ETV Bharat / entertainment

സയീദ് അബ്ബാസ്.. ഈ പേരൊന്ന് കുറിച്ച് വെച്ചോ.... ആള് കിടുവാ - Musical artist Saeed Abbas - MUSICAL ARTIST SAEED ABBAS

സംഗീത പാരമ്പര്യത്തിന്‍റെ അകമ്പടി ഒന്നുമില്ലാതെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഇറങ്ങിത്തിരിച്ച ചെറുപ്പക്കാരൻ. സംഗീത സംവിധായകൻ സുഷിൻ ശ്യാമുമായുള്ള സൗഹൃദം സയീദ് അബ്ബാസിന്‍റെ യാത്രയിൽ ഒരുപാട് സഹായിച്ചു.

SAEED ABBAS MUSICAL CAREER  SAEED ABBAS  സയീദ് അബ്ബാസ്  സംഗീത സംവിധായകന്‍ സയീദ് അബ്ബാസ്
Saeed Abbas (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 3, 2024, 5:32 PM IST

മലയാള സിനിമ ലോകം അധികം വൈകാതെ തന്നെ സയീദ് അബ്ബാസ് എന്ന പേര് സംസാരിച്ച് തുടങ്ങും. മലയാള സിനിമ സംഗീത ലോകത്ത് തന്‍റേതായ കൈമുദ്ര പതിപ്പിക്കാൻ ഒരുങ്ങുകയാണ് സയീദ്. മമ്മൂട്ടി ചിത്രം 'ബസൂക്ക'യുടെ ടീസറിന് സംഗീതം ഒരുക്കിയാണ് സയീദ് അബ്ബാസ് ശ്രദ്ധേയനാവുന്നത്.

മലയാളത്തിലെ എണ്ണം പറഞ്ഞ സംഗീത സംവിധായകരിൽ ഒരാളായ മിഥുൻ മുകുന്ദൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ടീസറിന് എന്തിന് മറ്റൊരാൾ സംഗീത സംവിധാനം നിർവഹിക്കണം? അതിന്‍റെ കാരണം എന്തോ ആകട്ടെ. കിട്ടിയ അവസരം സയീദ് വെറുതെ വിട്ടില്ല. ഹോളിവുഡ് സിനിമകളിലെ സംഗീതത്തെ അനുസ്‌മരിപ്പിക്കുന്ന തരത്തിൽ ഇംഗ്ലീഷ് വരികളൊക്കെ ബാക്കപ്പ് ചെയ്‌താണ് സയീദ്, 'ബസൂക്ക'യുടെ ടീസറിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

ജീവിതത്തിൽ വളരെ കുറച്ചു മാത്രം സംസാരിക്കുന്ന വ്യക്തിത്വമാണ് സയീദിന്‍റേത്. പ്രൊഫഷണൽ വിശേഷങ്ങൾ സംസാരിക്കുമ്പോഴും ചുരുങ്ങിയ വാക്കുകളിലാണ് പലപ്പോഴും മറുപടി. വർഷങ്ങൾക്ക് മുമ്പ് കണ്ണൂരിൽ നിന്നും വലിയ സംഗീത പാരമ്പര്യത്തിന്‍റെ അകമ്പടി ഒന്നുമില്ലാതെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഇറങ്ങിത്തിരിച്ചതാണ് ഈ ചെറുപ്പക്കാരൻ. സംഗീത സംവിധായകൻ സുഷിൻ ശ്യാമുമായുള്ള സൗഹൃദം അവിടെന്നിങ്ങോട്ടുള്ള യാത്രയിൽ ഒരുപാട് സഹായിച്ചു.

'കഴിഞ്ഞ കുറച്ചു വർഷമായി സുഷിന്‍റെ പ്രോഗ്രാമറായി ജോലി ചെയ്‌ത് പോരുന്നു. സുഷിൻ സംഗീത സംവിധാനം നൽകിയ ഒരുപാട് ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം സഹകരിച്ചു. തുടർന്നാണ് സി ഫൈവിൽ സ്ട്രീം ചെയ്‌തു കൊണ്ടിരിക്കുന്ന 'മനോരഥങ്ങൾ' എന്ന ചിത്രത്തിലെ ഒരു സെഗ്മെന്‍റിന് സംഗീതം നിർവഹിക്കുവാൻ അവസരം ലഭിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്‌ത ഫഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തിയ 'ഷേർലക്ക്' എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി സംഗീത സംവിധായകന്‍റെ കുപ്പായം അണിയുന്നത്.

