വ്യത്യസ്‌തമായ സിനിമകളിലൂടെയും മികച്ച കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നയന്‍താര. അഭിനയം മാത്രമല്ല താരത്തിന്‍റെ മേക്കോവറിനെ കുറിച്ചും ആരാധകര്‍ക്കിടയില്‍ പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. കുറച്ച് കാലം മുന്‍പ് നയന്‍താര വലിയ രീതിയില്‍ ശാരീരിക മാറ്റം നടത്തിയിരുന്നു. അന്ന് അത് സോഷ്യല്‍ മീഡിയയിലൊക്കെ വലിയ ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ ബോളിവുഡ് താരം ആലിയ ഭട്ടിന്‍റെ ബോട്ടോക്‌സ് വിവാദത്തിന് പിന്നാലെ നയന്‍താരയും കോസ്‌മെറ്റിക് സര്‍ജറി നടത്തിയെന്ന അഭ്യൂഹം പരന്നിരിക്കുകയാണ്. എന്നാല്‍ ഈ അഭ്യൂഹങ്ങളെ കാറ്റില്‍ പറത്തിയാണ് താരം പ്രതികരിച്ചിരിക്കുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും തന്‍റെ മുഖം എന്തുകൊണ്ട് വ്യത്യസ്‌തമായി കാണപ്പെടുന്നുവെന്നതിനെ കുറിച്ചും താരം വ്യക്തമായി. ഒരു അഭിമുഖത്തിനിടെയാണ് നയന്‍താരയുടെ തുറന്നു പറച്ചില്‍.
"ഞാൻ മുഖത്ത് എന്തോ ചെയ്‌തിട്ടുണ്ട് എന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാൽ അത് സത്യമല്ല. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഡയറ്റ് കൊണ്ടാണ്. ഭാരത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ നിങ്ങൾക്ക് എന്നെ നുള്ളിനോക്കാം, ഇതിൽ ഒരുതരി പ്ലാസ്‌റ്റിക്കില്ല,' എന്ന് നയൻതാര തമാശ രൂപേണ പറഞ്ഞു. തനിക്ക് പുരികം ത്രെഡ് ചെയ്യുന്നത് ഏറെ ഇഷ്‌ടമുള്ള കാര്യമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഓരോ റെഡ് കാര്‍പെറ്റ് പരിപാടിക്ക് മുമ്പും തന്‍റെ പുരികം ഭംഗിയാക്കുന്നത് തനിക്ക് ഇഷ്‌ടമുള്ള കാര്യമാണ് അത് മികച്ചതാക്കാന്‍ ഞാന്‍ ആവശ്യത്തിന് സമയവും ചെലവഴിക്കാറുണ്ട്. കാരണം ഇത് യഥാര്‍ത്ഥ ഗെയിം ചേഞ്ചറാണ്. വര്‍ഷങ്ങളായി എന്‍റെ നെറ്റിയിലുള്ള മാറ്റമാകാം മുഖം മാറുന്നുവെന്ന് ആളുകള്‍ കരുതാന്‍ കാരണം. പക്ഷേ, പ്ലാസ്‌റ്റിക് സര്‍ജറി നടത്തി എന്ന ഊഹാപോഹം ശരിയല്ല. ഇത് തെറ്റാണ്. കൃത്യമായ ഡയറ്റ് ഞാന്‍ പാലിക്കുന്നുണ്ട്. അതിനാല്‍ ഭാരത്തില്‍ ഒരുപാട് മാറ്റം സംഭവിച്ചു. എന്‍റെ കവിളുകളില്‍ നിങ്ങള്‍ക്ക് നുള്ളിയെടുക്കാം, ഇവിടെ പ്ലാസ്‌റ്റിക് ഇല്ലെന്ന് നിങ്ങള്‍ക്കറിയാം"- നയന്‍താര പറഞ്ഞു.
'ലവ് ഇൻഷുറൻസ് കമ്പനി' എന്ന ചിത്രത്തിന്‍റെ നിര്‍മാണത്തിലാണ് നയന്‍താര. റൗഡി പിക്ചേഴ്‌സിന്‍റെ ബാനറില്‍ നയന്‍താരയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഗ്നേഷ് ശിവനാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. ലിയോ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് എസ് എസ് ലളിത് കുമാര്‍ ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാവാണ്. 'ഡിയർ സ്റ്റുഡൻസ്' എന്ന മലയാള ചിത്രവും നയന്‍സിന്‍റേതായി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം 'അന്നപൂരിണി' എന്ന സിനിമയാണ് നയൻതാരയുടേതായി ഒടുവിൽ തിയേറ്ററില്‍ എത്തിയ ചിത്രം. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം ലഭിച്ച സിനിമയെച്ചൊല്ലി ഒ.ടി.ടി റിലീസിന് പിന്നാലെ ഏറെ വിവാദങ്ങൾ ഉടലെടുത്തിരുന്നു.
Also Read:വിജയ്‌യെ പരോക്ഷമായി പരിഹസിച്ച് ബോസ് വെങ്കിട്ട്; അതേ വേദിയില്‍ മറുപടിയുമായി സൂര്യ