ETV Bharat / entertainment

'കുബേര' അങ്ങ് ബാങ്കോക്കിൽ; ധനുഷ്, നാഗാർജുന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ഇനി ബാങ്കോക്കിൽ - Dhanush and Nagarjuna film Kubera

ചിത്രത്തിന്‍റെ പുതിയ ഷൂട്ടിങ്ങ് ഷെഡ്യുൾ ബാങ്കോക്കിൽ ആരംഭിച്ചു

Dhanush  Nagarjuna  Kubera  Kubera Shooting Shedule
Dhanush and Nagarjuna movie kubera; New shooting schedule in Bangkok
author img

By ETV Bharat Kerala Team

Published : Mar 14, 2024, 7:04 PM IST

മിഴകത്തിന്‍റെ പ്രിയതാരം ധനുഷും, നാഗാർജുനയും ഒന്നിക്കുന്ന ശേഖർ കമ്മൂല ചിത്രമായ 'കുബേര';യുടെ പുതിയ ഷൂട്ടിങ്ങ് ഷെഡ്യുൾ ബാങ്കോക്കിൽ. മഹാ ശിവരാത്രി നാളിൽ പുറത്തിറക്കിയ 'കുബേര'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരുന്നു. ധനുഷിന്‍റെ ലുക്ക് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് (New shooting schedule of Dhanush and Nagarjuna film Kubera).

ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ എൽ പി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ സുനിൽ നാരംഗും, പുസ്‌കൂർ രാം മോഹൻ റാവുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൊണാലി നാരംഗാണ് ചിത്രം അവതരിപ്പിക്കുന്നത്.

ചിത്രത്തിന്‍റെ പുതിയ ഷൂട്ടിങ്ങ് ഷെഡ്യുൾ ബാങ്കോക്കിൽ ആരംഭിച്ചിരിക്കുകയാണ്. നാഗാർജുനയും മറ്റ് ചില അഭിനേതാക്കളും ഈ ഷെഡ്യൂളിൽ ഉണ്ടാകും. ചില സംഭാഷണ രംഗങ്ങളും ആക്ഷൻ രംഗങ്ങളുമാണ് ഷെഡ്യുളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൽ മുൻപ് എങ്ങും കണ്ടിട്ടില്ല ലൊക്കേഷനുകളാണ് പ്രധാനമായും ഷൂട്ട് ചെയ്യുന്നത്. ചില വർക്കിങ്ങ് സ്റ്റിൽസ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ശേഖർ കമ്മൂലയും നാഗാർജുനയും സീൻ ഡിസ്‌കസ് ചെയ്യുന്നത് ഒരു ചിത്രമെങ്കിൽ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്ന സ്റ്റണ്ട് ടീമിന്‍റെ ചിത്രമാണ് മറ്റൊരു വർക്കിങ്ങ് സ്റ്റിൽ. ചിത്രത്തിന്‍റെ റിലീസിനായി ഇരു താരങ്ങലുടെയും ആരാധകർ വളരെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

രശ്‌മിക മന്ദന ചിത്രത്തിൽ നായികയായി എത്തുന്നു. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം മികച്ച പ്രൊഡക്ഷൻ ക്വാളിറ്റിയിലാണ് ഒരുങ്ങുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ മ്യുസിക്ക് കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം: നികേത് ബൊമ്മി, പ്രൊഡക്ഷൻ ഡിസൈൻ: രാമകൃഷ്‌ണ സബ്ബാനി, മോണിക്ക നിഗോത്രേ, മാർക്കറ്റിംഗ്: വാൾസ് ആൻഡ് ട്രൻഡ്‌സ്, പിആർഒ: ശബരി.

Also read : പ്രധാന വേഷത്തിൽ ധനുഷും നാഗാർജുനയും, ശേഖർ കമ്മുല ചിത്രം; കുബേര ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.