ETV Bharat / entertainment

'എഴുത്തോല' നാളെ മുതൽ; പ്രധാന വേഷത്തിൽ നിഷ സാരംഗ് - ezhuthola movie release

വിവിധ ഫെസ്‌റ്റുവലുകളിൽ നിന്നായി ഇതിനോടകം നിരവധി അവാർഡുകൾ കരസ്ഥമാക്കിയ സിനിമയാണ് 'എഴുത്തോല'.

NISHA SARANGH STARRER EZHUTHOLA  EZHUTHOLA MOVIE UPDATES  എഴുത്തോല റിലീസ്  നിഷ സാരംഗ്
'എഴുത്തോല' സിനിമ (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 4, 2024, 5:05 PM IST

നിഷ സാരംഗ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം 'എഴുത്തോല' നാളെ തിയേറ്ററുകളിലേക്ക്. നവാഗതനായ സുരേഷ് ഉണ്ണിക്കൃഷ്‌ണൻ സംവിധാനം ചെയ്യുന്ന 'എഴുത്തോല' വിവിധ ഫെസ്റ്റുവലുകളിൽ ഇതിനോടകം നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. സംവിധായകൻ സുരേഷ് ഉണ്ണിക്കൃഷ്‌ണൻ തന്നെയാണ് എഴുത്തോലയുടെ രചനയും നിർവഹിച്ചത്.

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വരുന്ന മാറ്റങ്ങളുടെ ഫലമായി അധ്യാപകരുടെയും വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സാഹചര്യങ്ങളാണ് ഈ ചിത്രത്തിന്‍റെ പ്രമേയം. പാറുക്കുട്ടി ആശാത്തിയും ഭർത്താവ് കൃഷ്‌ണൻ ആശാനുമാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഇവരുടെ ജീവിതത്തിലൂടെയാണ് എഴുത്തോലയുടെ സഞ്ചാരം.

Nisha Sarangh starrer ezhuthola  ezhuthola movie updates  എഴുത്തോല റിലീസ്  നിഷ സാരംഗ്
'എഴുത്തോല' തിയേറ്ററുകളിലേക്ക് (ETV Bharat)

പഴയ കാലഘട്ടത്തിലെ അർധ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിലെ സ്‌ത്രീ അധ്യാപികയെയാണ് 'ആശാത്തി' എന്ന് വിശേഷിപ്പിക്കുന്നത്. അധ്യാപകനെ ആശാൻ എന്നും വിളിക്കുന്നു. വിദേശത്ത് സ്ഥിരതാമസമാക്കിയ, ആശാത്തിയുടെ മുൻ ശിഷ്യനായ നന്ദൻ മകളുടെ ആദ്യാക്ഷരം എഴുതിക്കുന്നതിനായി നാട്ടിലെത്തിയപ്പോൾ ആശാൻ്റെയും ആശാത്തിയുടെയും ദുഃഖകരമായ വിയോഗത്തെക്കുറിച്ചും അവരുടെ ദുരിതപൂർണവും ദാരുണവുമായ അവസാന നാളുകളെക്കുറിച്ചും അറിയുന്നു. തുടർന്ന് നന്ദൻ അവർക്കായി നടത്തുന്ന പോരാട്ടമാണ് ഈ ചിത്രം പറയുന്നത്.

ടി ശങ്കറും സതീഷ് ഷേണായിയും ചേർന്നാണ് എഴുത്തോല നിർമിച്ചിക്കുന്നത്. സുന്ദർബൻ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നരേറ്റീവ് ഫീച്ചർ, മികച്ച നവാഗത സംവിധായകൻ, മികച്ച പശ്ചാത്തല സംഗീതം, മികച്ച വിദ്യാഭ്യാസ ചിത്രം എന്നീ പുരസ്‌കാരങ്ങൾ ആണ് എഴുത്തോല ഇതുവരെ സ്വന്തമാക്കിയത്.

നിഷ സാരംഗിന് പുറമെ ശങ്കർ, കൃഷ്‌ണ പ്രസാദ്, ഹേമന്ദ് മേനോൻ എന്നിവരാണ് ഈ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്നത്. ഗോപൻ മങ്കാട്ട്, സുന്ദര പാണ്ഡ്യൻ, ജയകൃഷ്‌ണൻ, പ്രഭു, അനുപമ, സ്വപ്‌ന പിള്ള, പോളി വൽസൻ, രഞ്ജിത്ത് കലാഭവൻ, മാസ്‌റ്റർ ജെറാമി, മാസ്‌റ്റർ ശ്രീയാൻഷ്, എല്ല മരിയ തുടങ്ങിയവരാണ് എഴുത്തോല'യിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരി, ഒളപ്പമണ്ണ, ബിലു വി നാരായണൻ എന്നിവരുടെ വരികൾക്ക് മോഹൻ സിതാരയും പ്രശാന്ത് കർമ്മയും ചേർന്ന് സംഗീതം പകർന്നിരിക്കുന്നു.

'എഴുത്തോല' നാളെ മുതൽ (ETV Bharat)

മധു ബാലകൃഷ്‌ണൻ, നയന നായർ, ശ്രേയ ജയദീപ്, അഭിജിത്ത് വിജയൻ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിക്കുന്നത്. ശ്രീജിത്ത് പാച്ചേനി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ഹരീഷ് മോഹനാണ്. കലാസംവിധാനം സതീഷ് നെല്ലായയും നിർവഹിക്കുന്നു. വസ്‌ത്രാലങ്കാരം : കുമാർ എടപ്പാൾ, മേക്കപ്പ് : മനോജ് അങ്കമാലി, പ്രൊഡക്ഷൻ കൺട്രോളർ : ബിജു കടവൂർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ALSO READ: 'ഉപ്പും മുളകും' തിരിച്ച് വരുന്നു; വിശേഷങ്ങളുമായി നിഷ സാരംഗ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.