മലയാളത്തിന്റെ യുവ സൂപ്പർതാരം നിവിൻ പോളിയുടെ പുത്തൻ ആൽബം സോങ് ഉടൻ റിലീസിന്. 'ഹബീബി ഡ്രിപ്' എന്ന് പേരിട്ടിരിക്കുന്ന ഈ ആൽബത്തിന്‍റെ ടീസർ പുറത്തുവന്നു. ജൂലൈ 19ന് വൈകുന്നേരം ആറ് മണിക്കാണ് ഗാനം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തുക.
ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്‌തിരിക്കുന്ന ഈ ഗാനത്തിന്‍റെ ഐഡിയയ്‌ക്ക് പിന്നിൽ കുട്ടു ശിവാനന്ദനാണ്. ആൽബം ഡിസൈൻ ചെയ്‌തതും ഇദ്ദേഹമാണ്. രജിത് ദേവ് ആണ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ഹബീബി ഡ്രിപ്പിന് കാമറ ചലിപ്പിച്ചത് നിഖിൽ രാമനാണ്. ഈ ഗാനത്തിന്‍റെ എഡിറ്റിങ് നിർവഹിച്ചത് ഷാഹിൻ റഹ്മാനാണ്. പ്രശസ്‌ത റാപ്പർ ഡബ്‌സിയാണ് വരികൾ രചിച്ചതും ഗാനം ആലപിച്ചതും. റിബിൻ റിച്ചാർഡ് ആണ് സംഗീത സംവിധാനം. ആൽബം നിർമിച്ചിരിക്കുന്നതും റിബിൻ റിച്ചാർഡ് ആണ്.
ALSO READ: നാടോടി സംഗീതത്തിൻ്റെ ആഘോഷമായി 'മിനിക്കി മിനിക്കി'; 'തങ്കലാനി'ലെ ആദ്യ ഗാനമെത്തി