ETV Bharat / entertainment

മോഹൻലാൽ നായകനായി പുതിയ സിനിമ ; സംവിധാനം തരുൺ മൂർത്തി, ഔദ്യോഗിക പ്രഖ്യാപനമായി

'ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക' എന്നീ സിനിമകൾ ഒരുക്കിയ സംവിധായകനാണ് തരുൺ മൂർത്തി

author img

By ETV Bharat Kerala Team

Published : Mar 17, 2024, 1:53 PM IST

Mohanlal Tharun Moorthy movie L360  Mohanlal L360 announcement  Mohanlal movie with Tharun Moorthy  Mohanlal upcoming movies  Operation Java Saudi Vellakka
Mohanlal Tharun Moorthy movie

ലയാളത്തിന്‍റെ മഹാനടൻ മോഹൻലാൽ നായകനായി പുതിയ ചിത്രം വരുന്നു. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ 'ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക' എന്നീ സിനിമകൾ ഒരുക്കിയ തരുൺ മൂർത്തിയാണ് ഈ മോഹൻലാൽ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ അനൗൺസ്‌മെന്‍റ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

ഏതായാലും പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം വന്നതോടെ മോഹൻലാൽ ആരാധകർ ഏറെ ആവേശത്തിലാണ്. മോഹൻലാലിന്‍റെ 360-ാമത്തെ സിനിമ കൂടിയാണിത്. എം രഞ്ജിത്ത് ആണ് ഈ ചിത്രം നിർമിക്കുന്നത്. ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് രജപുത്ര വിഷ്വൽസ് മീഡിയ ആണ്.

നേരത്തെ തന്നെ മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യാൻ തയ്യാറെടുക്കുന്ന വിവരം തരുണ്‍ മൂർത്തി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഔദ്യോഗിക പ്രഖ്യാപനവും എത്തിയിരിക്കുകയാണ്. മലയാളത്തിലെ സർപ്രൈസ് ഹിറ്റായിരുന്നു തരുണ്‍ മൂർത്തിയുടെ സംവിധാനത്തിൽ 2021ൽ പുറത്തിറങ്ങിയ 'ഓപ്പറേഷൻ ജാവ'.

ലുക്‌മാൻ, ബാലു വർഗീസ്, ബിനു പപ്പു എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തരുണിന്‍റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 'സൗദി വെള്ളക്ക'യും പ്രേക്ഷക - നിരൂപക പ്രശംസ ഒരുപോലെ ഏറ്റുവാങ്ങിയിരുന്നു. 2022ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ദേവി വർമ, ലുക്‌മാൻ, സുജിത്ത് ശങ്കർ, ബിനു പപ്പു, ധന്യ അനന്യ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.