ETV Bharat / entertainment

വിവാഹ വേഷത്തില്‍ ഒളിച്ചോടി അനശ്വര രാജന്‍; ചിരിപടര്‍ത്തി മിസ്‌റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്‌ലര്‍ ടീസര്‍ - Mr and Mrs Bachelor teaser - MR AND MRS BACHELOR TEASER

ദീപു കരുണാകരന്‍ സംവിധാനം ചെയ്‌ത മിസ്‌റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്‌ലര്‍ ടീസര്‍ റിലീസ് ചെയ്‌തു. ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്നത്.

MR AND MRS BACHELOR TEASER RELEASED  MR AND MRS BACHELOR  മിസ്‌റ്റര്‍ ആന്‍ഡ് മിസിസ്  INDRAJITH SUKUMARAN ANASWARA RAJAN
Mr and Mrs Bachelor teaser released (Youtube official)
author img

By ETV Bharat Entertainment Team

Published : Aug 14, 2024, 4:31 PM IST

ഇന്ദ്രജിത്ത് സുകുമാരന്‍, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദീപു കരുണാകരന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് 'മിസ്‌റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്‌ലര്‍'. സിനിമയുടെ രസകരമായ ടീസർ പുറത്തിറങ്ങി. പ്രേക്ഷകര്‍ക്ക് ചിരി സമ്മാനിക്കുന്ന ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അനശ്വര രാജനും ഇന്ദ്രജിത്തുമാണ് ടീസറില്‍ ഹൈലൈറ്റാകുന്നത്.

ഓഗസ്‌റ്റ് 23നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ഹൈലൈൻ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ പ്രകാശ് ഹൈലൈൻ ആണ് സിനിമയുടെ നിർമാണം. അർജുൻ ടി സത്യൻ ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഡയാന ഹമീദ്, റോസിൻ ജോളി, രാഹുൽ മാധവ്, ബൈജു പപ്പൻ, ജിബിൻ ഗോപിനാഥ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ലയ സിംപ്‌സൺ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. പ്രദീപ് നായർ ഛയാഗ്രാഹണവും സോബിൻ കെ സോമൻ എഡിറ്റിംഗും നിര്‍വഹിച്ചു. പിഎസ്‌ ജയഹരി ആണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

ആർട്ട് ഡയറക്‌ടർ - സാബു റാം, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സാംജി എം ആന്‍റണി, അസോസിയേറ്റ് ഡയറക്‌ടർ - ശ്രീരാജ് രാജശേഖരൻ, പോസ്‌റ്റ് പ്രൊഡക്ഷൻ ഡയറക്‌ർ - ശരത് വിനായക്, പ്രൊഡക്ഷൻ കൺട്രോളർ - എം മുരുകൻ, ലിറിക്‌സ് മഹേഷ് ഗോപാൽ, കോസ്റ്റ്യൂം ഡിസൈൻ - ബുസി ബേബി ജോൺ, മേക്കപ്പ് - ബൈജു ശശികല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ബാബു ആർ, ടീസർ കട്ട് - സോനു ആർ, സൗണ്ട് മിക്‌സിംഗ് - വിപിൻ നായർ, വിഎഫ്എക്‌സ്‌ - ഡിജിബ്രിക്‌സ്, മാർക്കറ്റിംഗ് ആൻഡ് ബ്രാൻഡിംഗ് - റാബിറ്റ് ബോക്‌സ്‌ ആഡ്‌സ്, സ്‌റ്റിൽസ് - അജി മസ്‌കറ്റ്, പബ്ലിസിറ്റി ഡിസൈൻസ് - മാ മി ജോ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: ഇന്ദ്രജിത്തും അനശ്വര രാജനും ആദ്യമായി ഒന്നിക്കുന്ന ' മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് - Mr And Mrs Bachelor First Look

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.