ETV Bharat / entertainment

''കുറ്റബോധമുണ്ടായിട്ടില്ല, ഒരുപാട് പേര്‍ കുറ്റപ്പെടുത്തി'';നിഖില വിമല്‍ - Nikhila talks about her cinema - NIKHILA TALKS ABOUT HER CINEMA

അവസരം വേണ്ടെന്ന് വച്ചതിനെ കുറിച്ച് നിഖില വിമല്‍. കഥ ഇന്നു വരെയാണ് നിഖലയുടെ പുതിയ ചിത്രം. സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ അരങ്ങേറ്റം.

NIKHILA VIMAL  CINEMA  നിഖില വിമല്‍  നിഖില വിമല്‍ സിനിമ
Nikhila Vimal (Instagram)
author img

By ETV Bharat Entertainment Team

Published : Sep 27, 2024, 7:44 PM IST

പ്രേക്ഷകരുടെ ഇഷ്‌ട താരമാണ് നിഖില വിമല്‍. സോഷ്യല്‍ മീഡിയയില്‍ 'തഗ്ഗ് റാണി'യെന്നും 'ലേഡീ പൃഥ്വിരാജ്' എന്നൊക്കെ ഈ താരത്തിന് വിളിപ്പേരുണ്ട്. മാത്രമല്ല 'ഗുരുവായൂര്‍ അമ്പലനടയില്‍' എന്ന സിനിമയിലൂടെ 'അഴകിയ ലൈല' എന്ന മറ്റൊരു പേരും ഈ താരത്തിന് ആരാധകര്‍ അടുത്തിടെ നല്‍കിയിട്ടുണ്ട്. ഇത് കേരളത്തില്‍ മാത്രമല്ല അങ്ങ് തമിഴ്‌നാട്ടിലും തെലുങ്കിലും വരെ വൈറലാവുകയും ചെയ്‌തു.

എന്നാല്‍ എന്തിനോടും അപ്പപ്പോള്‍ പ്രതികരിക്കുന്ന വ്യക്തിയാണ് നിഖില. തന്‍റെ അഭിപ്രായങ്ങള്‍ എവിടെയായാലും ആത്മവിശ്വാസത്തോടെ ഈ താരം തുറന്നു പറയാറുണ്ട്. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും സോഷ്യല്‍ മീഡിയയിലെ ചൂടുള്ള ചര്‍ച്ചയാവാറുമുണ്ട്. ഇപ്പോഴിതാ താന്‍ വേണ്ടെന്ന് വച്ച അവസരത്തെ കുറിച്ച് തുറന്ന് പറയുകയാണ് നിഖില വിമല്‍.

തിരക്കുകളോ തൃപ്‌തിക്കുറവോ കാരണം ചില സിനിമകള്‍ ചെയ്‌തിട്ടില്ലെന്നാണ് നിഖില പറയുന്നത്. ഒരു അഭിമുഖത്തിലാണ് നിഖില ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ നഷ്‌ടപ്പെട്ട അവസരങ്ങളെ കുറിച്ചോര്‍ത്ത് കുറ്റബോധമുണ്ടായിട്ടുമില്ലെന്നും താരം പറയുന്നു. താന്‍ അവസരം വേണ്ടെന്ന് വച്ചപ്പോള്‍ ഒരുപാട് പേര്‍ തന്നെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ തന്‍റെ മനസിനെ അതു ബാധിച്ചില്ലെന്നാണ് താരം പറയുന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

നായികയായി അഭിനയിക്കൂവെന്ന പിടിവാശിയൊന്നുമില്ല. നല്ല സിനിമകളുടെ ഭാഗമാകണം. ചെറുതല്ലെങ്കിലും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് തന്‍റെ ആഗ്രഹമെന്നും നിഖില പറഞ്ഞു.

സന്ത്യന്‍ അന്തിക്കാട് സംവിധാനം ചെയ്‌ത 'ഭാഗ്യദേവത' എന്ന ചിത്രത്തിലൂടെയാണ് നിഖില അഭിനയ രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. പിന്നീട് തമിഴിലും അഭിനയിച്ചു. 2018 ല്‍ 'അരവിന്ദന്‍റെ അതിഥികളി'ലൂടെ വീണ്ടും മലയാളത്തില്‍ സജീവമായി. വിഷ്‌ണു മോഹന്‍ സംവിധാനം ചെയ്‌ത 'കഥ ഇന്നുവരെ'യാണ് നിഖിലയുടെ പുതിയ ചിത്രം.

Also Read:അരങ്ങേറ്റം തകര്‍ത്തു; പാരിസ് ഫാഷന്‍ വീക്കില്‍ അതിസുന്ദരിയായി ആലിയ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.