ETV Bharat / entertainment

ഈ ആഴ്‌ച ഒ. ടി. ടിയില്‍ തകര്‍പ്പന്‍ റിലീസുകള്‍; കാത്തിരുന്ന സിനിമകളും വെബ് സീരിസുകളും - NEW OTT RELEASE THIS WEEK

കാണാന്‍ ആഗ്രഹിച്ച വെബ് സീരിസുകളും സിനിമകളുമാണ് ഈ ആഴ്‌ച പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഒക്‌ടോബര്‍ 11 മുതല്‍ പ്രദര്‍ശനം ആരംഭിക്കും.

NEW OTT RELEASE THIS WEEK  WEB SERIES AND MOVIES  പുതിയ ഒ ടി ടി റിലീസ്  വെബ് സീരിസ് സിനിമ
New OTT Release This Week (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 10, 2024, 5:37 PM IST

Updated : Oct 10, 2024, 5:43 PM IST

ഒക്ടോബര്‍ രണ്ടാം വാരത്തില്‍ ഒ.ടി.ടിയില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് ഒരുപിടി നല്ല ചിത്രങ്ങളും വെബ് സീരിസുകളുമാണ്. നിങ്ങളുടെ ഇഷ്‌ട ഒ.ടി.ടി പ്ലാറ്റ്ഫോമിലേക്കാണ് ഇത്രയും നാള്‍ കാത്തിരുന്ന ചിത്രങ്ങളും വെബ് സീരിസുകളും എത്താന്‍ പോകുന്നത്. വിവിധ ഒ.ടി.ടിയില്‍ ഈ വാരം പ്രദര്‍ശനത്തിന് എത്തുന്നത് ഏതൊക്കെയാണെന്ന് നോക്കാം.

വാഴൈ

മാരി സെല്‍വരാജ് സംവിധാനം ചെയ്‌ത ചിത്രമാണ് വാഴൈ. തിയേറ്ററില്‍ മികച്ച വിജയം നേടിയ ഈ ചിത്രം ഒ. ടി. ടിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. മലയാളികളുടെ സ്വന്തം നിഖില വിമല്‍ പ്രധാ വേഷത്തിലെത്തിയ ചിത്രമാണിത്. ഡിസ്‌നി ഹോട്ട്സ്‌റ്റാറിലൂടെയാണ് സിനിമ പ്രദര്‍ശനത്തിന് എത്തുക. ഒക്‌ടോബര്‍ 11 മുതല്‍ വാഴൈ പ്രക്ഷകര്‍ക്ക് കാണാന്‍ സാധക്കും.

സര്‍ഫിറ

സൂര്യ നായകനായി 2020 ല്‍ പുറത്തിറങ്ങി സുരറൈ പോട്ര് എന്ന ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് സര്‍ഫിറ ഒ. ടി. ടിയിലേക്ക്. സുധ കൊങ്കരയാണ് സംവിധാനം ചെയ്‌ത ഹിന്ദി പതിപ്പില്‍ അക്ഷയ് കുമാറാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. 100 കോടി ബഡ്‌ജറ്റില്‍ എത്തിയ ചിത്രമാണ് സര്‍ഫിറ. ഒക്‌ടോബര്‍ 11 മുതല്‍ ഡിസ്‌നി ഹോട്ട്സ്‌റ്റാറിലൂടെ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്കെത്തും.

ജയ്‌ മഹേന്ദ്രന്‍

സൈജ കുറുപ്പ് കേന്ദ്ര കഥാപാത്രമായി എത്തുന്ന വെബ് സീരീസാണ് ജയ് മഹേന്ദ്രന്‍. സോണി ലിവിന്‍റെ ആദ്യ മലയാളം ഒറിജിനല്‍ സീരിസാണ് ജയ് മഹേന്ദ്രന്‍.

സുഹാസിനി, മിയ, മണിയന്‍ പിള്ള രാജു, ബാല ചന്ദ്രന്‍ ചുള്ളിക്കാട്, സുരേഷ് കൃഷ്‌ണ, വിഷ്‌ണു ഗോവിന്ദന്‍, സിദ്ധാര്‍ത്ഥ ശിവ തുടങ്ങി വന്‍ താരനിരയാണ് ഈ വെബ് സീരിസില്‍ എത്തുന്നത്.

ശ്രീകാന്ത് മോഹന്‍ സംവിധാനം ചെയ്യുന്ന വെബ് സീരിസിന് രാഹുല്‍ റിജി നായരാണ് രചനയും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത്. ഒക്‌ടോബര്‍ 11 മുതല്‍ പ്രേക്ഷകര്‍ക്ക് ജയ് മഹേന്ദ്രന്‍ കാണാന്‍ സാധിക്കും.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

1000 ബേബീസ്

റഹ്മാന്‍ ആദ്യമായി അഭിനയിക്കുന്ന 1000 ബേബീസ് എന്ന വെബ്‌ സീരിസ് പ്രദര്‍ശനത്തിന് എത്തുന്നു. ഡിസ്‌നി ഹോട്ട്സ്‌റ്റാറിന്‍റെ അഞ്ചാമത്തെ വെബ് സീരിസാണിത്. നീന ഗുപ്‌തയും പ്രാധാന വേഷത്തില്‍ എത്തുന്നുണ്ട്.

സൈക്കോളജിക്കല്‍ സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ ജോണറിലുള്ള വ്യത്യസ്‌തമായ പ്രമേയത്തിലാണ് 1000 ബേബീസ് ഒരുക്കിയിരിക്കുന്നത്.

സഞ്ജു ശിവറാം, അശ്വിന്‍ കുമാര്‍, ആദില്‍ ഇബ്രാഹിം, ഷാജു ശ്രീധര്‍, ഇര്‍ഷാദ് അലി, വി കെ പി, മനു ലാല്‍, എം, ജോയ്‌ മാത്യു, ഷാലു റഹീം തുടങ്ങി ഒട്ടേറെ താരങ്ങള്‍ ഈ വെബ് സീരിസില്‍ അണിനിരക്കുന്നുണ്ട്. ഒക്‌ടോബര്‍ 18 മുതല്‍ 1000 ബേബീസ് പ്രദര്‍ശനത്തിന് എത്തും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലായിരിക്കും പ്രദര്‍ശനത്തിന് എത്തുന്നത്.

സോള്‍ സ്‌റ്റോറീസ്

അനാര്‍ക്കലി മരയ്‌ക്കാര്‍, സുഹാസിനി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ മലയാളം വെബ് സീരീസാണ് സോള്‍ സ്‌റ്റോറീസ്. സത്രീകളെ കേന്ദ്രീകരിച്ചാണ് ഈ പ്രൊജക്‌ട് ഒരുക്കിയിരിക്കുന്നത്.

രഞ്ജി പണിക്കര്‍, ആര്‍ ജെ കാര്‍ത്തിക്, വഫ ഖതീജ, ആശാ മഠത്തില്‍, ഗോപിക മഞ്ജുഷ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ മനോരമ മാക്‌സിലൂടെയാണ് സോള്‍ സ്‌റ്റോറീസ് പ്രദര്‍ശനത്തിന് എത്തുക. ഒക്‌ടോബര്‍ 18 മുതല്‍ സോള്‍ സ്‌റ്റോറീസ് പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാവും.

Also Read:ഒടിടിയില്‍ വമ്പന്‍ റിലീസുകള്‍; വാഴ മുതല്‍ സ്ത്രീ 2 വരെ

Last Updated : Oct 10, 2024, 5:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.