എറണാകുളം: എംടി വാസുദേവന്‍ നായരുടെ ജന്മദിനാഘോഷ വേദിയില്‍ നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ കനത്ത വിമര്‍ശനം. എംടിയുടെ ഒമ്പത് കഥകളെ ആസ്പദമാക്കിയെത്തുന്ന 'മനോരഥങ്ങള്‍' എന്ന ആന്തോളജി സീരീസിന്‍റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് വിവാദ സംഭവം അരങ്ങേറിയത്.
Ramesh Narayan refuses to take award from #AsifAli. Very poor etiquette from him. Asif kept his happy demeanour despite the snub.#Manorathangal #Mindscapes #Mammootty #Mohanlal #FahadhFaasil pic.twitter.com/JwPSn1F56X
— Mohammed Ihsan (@ihsan21792) July 15, 2024
പരിപാടിയുടെ ഭാഗമായ രമേശ് നാരായണന് പുരസ്‌കാരം നല്‍കാന്‍ ആസിഫ് അലിയെയായിരുന്നു സംഘാടകർ ക്ഷണിച്ചത്. എന്നാല്‍ താരത്തില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാന്‍ രമേശ് നാരായണന്‍ തയ്യാറായില്ല. പകരം സംവിധായകന്‍ ജയരാജിനെ വിളിച്ച് വരുത്തി പുരസ്‌കാരം സ്വീകരിക്കുകയും ചെയ്‌തു.
ഇതോടെ ആസിഫ് പതുക്കെ വേദിയില്‍നിന്നു പിന്മാറുകയും ചെയ്‌തു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. രമേഷ് നാരായണന്‍റെ പ്രവര്‍ത്തി ആസിഫിനെ പരസ്യമായി അപമാനിക്കുന്നതാണെന്നാണ് വിമര്‍ശനം.