മലയാളി സിനിമാസ്വാദകരും നിവിൻ പോളി ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് 'മലയാളി ഫ്രം ഇന്ത്യ'. നിവിനൊപ്പം ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ അനശ്വര രാജനാണ് നായിക. ഇപ്പോഴിതാ 'മലയാളി ഫ്രം ഇന്ത്യ'യിലെ ആദ്യ ഗാനം പുറത്തുവന്നിരിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="">
ചിത്രത്തിലെ കൃഷ്‌ണ എന്ന പാട്ടാണ് ആദ്യ ഗാനമായി അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ജേക്‌സ് ബിജോയി ഈണമിട്ടിരിക്കുന്ന ഗാനം മികച്ച പ്രതികരണം നേടുകയാണ്. ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ഗാനരചന ടിറ്റോ പി തങ്കച്ചൻ.
'ജനഗണമന' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന സിനിമയാണ് 'മലയാളി ഫ്രം ഇന്ത്യ'. ഒരു കംപ്ലീറ്റ് എന്‍റർടെയിനറായാണ് ഡിജോ ജോസ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. നേരത്തെ പുറത്തുവന്ന സിനിമയുടെ പ്രോമോ വീഡിയോയും ഫസ്‌റ്റ് ലുക്കുമെല്ലാം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ആദ്യഗാനവും കൈയ്യടി നേടുകയാണ്.
മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്‌റ്റിൻ സ്‌റ്റീഫൻ ആണ് 'ജനഗണമന' നിർമിക്കുന്നത്. 'ജനഗണമന'യ്‌ക്ക് ശേഷം ഇത് രണ്ടാം തവണയാണ് ഒരു സിനിമയ്‌ക്കായി ലിസ്‌റ്റിൻ സ്‌റ്റീഫൻ സ്റ്റീഫനും ഡിജോ ജോസ് ആന്‍റണിയും ഒന്നിക്കുന്നത്. ഏതായാലും ചിത്രം തിയേറ്ററുകളിൽ തകർപ്പൻ ചിരി സമ്മാനിക്കുമെന്ന് തന്നെയാണ് പ്രേക്ഷക പ്രതീക്ഷ. ഒപ്പം ഹ്യൂമറസ് റോളിലേക്ക് നിവിൻ മടങ്ങിയെത്തിയതും ധ്യാൻ ശ്രീനിവാസനുമായുള്ള കോംബോയും ആരാധകരെ ആവേശത്തിലാക്കുന്നു.
പൃഥ്വിരാജ് നായകനായ 'ജനഗണമന' സിനിമയ്‌ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് 'മലയാളി ഫ്രം ഇന്ത്യ'യ്‌ക്കായും തിരക്കഥ ഒരുക്കിയത്. നിവിന്‍ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ നിർമിച്ച ഈ ചിത്രത്തിൽ അജു വർഗീസും നിർണായക വേഷത്തിലുണ്ട്. സുദീപ് ഇളമൻ ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിങ്ങും കളറിങ്ങും നിർവഹിച്ചിരിക്കുന്നു. ജസ്‌റ്റിൻ സ്‌റ്റീഫൻ ഈ സിനിമയുടെ സഹ നിർമ്മാതാവാണ്.
ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്‌ണൻ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- നവീൻ തോമസ്, ആർട്ട്- അഖിൽരാജ് ചിറയിൽ, പ്രൊഡക്ഷൻ ഡിസൈനർ- പ്രശാന്ത് മാധവൻ, വസ്‌ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്‌സ് സേവിയർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- ബിന്‍റോ സ്‌റ്റീഫൻ, പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, ഫൈനൽ മിക്‌സിങ്- രാജകൃഷ്‌ണൻ എം ആർ, അഡ്‌മിനിസ്‌ട്രേഷൻ, ഡിസ്‌ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ്- അഖിൽ യശോധരൻ, ലൈൻ പ്രൊഡക്ഷൻ- റഹീം പി എം കെ (ദുബായ്), ഡബ്ബിങ്ങ്- സൗത്ത് സ്‌റ്റുഡിയോ, ഗ്രാഫിക്‌സ്- ഗോകുൽ വിശ്വം, ഡാൻസ് കൊറിയോഗ്രഫി- വിഷ്‌ണു ദേവ്, സ്‌റ്റണ്ട് - മാസ്‌റ്റർ റോഷൻ ചന്ദ്ര, ഡിസൈൻ- ഓൾഡ്‌മങ്ക്സ്, സ്‌റ്റിൽസ് - പ്രേംലാൽ, വിഎഫ്എക്‌സ്- പ്രോമിസ് എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.