ETV Bharat / entertainment

പ്രതീക്ഷയ്ക്കപ്പുറമുള്ള ചിത്രമായിരിക്കും 'എമ്പുരാന്‍', സ്‌പോട്ട് എഡിറ്റ് പതിപ്പ് കണ്ടപ്പോള്‍ ഞെട്ടിപ്പോയി; ദീപക് ദേവ് - Deepak Dev talks about Emburan

author img

By ETV Bharat Entertainment Team

Published : 2 hours ago

2025 മാര്‍ച്ചില്‍ എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ. എമ്പുരാന്‍റെ സംഗീത സംവിധാകനാണ് ദീപക് ദേവ്. എമ്പുരാനെ കുറിച്ച് ദീപക് ദേവ്.

MUSIC DIRECTOR DEEPAK DEV  EMBURAN MOVIE  ദീപക് ദേവ്  എമ്പുരാന്‍ സിനിമ
Music Director Deepak Dev (ETV Bharat)

സ്റ്റീഫന്‍ നെടുമ്പള്ളിയെ വീണ്ടും ബിഗ് സ്ക്രീനില്‍ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതുകൊണ്ട് തന്നെ മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'എല്‍ 2 എമ്പുരാന്' വാനോളം പ്രതീക്ഷയും ഉയര്‍ത്തുന്നുണ്ട്. ചിത്രത്തിന്‍റെ ഓരോ അപ്‌ഡേഷന്‍ വരുമ്പോഴും പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് സംഗീത സംവിധായകന്‍ ദീപക് ദേവ് പഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. സ്‌പോട്ട് എഡിറ്റ് ചെയ്‌ത മെറ്റീരിയലുകള്‍ പോലും അവസാന കട്ട് ആണെന്ന് ആളുകള്‍ വിശ്വസിച്ച് പോകുമെന്നാണ് ദീപക് ദേവ് പറഞ്ഞത്.

പല സിനിമകളിലുമുള്ള കാര്‍ അപകടങ്ങളൊക്കെ പോലെയുള്ള വലിയ സ്‌റ്റണ്ട് രംഗങ്ങള്‍ സിജിഐയെ ആശ്രയിക്കാറുണ്ട്. സിജി ഐ ഉപയോഗിച്ച് വണ്ടി പൊളിക്കാം എന്ന് നമ്മള്‍ കരുതുന്ന ഇടങ്ങളില്‍ ഒറിജിനലായി വണ്ടികള്‍ പൊളിച്ചിരിക്കുകയാണ്. കേവലം ഒരു വിഷ്വല്‍ ട്രീറ്റ് എന്നതിലുപരിയായി ചിത്രം പ്രതീക്ഷയ്ക്ക് അപ്പുറമായിരിക്കുമെന്നാണ് ദീപക് ദേവ് പറയുന്നത്. സ്‌പോട്ട് എഡിറ്റ് ചെയ്‌ത മെറ്റീരിയലിന്‍റെ കളര്‍ ഗ്രേഡിങ് പോലും അത്ഭുതപ്പെടുത്തുന്നതാണ്. ഇത് പൂര്‍ത്തിയായ ഫൂട്ടേജ് പോലെയാണ് തോന്നുന്നത്. . ആ പതിപ്പ് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. അതിന് മേലെ മ്യൂസിക്കും ചെയ്‌ത് ഇതാണ് ഫൈനല്‍ സിനിമ എന്നുപറഞ്ഞാല്‍ ആരും വിശ്വസിക്കും. അത്രയും പെര്‍ഫക്‌ട് ആണ്. ദീപക് ദേവ് പറഞ്ഞു

ഗ്രാഫിക്‌സ് ആണെന്ന് വിചാരിക്കുന്ന രംഗങ്ങള്‍ പോലും ഒറിജനലായിട്ടാണ് ഷൂട്ട് ചെയ്‌തിരിക്കുന്നത്. എപ്പോഴെങ്കിലും അതിന് റീ ടേക്ക് ചെയ്യേണ്ടി വന്നാലോ എന്ന് പൃഥ്വിയോട് ചോദിച്ചിട്ടുണ്ട്. അത് വേണ്ടി വരില്ലെന്നും അത്രമാത്രം റിഹേഴ്‌സല്‍ ചെയ്‌തിട്ടാണ് ആ രംഗങ്ങള്‍ ചിത്രീകരിച്ചതെന്നുമാണ് പൃഥ്വി പറഞ്ഞത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ദീപക് ദേവാണ്. 'ലൂസിഫറി'ല്‍ ചെയ്‌ത അതേ ശൈലിയല്ല എമ്പുരാനിലെ ഗാനങ്ങളെന്നും ആദ്യ ഗാനം ഇതിനോടകം തന്നെ ചെയ്‌ത് കഴിഞ്ഞെന്നും ദീപക് പറയുന്നു. 'എമ്പുരാന്‍' കുറച്ചുകൂടി ഹെവിയായിരിക്കും. ചിത്രത്തിന് അതിന്‍റെതായ ശൈലിയുണ്ടാവും. എന്തുവേണമെങ്കിലും ചെയ്തോളാനാണ് പൃഥ്വിയും ആന്‍റണിച്ചേട്ടനും പറഞ്ഞിട്ടുള്ളത്. ചിത്രത്തെ കുറിച്ച് കൂടുതലൊന്നും പറയാന്‍ പറ്റില്ലെന്നും ദീപക് പറഞ്ഞു.

ഗുജറാത്തില്‍ ഒരു ആക്ഷന്‍ പായ്‌ക്ക് ഷെഡ്യൂല്‍ ഇപ്പോള്‍ പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത ഷെഡ്യൂള്‍ അബുദാബിയിലാണ്. ഈ വര്‍ഷം നവംബറോടെ എമ്പുരാന്‍റെ ജോലികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 മാര്‍ച്ചില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.

Also Read:ആരോപണങ്ങള്‍ ഉയരുമ്പോള്‍ ഒളിവില്‍ പോകുന്നത് ശരിയായ കാര്യമല്ല: നവ്യ നായര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.