ജീവിതത്തിലെ ഓരോ നിമിഷവും പ്രണയം കൊണ്ടു നിറയ്ക്കുകയാണ് തെന്നിന്ത്യന്‍ താരദമ്പതികളായ നയന്‍താരയും വിഘ്നേഷ് ശിവനും. പ്രണയത്തിന് ഒരു മുഖമുണ്ടെങ്കില്‍ അത് ഇരുവരും ആയിരിക്കുമെന്ന് ആരാധകര്‍ക്ക് പലപ്പോഴും തോന്നിയിട്ടുമുണ്ടാകാം. നയന്‍താരയുടെയും വിഘ്നേഷ് ശിവന്‍റെയും വിവാഹ ശേഷമുള്ള യാത്രകളും മറ്റു വിശേഷങ്ങളൊക്കെ പ്രേക്ഷകരോട് സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.
ഇരുവരുടെയും പ്രണയം ഒരു റൊമാന്‍റിക് സിനിമ പോലെയാണ് ആരാധകര്‍ ആസ്വദിക്കാറുള്ളത്. ഇരുവരുടെയും ജീവിതത്തിലേക്ക് മക്കളായ ഉയിരും ഉലകും വന്നതോടുകൂടി ജീവിതം കൂടുതല്‍ നിറമുള്ളതായിരിക്കുകയാണ്. ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ദമ്പതികളാണ് ഇവര്‍.
ഇപ്പോഴിതാ ഭര്‍ത്താവ് വിഘ്നേഷ് ശിവന്‍റെ 39-ാം പിറന്നാള്‍ ആഘോഷിക്കുന്ന ത്രില്ലിലാണ് നയന്‍താര. ഇരുവരുമുള്ള പ്രണയാര്‍ദ്രമായ കുറേ ചിത്രങ്ങളോടൊപ്പം ഒരു കുറിപ്പും നയന്‍താര പങ്കുവച്ചിട്ടുണ്ട്.
'എന്‍റെ ജീവന്‍റെ ജീവന്‍.. എന്‍റെ ഉലകവും ഉയിരും, എന്‍റെ വാക്കുകള്‍ക്ക് അപ്പുറമാണ് നിന്നോടുള്ള സ്നേഹം. അത്രയേറെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു'. എന്നാണ് നയന്‍ കുറിച്ചത്. നയന്‍താരയുടെ ഈ പോസ്റ്റിന് പിന്നാലെ വിഘ്നേഷും എത്തി. 'എന്‍റെ എല്ലാമെല്ലാം' എന്നാണ് കുറിച്ചിരിക്കുന്നത്.
ദുബായ് റസ്‌റ്റോറന്‍റിലാണ് വിഘ്നേഷ് ശിവനും നയന്‍ താരയും പിറന്നാള്‍ ആഘോഷിച്ചത്. സൈമ അവാര്‍ഡിനായി ദുബായില്‍ എത്തിയതായിരുന്നു ഇരുവരും. കറുപ്പു ടോപ്പും ഒലിവ് പച്ചനിറത്തിലുള്ള ജാക്കറ്റുമാണ് നയന്‍താര ധരിച്ചത്. വിഘ്നേഷ് കാഷ്വല്‍ കറുപ്പ് ടീ ഷര്‍ട്ട് ആണ് ധരിച്ചത്.
സെപ്റ്റംബര്‍ 15 ന് ദുബായില്‍ വച്ച് നടന്ന സൈമ അവാര്‍ഡിനിടെ വിഘ്നേഷ് നയന്‍താരയുടെ നെറുകില്‍ ചുംബിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നയന്‍താരയ്ക്ക് 'അന്നപൂരിണി' എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. വിഘ്നേഷ് ശിവന്‍റെ കൈയില്‍ നിന്നാണ് താരം അവാര്‍ഡ് സ്വീകരിച്ചത്. അവാര്‍ഡ് നല്‍കുന്നതിന് മുന്‍പായി വിഘ്നേഷ് ശിവന്‍ നയന്‍താരയെ പറ്റി അഭിമാനപ്പൂര്‍വം സംസാരിക്കുന്നതും താരത്തെ ചേര്‍ത്ത് നിര്‍ത്തി നെറ്റിയില്‍ ചുംബിക്കുന്നതുമെല്ലാം ഏറെ ഇഷ്‌ടത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നയന്‍താരയും വിഘ്നേഷ് ശിവനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങളുടെ പ്രണയബന്ധം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഒരു സൈമ അവാര്‍ഡിനിടെയാണ്. അതുകൊണ്ടു തന്നെ ഇരുവരുടെയും പ്രണയത്തിൽ സൈമയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. കറുത്ത വസ്‌ത്രങ്ങള്‍ അണിഞ്ഞാണ് ഇരുവരും അവാര്‍ഡ് പരിപാടിക്ക് എത്തിയത്.
കറുത്ത സാരിയായിരുന്നു നയന്‍താരയുടെ വേഷം. എംബ്രോയിഡറി വര്‍ക്ക് ചെയ്‌ത ബ്ലൗസാണ് സാരിക്കൊപ്പം ധരിച്ചത്. കറുത്ത സ്യൂട്ടില്‍ വിഘ്നേഷ് ശിവനും തിളങ്ങി. 2022 ജൂണ്‍ 9 നാണ് ഇരുവരും വിവാഹിതരായത്. ഉയിരും ഉലകും ഇരുവരുടെയും മക്കളാണ്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഇരുവര്‍ക്കും ഇരട്ട കുട്ടികള്‍ പിറന്നത്.
Also Read: നിന്‍റെ ഉയര്‍ച്ചയില്‍ അഭിമാനം; പ്രിയപ്പെട്ടവളെ ചേര്‍ത്ത് നിര്‍ത്തി ചുംബിച്ച് വിഘ്നേഷ് ശിവന്‍