ETV Bharat / entertainment

'കിഷ്‍കിന്ധാ കാണ്ഡ'ത്തിന് ശേഷം ഗുഡ്‍വില്‍ എന്‍റെര്‍ടൈന്‍മെന്‍റ്സിന്‍റെ പുതിയ ചിത്രം; 'നാരായണീന്‍റെ മൂന്നാണ്മക്കൾ' - NARAYANEENTE MOONNANMAKKAL

ജോജുവും സുരാജും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണിത്.

GOODWILL ENTERTAINMENTS MOVIE  KISHKINDHA KANDAM MOVIE  നാരായണീന്‍റെ മൂന്നാണ്മക്കള്‍ സിനിമ  ശരണ്‍ വേണുഗോപാല്‍ സംവിധായകന്‍
'നാരായണീന്‍റെ മൂന്നാണ്മക്കൾ' പോസ്‌റ്റര്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : Dec 9, 2024, 6:06 PM IST

മലയാളത്തില്‍ ഒട്ടനവധി സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ബാനറാണ് ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്. സൂപ്പർ ഹിറ്റായ ആസിഫ് അലി ചിത്രം 'കിഷ്‍കിന്ധാ കാണ്ഡ'ത്തിന് ശേഷം ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് നിർമിക്കുന്ന ചിത്രമാണ് 'നാരായണീന്‍റെ മൂന്നാണ്മക്കള്‍'. സിനിമയുടെ റിലീസ് ഡേറ്റ് അണിയറപ്രവർത്തകർ പുറത്തു വിട്ടു . ശരണ്‍ വേണുഗോപാൽ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം 2025 ജനുവരി 16ന് വേൾഡ് വൈഡ് റിലീസ് ചെയ്യും.

ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. തോമസ് മാത്യു, ഗാര്‍ഗി അനന്തന്‍, ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

ഒരു നാട്ടിൻ പുറത്തെ തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ പറഞ്ഞു പോകുന്നത് . കൊയിലാണ്ടി യിലെ പുരാതനവും പ്രൗഢിയും നിറഞ്ഞ ഒരു കുടുംബത്തിലെ കഥാപാത്രമായ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് കഥാവഴി സഞ്ചരിക്കുക .

കുടുംബത്തിലെ ചില സാഹചര്യങ്ങൾ കൊണ്ട് മാറി നിന്നിരുന്ന ഇളയ മകൻ്റെ കടന്നു വരവോടെ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്. ഹൃദയ സ്പർശിയായ ജീവിത മുഹൂർത്തങ്ങളും നർമ്മവും കൂടിച്ചേർന്ന ഒരു ഫാമിലി ഡ്രാമയാണ് നാരായണീന്‍റെ മൂന്നാണ്മക്കൾ. റിലീസ് ഡേറ്റുമായി എത്തിയിരിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റർ ശ്രദ്ധ നേടുന്നു .

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിർമ്മാണം: ജോബി ജോര്‍ജ്ജ് തടത്തിൽ, പ്രൊഡക്ഷൻ ഹൗസ്: ഗുഡ്‍‍വിൽ എന്‍റർടെയ്ൻമെന്‍റ്സ്, എക്സി.പ്രൊഡ്യൂസേഴ്സ്: ജെമിനി ഫുക്കാൻ, രാമു പടിക്കൽ, ഛായാഗ്രഹണം: അപ്പു പ്രഭാകർ, സംഗീതം: രാഹുൽ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോൻ, എഡിറ്റിംഗ്‌: ജ്യോതിസ്വരൂപ് പാന്താ, സൗണ്ട് റെക്കോ‍‍ർഡിംഗ്: ആൻഡ് ഡിസൈൻ ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്സിങ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈൻ: സെബിൻ തോമസ്, കോസ്റ്റ്യൂം ഡിസൈൻ: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുകു ദാമോദര്‍, കാസ്റ്റിങ്: അബു വളയംകുളം, സ്റ്റിൽസ്: നിദാദ് കെഎൻ, ശ്രീജിത്ത് എസ്, ഡിസൈൻസ്: യെല്ലോടൂത്ത്, പിആർഒ: ആതിര ദിൽജിത്ത്.

Also Read:തിയേറ്ററില്‍ അല്ലു അര്‍ജുന്‍ പുഷ്‌പ 2 താണ്ഡവം, ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റായി ചിത്രം, നാലു ദിവസം കൊണ്ട് നേടിയത് ചരിത്ര റെക്കോര്‍ഡ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.