വ്യത്യസ്‌ത സാമൂഹിക തലങ്ങളില്‍ ജീവിക്കുന്ന രണ്ട് കുടുംബാംഗങ്ങളുടെ കഥ പറയുന്ന ചിത്രമാണ് 'നേരറിയും നേരത്ത്'. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പൂജ ചടങ്ങുകളോടെ സിനിമയുടെ ചിത്രീകരണത്തിന് തിരുവനന്തപുരത്ത് തുടക്കം കുറിച്ചു.
വ്യത്യസ്‌ത സാമൂഹിക പശ്ചാത്തലത്തില്‍ ജീവിക്കുന്ന കുടുംബാംഗങ്ങളായ സണ്ണിയുടെയും അപർണയുടെയും തീവ്ര പ്രണയവും തുടർന്നുണ്ടാകുന്ന സങ്കീർണ്ണമായ സംഭവവികാസങ്ങളുമാണ് ചിത്രപശ്ചാത്തലം.
അഭിറാം രാധാകൃഷ്‌ണന്‍, ഫറാ ഷിബ്‌ല എന്നിവാരാണ് ചിത്രത്തില്‍ സണ്ണിയുടെയും അപര്‍ണ്ണയുടെയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ സ്വാതിദാസ് പ്രഭു, കല സുബ്രമണ്യൻ, രാജേഷ് അഴിക്കോടൻ എന്നിവരും ചിത്രത്തില്‍ അണിനിരക്കും.
രഞ്ജിത്ത് ജിവി ആണ് സിനിമയുടെ രചനയും സംവിധാനവും. വേണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ് ചിദംബരകൃഷ്‌ണൻ ആണ് സിനിമയുടെ നിര്‍മ്മാണം. ഉദയൻ അമ്പാടി ഛായാഗ്രഹണവും മനു ഷാജു എഡിറ്റിംഗും നിര്‍വ്വഹിക്കും. സന്തോഷ് വർമ്മയുടെ ഗാനരചനയില്‍ ടിഎസ് വിഷ്‌ണു ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുക.
ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ജിനി സുധാകരൻ, അസോസിയേറ്റ് ഡയറക്‌ടർ - അരുൺ ഉടുമ്പ്ഞ്ചോല, കല - അജയ് ജി അമ്പലത്തറ, കോസ്റ്റ്യൂം - റാണ പ്രതാപ്, ചമയം - അനിൽ നേമം, പ്രൊഡക്ഷൻ കൺട്രോളർ - കല്ലാർ അനിൽ, സ്‌റ്റിൽസ് - നൗഷാദ് കണ്ണൂർ, ഡിസൈൻസ് - പ്രമേഷ് പ്രഭാകർ, പിആർഒ - അജയ് തുണ്ടത്തിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.