ETV Bharat / entertainment

ഐശ്വര്യയും അഭിഷേകും തമ്മിലുള്ള അകല്‍ച്ചയ്ക്ക് പിന്നില്‍ നിമ്രത് കൗര്‍? ആദ്യമായി പ്രതികരിച്ച് താരം

അഭിഷേക് ബച്ചനും നടി നിമ്രത് കൗറും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു.

AISHWARYA RAI AND ABHISHEK DIVORCE  NIMRAT KAUR AND ABHISHEK BACHCHAN  ഐശ്വര്യ റായ്‌ അഭിഷേക് വിവാഹ മോചനം  നിമ്രിത് കൗര്‍ അഭിഷേക് ബച്ചന്‍
നിമ്രത് കൗര്‍, അഭിഷേക് ബച്ചനും കുടുംബവും (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 28, 2024, 5:24 PM IST

ബോളിവുഡ് താരം ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും വേര്‍പിരിയാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് മാസങ്ങളേറെയായി. ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹ മോചിതരാവാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളായിരുന്നു ഇതിന് പിന്നില്‍. മാത്രമല്ല പൊതുവേദികളില്‍ ഇരുതാരങ്ങളും ഒന്നിച്ചെത്താത്തതും സമൂഹ മാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചു. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിരുന്നില്ല.

മാത്രല്ല നടിയും മോഡലുമായ നിമ്രത് കൗറുമായുള്ള അഭിഷേക് ബച്ചന്‍റെ സൗഹൃദമാണ് താര ദമ്പതികളുടെ കുടുംബ ജീവിതത്തില്‍ വിള്ളല്‍ വീഴാനുള്ള കാരണമെന്നാണ് പാപ്പരാസികളുടെ കണ്ടെത്തല്‍. ഇപ്പോഴിതാ അതിനോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നിമ്രത് കൗര്‍.

ആളുകള്‍ ഇത്തരത്തിലുള്ള ഗോസിപ്പ് പടച്ചുവിടുന്നതിനെ തടയാന്‍ തനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. ആളുകള്‍ എന്തു വേണമെങ്കിലും പറയാം. എനിക്ക് ഇതില്‍ എന്ത് ചെയ്യാന്‍ കഴിയും. ഇത്തരം ഗോസിപ്പുകളുടെ പിന്നാലെ പോകാനില്ല. ഞാന്‍ എന്‍റെ ജോലിയില്‍ മാത്രം ശ്രദ്ധിക്കാനാണ് ശ്രമിക്കുന്നത്. അഭിമുഖത്തിനിടെയാണ് നിമ്രത് കൗര്‍ പറഞ്ഞത്.

അഭിഷേക് ബച്ചനും നിമ്രത് കൗറും 'ദ്വസി' എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് കണ്ടുമുട്ടുന്നതും സൗഹൃദത്തിലാവുന്നതും. അഭിനയത്തിലും മറ്റും ഇരുവരും പരസ്‌പരം അഭിനന്ദിക്കുകയും പുകഴ്‌ത്തുകയും ചെയ്‌തതോടെ ഗോസിപ്പുകളും പിന്നാലെ വന്നു.

ഇതേസമയം സോഷ്യല്‍ മീഡിയയിലെ വാര്‍ത്തകളെല്ലാം അഭിഷേക് ബച്ചന്‍ തള്ളിയിരുന്നുവെങ്കിലും വിടാതെ പാപ്പരാസികള്‍ ഇവരെ വീണ്ടും പിന്തുടരുകയായിരുന്നു. മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റെയും വിവാഹത്തിന് ഇവര്‍ ഒരുമിച്ചായിരുന്നില്ല എത്തിയിരുന്നതെന്നായിരുന്നു അടുത്ത കണ്ടെത്തല്‍.

അഭിഷേക് മാതാപിതാക്കള്‍ക്കൊപ്പവും ഐശ്വര്യ ആരാധ്യയ്‌ക്കൊപ്പവുമായിരുന്നു. ഇതോടെ ഗോസിപ്പ് വാര്‍ത്തകള്‍ വീണ്ടും തലപ്പൊക്കി. ഐശ്വര്യയ്ക്ക് അഭിഷേകിന്‍റെ കുടുംബവുമായി യോജിച്ച് പോകാന്‍ കഴിയില്ലെന്നതായിരുന്നു പാപ്പരാസികളുടെ കണ്ടെത്തലുകള്‍.

അതേസമയം ആനന്ദ് അംബാനിയുടെ വിവാഹാഘോഷങ്ങളുടെ വീഡിയോ അടുത്തിടെ പുറത്തു വിട്ടിരുന്നു. അതില്‍ അഭിഷേകും ഐശ്വര്യയും മകള്‍ ആരാധ്യയ്ക്കൊപ്പം വിവാഹ ചടങ്ങുകള്‍ ആസ്വദിക്കുന്നത് കാണാമായിരുന്നു. ഇതോടെ വിവാഹ മോചന വാര്‍ത്തകള്‍ക്ക് ഫുള്‍സ്‌റ്റോപ്പ് വന്നിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മാത്രമല്ല പാരിസ് ഫാഷന്‍ വീക്കില്‍ എത്തിയ ഐശ്വര്യയുടെ വിരലില്‍ മോതിരം കണ്ടതോടെ വിവാഹ മോചന വാര്‍ത്തകള്‍ക്ക് അല്പം കുറവുണ്ടായിരുന്നു. മാത്രമല്ല കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മകള്‍ ആരാധ്യയ്‌ക്കൊപ്പം അഭിഷേകിന്‍റെ വീട്ടിലെത്തിയ ഐശ്വര്യയുടെ വീഡിയോ പുറത്തു വന്നിരുന്നു. മകള്‍ക്കൊപ്പം ഐശ്വര്യ മുംബൈയിലെ ബച്ചന്‍റെ വീടായ ജല്‍സയില്‍ എത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ വൈറലാവുകയും ചെയ്‌തിരുന്നു.

എന്നാല്‍ ഒരു പരിപാടിക്കിടെ ഇരുവരും വഴക്കിടുന്ന വീഡിയോ വീണ്ടും വൈറലായതോടെ വീണ്ടും വിവാഹ മോചന വാര്‍ത്ത തല പൊക്കി. മാത്രമല്ല ഇരുവരുടെയും ബന്ധത്തിലെ വിള്ളലുകള്‍ക്ക് കാരണം നിമ്രത് ആണെന്ന തരത്തില്‍ പോലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനോട് ഇപ്പോള്‍ താരം പ്രതികരിച്ചിരിക്കുന്നത്.

Also Read:അഭിഷേക് -ഐശ്വര്യ റായ് വിവാഹ മോചന ഗോസിപ്പ്; പുതിയ വീഡിയോ പങ്കുവച്ച് അംബാനി കുടുംബം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.