ETV Bharat / entertainment

50 വർഷത്തെ സംഗീത ജീവിതത്തിലെ ആദ്യ തമിഴ് ചിത്രം; 'റൂട്ട് നമ്പർ 17'നെ കുറിച്ച് ഔസേപ്പച്ചൻ

author img

By ETV Bharat Kerala Team

Published : Jan 29, 2024, 5:13 PM IST

'റൂട്ട് നമ്പർ 17'ലൂടെ തമിഴ് ചലച്ചിത്ര - സംഗീത ലോകത്തേക്ക് ചുവടുവച്ച് പ്രശസ്‌ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ

ouseppachan musical Root No 17  Root No 17 release  റൂട്ട് നമ്പർ 17  ഔസേപ്പച്ചൻ ആദ്യ തമിഴ് സിനിമ
ouseppachan
ouseppachan

ലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഔസേപ്പച്ചൻ. ഗൃഹാതുരതയുണർത്തുന്ന, വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന ഒട്ടനവധി ഗാനങ്ങളാണ് അദ്ദേഹം മലയാളി സംഗീതാസ്വാദകർക്ക് സമ്മാനിച്ചത്. 50 വർഷത്തെ സംഗീത ജീവിതത്തിനിടെ ഇതാ ആദ്യമായി തമിഴ് ചലച്ചിത്രലോകത്തേക്കും ചുവടുവച്ചിരിക്കുകയാണ് ഔസേപ്പച്ചൻ.

'റൂട്ട് നമ്പർ 17' (Root No 17) ആണ് ഔസേപ്പച്ചൻ തമിഴിൽ ആദ്യമായി സംഗീത സംവിധാനം നിർവഹിച്ച ചിത്രം. അഭിലാഷ് ജി ദേവൻ സംവിധാനം ചെയ്‌ത ഈ ചിത്രം ഒരുമാസം മുമ്പാണ് തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. കഴിഞ്ഞ ദിവസം കേരളത്തിലും 'റൂട്ട് നമ്പർ 17' പ്രദർശനം ആരംഭിച്ചു. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ഈ ചിത്രം നേടുന്നത് (Music composer Ouseppachan's first Tamil film).

അതേസമയം ആദ്യമായി ഒരു തമിഴ് ചിത്രത്തിന് സംഗീതം നൽകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഔസേപ്പച്ചൻ പറഞ്ഞു. തന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗമാണ് മദ്രാസ്. സംഗീത ജീവിതം ആരംഭിച്ചിട്ട് ഇപ്പോൾ ഏകദേശം 50 വർഷം പിന്നിടുന്നു. ഹിന്ദിയിലും കന്നടയിലും ഒക്കെ നിരവധി ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിക്കാൻ സാധിച്ചിരുന്നു.

എ ആർ റഹ്മാൻ അടക്കം നിരവധി അടുത്ത സുഹൃത്തുക്കൾ തമിഴ് സിനിമയിൽ ഉണ്ടെങ്കിലും ഇതുവരെ ഒരു തമിഴ് സിനിമയ്‌ക്ക് സംഗീതം നൽകാൻ സാധിച്ചിട്ടില്ല. ഒട്ടേറെ അവസരങ്ങൾ തന്നെ ഇതിന് മുൻപ് തന്നെ തേടി വന്നിട്ടുണ്ടെന്നും ഔസേപ്പച്ചൻ പറഞ്ഞു. 'തമിഴ് സിനിമയിൽ എന്‍റെ സുഹൃത്തുക്കൾ നല്ല രീതിയിൽ സംഗീത സംവിധാനം നിർവഹിച്ച് മികച്ച ഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്. അതിനിടയിലേക്ക് ഒരു പരീക്ഷണ വസ്‌തുവായി ഞാൻ പോകണമോ എന്ന ചിന്തയാണ് ഇതുവരെ ഒരു തമിഴ് സിനിമയ്‌ക്ക് സംഗീതം നൽകാൻ വിലങ്ങുതടിയായത്.

പക്ഷേ പ്രിയപ്പെട്ട സുഹൃത്തുക്കളായ അഭിലാഷും നിർമാതാവ് ഡോക്‌ടർ അമറും മികച്ച ഒരു ആശയവുമായി മുന്നിലെത്തിയപ്പോൾ എനിക്കത് നിരാകരിക്കാനായില്ല. അങ്ങനെയാണ് അര നൂറ്റാണ്ട് പിന്നിടുമ്പോൾ കരിയറിലെ ആദ്യത്തെ തമിഴ് ചിത്രം ജനിക്കുന്നത്'. ആളുകൾ ഈ സിനിമയുടെ സംഗീതത്തെ അഭിനന്ദിക്കുന്നുണ്ടെന്നും അത് കേൾക്കുമ്പോൾ വളരെയേറെ സന്തോഷമാണ് തോന്നുന്നതെന്നും ഔസേപ്പച്ചൻ കൂട്ടിച്ചേർത്തു.

സൂപ്പർഗുഡ് ഫിലിംസ് ഉടമ ആർ ബി ചൗധരിയുടെ മകനായ ജിത്തൻ രമേഷ് ആണ് 'റൂട്ട് നമ്പർ 17'ൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളികൾക്ക് ഏറെ സുപരിചിതമായ 'എം80 മൂസ' എന്ന ജനപ്രിയ പരമ്പരയിലൂടെ ശ്രദ്ധേയയായ അഞ്ജു പാണ്ഡ്യയാണ് നായിക വേഷത്തിൽ എത്തുന്നത്. ഹരീഷ് പേരടി, തമിഴ് നടൻ മദൻ കുമാർ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

ALSO READ: 'റൂട്ട് നമ്പർ 17' കേരളത്തിൽ റിലീസിനെത്തി; വിശേഷങ്ങളുമായി അണിയറക്കാർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.