ETV Bharat / entertainment

'ഐസി 814: ദി കാണ്ഡഹാര്‍ ഹൈജാക്ക്'; വിവാദങ്ങള്‍ക്ക് പിന്നാലെ ഹൈജാക്കര്‍മാരുടെ യഥാര്‍ഥ പേരുകള്‍ ഉള്‍പ്പെടുത്തി നെറ്റ്ഫ്ലിക്‌സ് - Netflix add Real Hijackers Names - NETFLIX ADD REAL HIJACKERS NAMES

രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍. ഇന്ത്യയിലെ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തെ ആസ്‌പദമാക്കി അനുഭവ് സിന്‍ഹ സംവിധാനം ചെയ്‌ത വെബ്‌സീരിസാണ് 'ഐസി 814: കാണ്ഡഹാര്‍ ഹൈജാക്ക്'.

WEB SERIES IC814  കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍  NETFLIX RELEASE C814 CONTROVERSY  അനുഭവ് സിന്‍ഹ വെബ് സീരിസ്
IC814 Web Series (Film Poster)
author img

By ETV Bharat Entertainment Team

Published : Sep 4, 2024, 11:37 AM IST

Updated : Sep 4, 2024, 12:04 PM IST

1999 ല്‍ രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍. പാകിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹര്‍കത് ഉല്‍ മുജാഹിദീന്‍ എന്ന ഭീകര സംഘടനയാണ് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയത്. ഈ സംഭവത്തെ ആസ്‌പദമാക്കി പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്‌സ് സീരീസായ 'ഐസി 814: ദി കാണ്ഡഹാര്‍ ഹൈജാക്ക്' ഇപ്പോള്‍ വിവാദമാവുകയാണ്.

ഹൈജാക്കര്‍മാര്‍ക്ക് ഭോലെ, ശങ്കര്‍ എന്നീ ഹിന്ദു പേരുകളാണ് സീരിസില്‍ നല്‍കിയത്. എന്നാല്‍ സീരിസില്‍ യഥാര്‍ഥ പേരുകള്‍ ഉപയോഗിച്ചില്ലെന്നതായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായത്. ഹിന്ദു മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്നും സീരിസിന്‍റെ പ്രദര്‍ശനം തടയണം എന്നുമാണ് ആവശ്യം. വിമര്‍ശനം ഉയര്‍ന്നതോടെ ഒടിടി ഫ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിന്‍റെ കണ്ടന്‍റ് മേധാവി മോനിക ഷെര്‍ഗില്ലിനെ കേന്ദ്രസര്‍ക്കാര്‍ വിളിപ്പിച്ചിരുന്നു.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്‌കാസ്റ്റിങ് സെക്രട്ടറി സഞ്ജയ് ജാജുവുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ശേഷമാണ് നെറ്റ്ഫ്ലിക്‌സ് ഓപ്പണിങ് ക്രെഡിറ്റുകള്‍ അപ്ഡേറ്റ് ചെയ്‌തത്. കോഡ് പേരുകള്‍ക്ക് പകരം എല്ലാ ഹൈജാക്കര്‍മാരുടെയും യഥാര്‍ഥ പേരുകളാണ് പുതുക്കി ഉള്‍പ്പെടുത്തിയത്.

മാധ്യമ പ്രവര്‍ത്തകന്‍ സൃഞ്ജോയ് ചൗധരിയും ഭീകരര്‍ റാഞ്ചിയ വിമാനത്തിന്‍റെ ക്യാപ്റ്റന്‍ ദേവി ശരണും ചേര്‍ന്ന് എഴുതിയ "ഫ്ലൈറ്റ് ഇന്‍ടു ഫിയര്‍: ദി ക്യാപ്റ്റന്‍സ് സ്റ്റോറി" എന്ന പുസ്‌തകത്തില്‍ നിന്നാണ് സീരിസ് ഒരുക്കിയത്. അനുഭവ് സിന്‍ഹ സംവിധാനം ചെയ്‌ത ഐസി 814: ദി കാണ്ഡഹാര്‍ ഹൈജാക്ക് ഓഗസ്റ്റ് 29 നാണ് പുറത്തിറങ്ങിയത്. സീരിസില്‍ നസറുദ്ദീന്‍ ഷാ, വിജയ് വര്‍മ്മ, പങ്കജ് കപൂര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

1999 ല്‍ ഡിസംബര്‍ 24 ന് ക്രിസ്‌മസ് ആഘോഷ രാത്രിയിലാണ് വിമാനം റാഞ്ചിയത്. ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങാന്‍ നിശ്ചയിച്ചിരുന്ന ഐസി 814 കാഠ്‌മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് 40 മിനിറ്റിനുള്ളില്‍ മുഖം മൂടി ധരിച്ച അഞ്ചുപേര്‍ റാഞ്ചുകയായിരുന്നു.

Also Read: നെറ്റ്ഫ്ലിക്‌സിൽ ഏറ്റവും പുതിയ സിനിമകൾ കാണണോ? ഈ 'രഹസ്യ കോഡുകൾ' പരീക്ഷിച്ചു നോക്കൂ

Last Updated : Sep 4, 2024, 12:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.