ആരാധകര്‍ നാളേറെയായി കാത്തിരുന്ന താരവിവാഹമാണ് നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ ഡിസംബർ 4 നായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ ക്ഷേത്രദര്‍ശനം നടത്തിയിരിക്കുകയാണ് താര ദമ്പതികള്‍.
ആന്ധ്രാപ്രദേശിലെ ശ്രീശൈലത്തുള്ള മല്ലികാർജുന ക്ഷേത്രമാണ് ഇരുവരും സന്ദര്‍ശിച്ചിരിക്കുന്നത്. താരദമ്പതികള്‍ക്കൊപ്പം നാഗാർജുനയും ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
വീഡിയോയില്‍ വെള്ള നിറമുള്ള മുണ്ടും ഷര്‍ട്ടുമാണ് നാഗ ചൈതന്യ ധരിച്ചിരിക്കുന്നത്. ഓറഞ്ച് ബ്ലൗസിനൊപ്പം മനോഹരമായ മഞ്ഞ സിൽക്ക് സാരിയിൽ ശോഭിതയെയും കാണപ്പെട്ടു. അതേസമയം പീച്ച് നിറമുള്ള കുര്‍ത്തയ്ക്കൊപ്പം കറുത്ത പൈജാമയാണ് നാഗാർജുന ധരിച്ചിരിക്കുന്നത്.
നവ താരദമ്പതികൾ നഗ്നപാദരായാണ് ക്ഷേത്ര ദര്‍ശനം നടത്തിയത്. ക്ഷേത്രപരിസരത്ത് വച്ച് കണ്ട പാപ്പരാസികളെ നോക്കി ശോഭിതയും നാഗ ചൈതന്യയും പുഞ്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും നിരവധി സെലിബ്രിറ്റികളുമാണ് നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹത്തിൽ പങ്കെടുത്ത്. അല്ലു അര്ജുന് കുടുംബസമേതമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. ചിരഞ്ജീവി, രാം ചരൺ, മഹേഷ് ബാബു, കാർത്തി, അനുരാഗ് കശ്യപ്, എസ്എസ് രാജമൗലി, പിവി സിന്ധു തുടങ്ങി നിരവധി താരങ്ങൾ ചടങ്ങില്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസം നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹ ചിത്രങ്ങള്‍ നാഗാര്‍ജുന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇരുവര്‍ക്കും വിവാഹാശംസകള്‍ നേര്‍ന്ന് ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും അദ്ദേഹം പങ്കുവച്ചിരുന്നു. ഈ വിവാഹം തങ്ങളുടെ കുടുംബത്തിന് വളരെ അർത്ഥവത്തായ നിമിഷമാണെന്നാണ് നാഗാർജുന എക്സില്‍ കുറിച്ചത്.
Watching Sobhita and Chay begin this beautiful chapter together has been a special and emotional moment for me. 🌸💫 Congratulations to my beloved Chay, and welcome to the family dear Sobhita—you’ve already brought so much happiness into our lives. 💐
— Nagarjuna Akkineni (@iamnagarjuna) December 4, 2024
This celebration holds… pic.twitter.com/oBy83Q9qNm
കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സ്നേഹ വലയത്തിൽ, അന്നപൂർണ സ്റ്റുഡിയോയിൽ നാഗ ചൈതന്യയും ശോഭിത ധൂലിപാലയും അവരുടെ യാത്ര ആരംഭിക്കുന്നത് തന്റെ ഹൃദയത്തിൽ വളരെയധികം അഭിമാനവും നന്ദിയും നിറയ്ക്കുന്നുവെന്നാണ് നാഗാർജുന പറഞ്ഞത്.
"പ്രിയപ്പെട്ട നാഗ ചൈതന്യയ്ക്ക് അഭിനന്ദനങ്ങൾ. ഒപ്പം പ്രിയപ്പെട്ട ശോഭിതയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു. നീ ഇതിനോടകം ഞങ്ങളുടെ ജീവിതത്തിൽ വളരെയധികം സന്തോഷം കൊണ്ടു വന്നു. കുടുംബം, ബഹുമാനം, ഐക്യം എന്നിവയ്ക്ക് വേണ്ടിയാണ് എന്റെ പിതാവ് നിലകൊണ്ടത്.
അവയ്ക്കൊപ്പം സ്നേഹം, പാരമ്പര്യം, ഐക്യം എന്നിവയുടെ ആഘോഷമാണ് ഈ വിവാഹം. അക്കിനേനി നാഗേശ്വര റാവു ഗാരുവിൻ്റെ ജന്മശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് സ്ഥാപിച്ച പ്രതിമയുടെ കീഴിൽ അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ ഈ ആഘോഷം നടന്നപ്പോൾ അത് കൂടുതൽ ആഴത്തിലുള്ള അർത്ഥമുള്ളതായി.
നാഗ ചൈതന്യയും ശോഭിതയും ഈ മനോഹരമായ അധ്യായം ആരംഭിക്കുന്നത് കാണുന്നത് ഞങ്ങൾക്ക് വലിയ സന്തോഷത്തിന്റെ നിമിഷമാണ്. അതിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ ശരിക്കും അനുഗ്രഹിക്കപ്പെട്ടവരാണ്." -ഇപ്രകാരമായിരുന്നു നാഗാര്‍ജുനയുടെ കുറിപ്പ്.
Also Read: നാഗ ചൈതന്യയും ശോഭിതയും വിവാഹിതരായി; വിവാഹ ചിത്രങ്ങള്‍ പുറത്ത്