നാലു പതിറ്റാണ്ട് സിനിമയില്‍ സജീവമായിരുന്ന താരമായിരുന്നു ടി പി മാധവന്‍. അമ്മ സംഘടനയുടെ ആദ്യകാല ജനറല്‍ സെക്രട്ടറിയുമായിരുന്ന ടി പി മാധവനെ അനുസ്‌മരിച്ച് നടന്‍ മോഹന്‍ലാല്‍. ഒരു മകനോടുള്ള സ്‌നേഹവും വാത്സല്യവും തന്നോട് കാത്തുസൂക്ഷിച്ചിട്ടുള്ള ഒരാളായിരുന്നു ടി പി മാധവനെന്ന് മോഹന്‍ലാല്‍ ഫേസ് ബുക്കില്‍ കുറിച്ചു.
മോഹന്‍ലാലിന്‍റെ വാക്കുകള്‍
മലയാള ചലച്ചിത്രലോകത്ത്, നാല് പതിറ്റാണ്ടിലേറെയായി, അറുനൂറിലേറെ ചിത്രങ്ങളിൽ സ്വഭാവ നടനായി തിളങ്ങി നിന്ന പ്രിയപ്പെട്ട ടി പി മാധവേട്ടൻ യാത്രയായി. പല കാലഘട്ടങ്ങളിലായി ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹത്തിൻ്റെ കൂടെ പ്രവർത്തിക്കാൻ സാധിച്ചു.
ഉയരങ്ങളിൽ, സർവ്വകലാശാല, മൂന്നാംമുറ, ഉള്ളടക്കം, പിൻഗാമി, അഗ്നിദേവൻ, നരസിംഹം, അയാൾ കഥയെഴുതുകയാണ്,നാടോടിക്കാറ്റ്, വിയറ്റ്നാം കോളനി, നാട്ടുരാജാവ്, ട്വൻ്റി 20 അങ്ങനെ ഒട്ടനവധി സിനിമകൾ. ഒരു മകനോടുള്ള സ്നേഹവും വാത്സല്യവുമായിരുന്നു അദ്ദേഹത്തിന് എന്നോടുണ്ടായിരുന്നത്. ചലച്ചിത്ര താരസംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടിയായിരുന്ന, ഹൃദ്യമായ പുഞ്ചിരികൊണ്ട് ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ മാധേവേട്ടന് വേദനയോടെ വിട.
കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇന്ന് രാവിലെയാണ് ടി പി മാധവന്‍ അന്തരിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
നാളെ (10-10-2024) രാവിലെ ഒണ്‍പത് മണി മുതല്‍ ഒരു മണി വരെ പത്തനാപുരം ഗാന്ധിഭവനില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും. വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്‌കരിക്കും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയാണ് ടിപി മാധവന്‍.
1975ല്‍ മധു സംവിധാനം ചെയ്‌ത 'അക്കല്‍ദാമ' എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്‌താണ് ടിപി മാധവന്‍ വെള്ളിത്തിരയില്‍ അരങ്ങേറിയത്.
Also Read:മകന്‍ ബോളിവുഡ് സംവിധായകന്‍, സ്വന്തമെന്ന് പറയാന്‍ ആരുമില്ലാതെ ടി പി മാധവന്‍റെ അവസാന യാത്ര