ETV Bharat / entertainment

നിരൂപക പ്രശംസകൾ വാനോളം; പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുസ്‌തഫ സംവിധാനം ചെയ്‌ത 'മുറ' തിയേറ്ററുകളില്‍ - MURA MOVIE IN THEATRE

'മുറ'ക്ക് ദേശീയ തലത്തിലുള്ള നിരൂപകർ പോലും ഗംഭീര അഭിപ്രായമാണ് നൽകുന്നത്.

MUSTHAFA DIRECTOR  MURA MOVIE  മുറ സിനിമ  മുസ്‌തഫ സംവിധായകന്‍
മുറ സിനിമയിലെ നിന്നുള്ള രംഗം (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 9, 2024, 6:39 PM IST

'കപ്പേള' എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മുഹമ്മദ് മുസ്‌തഫ ഒരുക്കിയ ചിത്രമാണ് ‘മുറ’. ട്വിസ്റ്റുകള്‍ക്ക് ആയിരുന്നു കപ്പേളയില്‍ പ്രധാന്യമെങ്കില്‍ മുറയില്‍ ആക്ഷനുകള്‍ക്കാണ് പ്രാധാന്യം. അതിനിടയില്‍ സൗഹൃദവും. തിരുവനന്തപുരം നഗരത്തിലെ ഒരു ഗുണ്ടാ സംഘവും, അതിനെ ആരാധനയോടെ കണ്ട് ആ സംഘത്തില്‍ ചേരുന്ന നാല് യുവാക്കളുടെ കഥയാണ് സിനിമയുടെ പ്രമേയം. വയലന്‍സ് മാത്രമല്ല, ഇമോഷണല്‍ ആയും പ്രേക്ഷകര്‍ക്ക് സ്വീകരിക്കാനാവുന്ന ചിത്രമാണിത്.

"ഈ പിള്ളേര് പൊളിയാണ്" മുറ സിനിമ കണ്ടു കഴിയുമ്പോൾ പ്രേക്ഷകരും പറയുന്നത് ഈ ഡയലോഗ് തന്നെയാണ്. 'മുറ'ക്ക് ദേശീയ തലത്തിലുള്ള നിരൂപകർ പോലും ഗംഭീര അഭിപ്രായമാണ് നൽകുന്നത്.

പ്രമുഖ നിരൂപകരയ ശ്രീധർപിള്ളൈ, രമേശ് ബാല, ഹരിചരൺ, രാംചരൺ,ശ്രീദേവി തുടങ്ങി ദേശീയ പ്രാദേശിക മാധ്യമങ്ങളും 'മുറ'ക്ക് ഗംഭീരമാക്കിയവർക്കു അഭിനന്ദനങ്ങൾ നൽകുന്നു.

ക്യാൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റിലും' തഗ്സ്, മുംബൈക്കാർ തുടങ്ങിയ ഹിന്ദി തമിഴ് ഭാഷകളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹ്രിദ്ധു ഹാറൂൺ മുറയിൽ ഗംഭീര അഭിനയ പ്രകടനം ആണ് നടത്തിയത്.

സുരാജ് വെഞ്ഞാറമൂട് തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന അനി എന്ന കഥാപാത്രത്തിൽ തിളങ്ങുമ്പോൾ മാല പാർവതി ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാണ് ഗംഭീര പ്രകടനവുമായി 'മുറ'യിൽ എത്തുന്നത്

. സുരേഷ് ബാബുവാണ് 'മുറ'യുടെ രചന നിർവഹിച്ചിരിക്കുന്നത്.

MUSTHAFA DIRECTOR  MURA MOVIE  മുറ സിനിമ  മുസ്‌തഫ സംവിധായകന്‍
മുറ സിനിമയിലെ രംഗം (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്‌ണ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുറ സിനിമയില്‍ നിന്നുള്ള രംഗം (ETV Bharat)

ചിത്രത്തിന്‍റെ നിർമ്മാണം : റിയാഷിബു,എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസിൽ നാസർ, എഡിറ്റിംഗ് : ചമൻ ചാക്കോ,

സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്,

ആക്ഷൻ : പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

Also Read:മോഹന്‍ലാല്‍ തെലുഗു ചിത്രം 'കണ്ണപ്പ'യിലെ പ്രഭാസിന്‍റെ ലുക്ക് പുറത്ത്; ഫോട്ടോ ചോര്‍ത്തിയവരെ കണ്ടെത്തുന്നവര്‍ക്ക് അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.