ഒരു വർക്ക് ലഭിക്കുമ്പോൾ മുൻധാരണകൾ ഇല്ലാതെയാണ് അതിനെ സമീപിക്കുന്നത് എന്നാണ് സയീദിന്‍റെ അഭിപ്രായം. ലഭിക്കുന്ന പ്രോജക്‌ട്‌ ഏതാണെങ്കിലും റഫറൻസ് സംഗീതമില്ലാതെ അതിനെ ഉൾക്കൊള്ളാൻ ഒരു ശ്രമം നടത്തും. 'ബസൂക്ക'യുടെ ടീസർ, കയ്യിൽ ലഭിക്കുമ്പോഴും റഫറൻസ് സംഗീതം ഇല്ലാതെയാണ് എഡിറ്റർ നൽകിയത്. കഥയും കഥാസന്ദർഭങ്ങളും മനസ്സിലെത്തിയാൽ പിന്നെ അതിനാവശ്യമായ സംഗീതം സംഭവിക്കുകയാണ്. അത് എങ്ങനെയാണെന്ന് ചോദിച്ചാൽ കുഴങ്ങിപ്പോകും. പാശ്ചാത്യ സംഗീതം, ഇന്ത്യൻ സംഗീതം എന്ന വേർതിരിവില്ലാതെയാണ് ആസ്വാദന രീതി. അതുകൊണ്ടുതന്നെ ഒരു പ്രത്യേക ജോണർ സംഗീതത്തോട് മാത്രം അഭിനിവേശമില്ല.

സംഗീതം ചെയ്യാനായി ഇരിക്കുമ്പോൾ ലഭിക്കുന്ന സാഹചര്യങ്ങൾ വ്യത്യസ്‌തത ഉള്ളതായിരിക്കുമല്ലോ. ചിലപ്പോൾ നമ്മുടെ കാഴ്‌ച്ചപ്പാടുകൾക്ക് അപ്പുറമാണ് സംവിധായകന്‍റെ ചിന്തയും സൃഷ്‌ടിയുമെങ്കിൽ നമ്മൾ പഠിച്ചതും ചെയ്‌തു കൊണ്ടിരിക്കുന്നതുമൊക്കെ മാറ്റി, മറ്റൊരു തലത്തിൽ അത്തരം വർക്കുകളെ സമീപിക്കേണ്ടിവരും. അതുകൊണ്ടുതന്നെ എങ്ങനെയാണ് സംഗീതം ചെയ്യുന്നത്, എന്ത് അടിസ്ഥാനത്തിലാണ് റഫറൻസുകൾ അടുക്കുന്നത്, എന്നുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയില്ല.

ഒരു നല്ല സംഗീത സംവിധായകൻ സാഹചര്യങ്ങൾക്ക് അനുസരിച്ച് ക്രിയാത്മകമായി പ്രവർത്തിക്കണം. എങ്കിൽ മാത്രമേ നമ്മൾ ചെയ്യുന്ന വർക്കുകൾ വ്യത്യസ്‌തമായി ഇരിക്കുകയുള്ളൂ. 'രേഖാചിത്രം' എന്ന പുതിയ സിനിമയുടെ പണിപ്പുരയിലാണിപ്പോള്‍ സയീദ് അബ്ബാസ്. സ്വതന്ത്ര സംവിധായകനാകാനുള്ള യാത്രയിൽ പ്രേക്ഷക പിന്തുണ മുഖ്യം തന്നെ.' -സയീദ് അബ്ബാസ് പറഞ്ഞു.

Also Read: പുതിയ പാട്ടുകാരെ ഭയന്ന് ചെന്നൈയ്ക്ക് മുങ്ങിയോ? ഹിറ്റുകളുടെ തോഴൻ രാജേഷ് വിജയ് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു - RAJESH VIJAY INTERVIEW

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.