജോസ് ആന്‍റണിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ പ്രൊമോ വീഡിയോയും പോസ്റ്ററുകളുമെല്ലാം ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ റിലീസ് തീയതിയും എത്തിയതോടെ ആരാധകരുടെ ആവേശം ഇരട്ടിയായിരിക്കുകയാണ്. ഏതായാലും തിയേറ്ററുകളിൽ ചിത്രം ചിരിയുടെ പേമാരി തീർക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
നിവിന്‍ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രം കൂടിയാണ് 'മലയാളി ഫ്രം ഇന്ത്യ'. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് 'മലയാളി ഫ്രം ഇന്ത്യ' നിർമിക്കുന്നത്. 'ഗരുഡന്‍' എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷം മാജിക് ഫ്രെയിംസ് നിർമിക്കുന്ന ചിത്രം കൂടിയാണിത്.
കൂടാതെ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ 'ജനഗണമന'യ്‌ക്ക് ശേഷം ഡിജോ ജോസ് ആന്‍റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിച്ച ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് 'മലയാളി ഫ്രം ഇന്ത്യ'യ്‌ക്ക്. ഷാരിസ് മുഹമ്മദ് ആണ് ഈ സിനിമയുടെ രചന നിർവഹിച്ചത്. 'ജനഗണമന'യുടെ തിരക്കഥ ഒരുക്കിയതും ഷാരിസ് മുഹമ്മദ് ആയിരുന്നു.
അനശ്വര രാജനും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പൂർണമായും ഒരു ഫൺ എന്‍റർടെയിനർ തന്നെയാകും 'മലയാളി ഫ്രം ഇന്ത്യ' എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. സുദീപ് ഇളമണ്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ശ്രീജിത്ത് സാരംഗാണ്.
ജസ്റ്റിൻ സ്റ്റീഫൻ സഹനിർമ്മാതാവും നവീൻ തോമസ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറുമാണ്. സന്തോഷ് കൃഷ്‌ണൻ ആണ് ലൈൻ പ്രൊഡ്യൂസർ. സംഗീത സംവിധാനം ജെയ്‌ക്‌സ് ബിജോയ് നിർവഹിക്കുന്നു.
ആർട്ട് - അഖിൽരാജ് ചിറയിൽ, പ്രൊഡക്ഷൻ ഡിസൈനർ - പ്രശാന്ത് മാധവൻ, വസ്‌ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - റോണക്‌സ് സേവിയർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ബിന്‍റോ സ്റ്റീഫൻ, പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, ഫൈനൽ മിക്‌സിങ് - രാജകൃഷ്‌ണൻ എം ആർ, അഡ്‌മിനിസ്‌ട്രേഷൻ - ഡിസ്‌ട്രിബ്യൂഷൻ ഹെഡ് - ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് - അഖിൽ യശോധരൻ, ലൈൻ പ്രൊഡക്ഷൻ - റഹീം പി എം കെ (ദുബൈ), ഡബ്ബിങ് - സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്‌സ് - ഗോകുൽ വിശ്വം, ഡാൻസ് കൊറിയോഗ്രഫി - വിഷ്‌ണു ദേവ്, സ്റ്റണ്ട് - മാസ്റ്റർ റോഷൻ ചന്ദ്ര, ഡിസൈൻ - ഓൾഡ്‌മങ്ക്സ്, സ്റ്റിൽസ് - പ്രേംലാൽ, വിഎഫ്എക്‌സ് - പ്രോമിസ്.