ആസ്വാദകരുടെ മനസിലേക്ക് സംഗീത മഴ പെയ്യിപ്പിക്കുന്ന സംഗീത സംവിധായകനാണ് സുഷിന്‍ ശ്യാം. ഈ വർഷം ഒരുപിടി ഹിറ്റ് ചിത്രങ്ങളാണ് സുഷിൻ ശ്യാം നൽകിയത്. അതുകൊണ്ട് തന്നെ ഈ സംഗീത സംവിധായകന്‍റെ പാട്ടുകള്‍ക്ക് നിരവധി ആരാധകരാനുള്ളത്. ഇപ്പോഴിതാ സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുക്കാനൊരുങ്ങുകയാണ് സുഷിന്‍ ശ്യാം.
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബോഗയ്‌ന്‍വില്ലയാണ് ഈ വര്‍ഷത്തെ തന്‍റെ അവസാന ചിത്രമെന്ന് സുഷിന്‍ ശ്യാം പറഞ്ഞു. ബോഗയ്‌ന്‍വില്ലയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കുസാറ്റില്‍ നടന്ന പരിപാടിയിലാണ് സുഷിന്‍റെ പ്രതികരണം.
"ഈ വര്‍ഷത്തെ അവസാന ചിത്രമായിരിക്കും ബോഗയ്‌ന്‍വില്ല. ഒരു ചെറിയ ഇടവേള എടുക്കുന്നു. അടുത്ത വര്‍ഷമായിരിക്കും ഞാന്‍ ഇനി പണി തുടങ്ങുക. ഇത് ഏറ്റവും അടിപൊളിയായി വരണമമെന്ന് എനിക്ക് ആഗ്രഹമുണ്ട്" - സുഷിന്‍ പറഞ്ഞു.
അമൽ നീരദ് പ്രൊഡക്ഷൻസിന്‍റെയും ഉദയ പിക്ചേഴ്‌സിന്‍റെയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ബോഗയ്‌ന്‍വില്ല നിര്‍മിക്കുന്നത്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ഭീഷ്‌മപര്‍വ്വം' സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് 'ബോഗയ്‌ന്‍വില്ല'യുടെയും ഛായാഗ്രാഹകന്‍.
അതേസമയം മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് സുഷിന്‍ ശ്യാമാണ്. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
റഷ്യയിലെ കിനാബ്രാവോ അന്തര്‍ദേശീയ ചലച്ചിത്ര മേളയില്‍ ബെസ്‌റ്റ് ഫിലിം മ്യൂസിക് വിഭാഗത്തില്‍ സുഷിന്‍ ശ്യാമിനാണ് പുരസ്‌കാരം ലഭിച്ചിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയതിനാണ് സുഷിന് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഗണപതി, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദീപക് പറമ്പോല്‍, ജീന്‍ പോള്‍ ലാല്‍, ബാലു വര്‍ഗീസ്, ജോര്‍ജ്ജ് മരിയന്‍, അഭിരാം രാധാകൃഷ്‌ണന്‍, ഖാലിദ് റഹ്മാന്‍ തുടങ്ങിയവര്‍ വേഷമിട്ട സിനിമയാണിത്. സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്‍റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
അതേസമയം 'ആവേശം', 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്നീ സിനിമകളിലെ തന്‍റെ വര്‍ക്കുകള്‍ ഗ്രാമി പുരസ്‌കാര പരിഗണനയ്‌ക്കായി ഔദ്യോഗികമായി സമര്‍പ്പിച്ചിരിക്കുകയാണ് സുഷിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബെസ്‌റ്റ് കോംപിലേഷന്‍ ഫോര്‍ വിഷ്വല്‍ മീഡിയ വിഭാഗത്തിലേക്കാണ് 'ആവേശ'ത്തിലെ സംഗീതവും ബെസ്‌റ്റ് സ്‌കോര്‍ സൗണ്ട്ട്രാക്ക് ഫോര്‍ വിഷ്വല്‍ മീഡിയ വിഭാഗത്തിലേക്ക് 'മഞ്ഞുമ്മല്‍ ബോയ്‌സി'ലെ സംഗീതവുമാണ് സുഷിന്‍ ശ്യാം അയച്ചിരിക്കുന്നത്. ഇക്കാര്യം സുഷിന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
Also Read:'മറവികളെ പറയൂ...'! ബോഗയ്‌ന്‍വില്ലയിലെ മനോഹര ഗാനം പുറത്ത്