ETV Bharat / entertainment

'എന്‍റെ മോളെ മറ്റാരേക്കാളും എനിക്കറിയാം'; നയന്‍താരയുടെ ഡോക്യുമെന്‍ററി ട്രെയിലര്‍ പുറത്ത് - BEYOND THE FAIRY TALE TRILER

ആരാധകര്‍ കാത്തിരുന്ന വീഡിയോ ആണിത്, സിനിമയ്ക്കപ്പുറമുള്ള താരത്തിന്‍റെ ജീവിതമാണ് ഈ ഡോക്യുമെന്‍ററിയിലൂടെ പറയുന്നത്.

BEYOND THE FAIRY TALE TRILER OUT  NAYANTHARA DOCUMENTARY  നയന്‍താര ഡോക്യുമെന്‍ററി  ബിയോണ്ട് ദി ഫെയറി ടെയ്‌ല്‍
നയന്‍താര (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 9, 2024, 1:35 PM IST

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന നയന്‍താരയുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുങ്ങുന്ന ഡോക്യുമെന്‍ററി 'ബിയോണ്ട് ദി ഫെയറി ടെയ്‌ല്‍' ട്രെയിലര്‍ പുറത്തിറങ്ങി. ഈ മാസം 18ന് നയന്‍താരയുടെ പിറന്നാള്‍ ദിനത്തിലാണ് ഡ്യോക്യുമെന്‍ററി ഫിലിം പ്രദര്‍ശനത്തിന് എത്തുക. പ്രധാന ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിലൂടെയാണ് ഡോക്യുമെന്‍ററി പ്രദര്‍ശനത്തിന് എത്തുക. 25 കോടിയാണ് നെറ്റ്ഫ്ലിക്‌സ് ഈ ഡോക്യുമെന്‍ററിക്കായി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

സിനിമയ്ക്കപ്പുറമുള്ള ജീവിതവും കുടുംബവും കരിയറിലെ ഉയര്‍ച്ചയും താഴ്‌ചയും പ്രണയവും വിവാഹവുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഡോക്യുമെന്‍ററി ഒരുങ്ങുന്നത്.

തന്‍റെ സിനിമാ ജീവിതത്തെപ്പറ്റി നയന്‍താര ഇതുവരെ തുറന്നു പറയാത്ത കാര്യങ്ങള്‍ ഡോക്യുമെന്‍ററിയിലൂടെ പറയുമെന്നാണ് ആരാധകര്‍ പറയുന്നത്. സംവിധായകന്‍ വിഘ്നേഷ് ശിവനുമായുള്ള വിവാഹത്തെ കുറിച്ചുള്ള ഡോക്യുമെന്‍ററിയാണ് നയന്‍താര ആദ്യം പ്രഖ്യാപിച്ചത്.

പിന്നീട് താരത്തിന്‍റെ കരിയറും ജീവിതവുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഡോക്യുമെന്‍ററി ഫിലിം ഒരുക്കുകയായിരുന്നു. ഒരു മണിക്കൂര്‍ 21 മിനിറ്റാണ് ഡോക്യുമെന്‍ററിയുടെ ദൈര്‍ഘ്യം. ഗൗതം വാസുദേവ് മേനോന്‍ ആണ് സംവിധാനം.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ടര വര്‍ഷമായിട്ടും അതിന്‍റെ വീഡിയോ ഇതുവരെ ഇവര്‍ പുറത്തു വിട്ടിട്ടുണ്ടായിരുന്നില്ല.

നയന്‍താരയും വിഘ്നേഷ് ശിവനും 2022 ജൂണിലാണ് വിവാഹിതരായത്. സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ വന്‍ താരനിര തന്നെ ഈ വിവാഹത്തില്‍ പങ്കെടുക്കുകയും ചെയ്‌തിരുന്നു.

ചടങ്ങിന്‍റെ വീഡിയോ പകര്‍ത്താനുള്ള അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിന് മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

2015-ൽ പുറത്തിറങ്ങിയ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്‍റെ സെറ്റിൽ വച്ചാണ് വിഘ്‌നേഷ് ശിവനും നയൻതാരയും പ്രണയത്തിലാവുന്നത്. ആറുവർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. മഹാബലിപുരത്തെ ഷെറാടൺ ഗ്രാൻഡ് റിസോർട്ടില്‍ ആഢംബര വിവാഹമായിരുന്നു.

2022 ല്‍ ഇരുവര്‍ക്കുമായി ഇരട്ട കുട്ടികള്‍ ജനിച്ചു. വാടക ഗര്‍ഭധാരണത്തിലൂടെ നയന്‍താരയ്ക്കും വിഘ്നേഷ് ശിവനും കുട്ടികള്‍ ജനിച്ചത്.

കുട്ടികളുടെ ചിത്രവും അവര്‍ക്കൊപ്പമുള്ള യാത്രയുമെല്ലാം നയന്‍താരയും വിഘ്നേഷ് ശിവനും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

Also Read:ഹോട്ട് ലുക്കില്‍ നിമിഷ സജയന്‍; ചിത്രങ്ങള്‍ വൈറല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.