ETV Bharat / entertainment

സംവിധാനവും അഭിനയവും ഒന്നിച്ച്; മോഹൻലാലിന്‍റെ 'ബറോസ്' പിന്നാമ്പുറ കാഴ്‌ചകള്‍- വീഡിയോ - BARROZ Behind The Scenes video - BARROZ BEHIND THE SCENES VIDEO

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' സിനിമയുടെ ബിഹൈൻഡ് ദി സീൻ വീഡിയോ പുറത്ത്.

MOHANLALS BARROZ MOVIE  MOHANLAL AS DIRECTOR ACTOR  BARROZ RELEASE  മോഹൻലാൽ ബറോസ് സിനിമ
BARROZ
author img

By ETV Bharat Kerala Team

Published : Apr 24, 2024, 7:02 PM IST

മോഹൻലാൽ ആരാധകർ നാളുകളേറെയായി കാത്തിരിക്കുന്ന ചിത്രമാണ് 'ബറോസ്', മലയാളികളുടെ പ്രിയ നടന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. 'ബറോസി'ൽ മോഹൻലാലും പ്രധാന വേഷത്തിൽ അഭിനയിക്കുന്നുമുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ആവേശം ഇരട്ടിയാക്കി ഈ സിനിമയുടെ പിന്നാമ്പുറ കാഴ്‌ചകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

സംവിധായകനായും നടനായും ജോലിയിൽ മുഴുകിയിരിക്കുന്ന മോഹൻലാലിനെ 'ബറോസി'ന്‍റെ ബിഹൈൻഡ് ദി സീൻ വീഡിയോയിൽ കാണാം. ചിത്രവുമായി സഹകരിക്കുന്ന സംവിധായകൻ ടികെ രാജീവ് കുമാർ, ഛായാഗ്രാഹകൻ സന്തോഷ് ശിവൻ, മറ്റ് താരങ്ങൾ എന്നിവരും ദൃശ്യങ്ങളിലുണ്ട്. മോഹൻലാൽ അവതരിപ്പിക്കുന്ന 'നിധി കാക്കുന്ന ഭൂതത്തി'ന്‍റെ ആനിമേഷനോട് കൂടിയാണ് വീഡിയോ ആരംഭിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ടൈറ്റിൽ കഥാപാത്രമായ ബറോസിനെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. താരത്തിന്‍റെ വേറിട്ട ലുക്കും അപ്പിയറൻസും നേരത്തെ തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഗുരുസോമസുന്ദരം, മോഹൻശർമ, തുഹിൻ മേനോൻ എന്നിവരും 'ബറോസി'ൽ പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്ക് പുറമെ മായാ, സീസർ ലോറന്‍റെ തുടങ്ങി ഒട്ടനവധി വിദേശ താരങ്ങളും അണിനിരക്കുന്നു.

ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന 'ബറോസി'ന്‍റെ ഔദ്യോഗിക പ്രഖ്യാപനം 2019ൽ ആയിരുന്നു മോഹൻലാൽ നടത്തിയത്. 2021 മാര്‍ച്ച് 24ന് ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് നടന്നു. സിനിമയുടെ ചിത്രീകരണം 170 ദിവസത്തോളമെടുത്താണ് പൂർത്തിയാക്കിയത്.

ഈ സിനിമയുടെ റീ റെക്കോഡിങ് ജോലികൾ ലോസ് ആഞ്ജലസിലാണ് നടന്നത്. സ്‌പെഷ്യൽ ഇഫക്‌ടുകൾ ചെയ്‌തത് ഇന്ത്യയിലും തായ്‌ലന്‍റിലുമാണ്. ത്രീഡിയിലാണ് വൻ ബജറ്റിലൊരുങ്ങുന്ന 'ബറോസ്' എത്തുക.

അമേരിക്കൻ റിയാലിറ്റി ഷോ ആയ ദി വേൾഡ് ബെസ്റ്റിൽ പങ്കെടുത്ത് വിജയിയായ ലിഡിയൻ നാദസ്വരമാണ് 'ബറോസി'നായി സംഗീത സംവിധാനം നിർവഹിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് മാർക്ക് കിലിയനുമാണ്. കലാസംവിധായകനായ സന്തോഷ് രാമൻ സെറ്റുകൾ ഡിസൈൻ ചെയ്‌ത ചിത്രത്തിനായി സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് കലവൂർ രവികുമാറാണ്‌.

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‌ത ജിജോ പുന്നൂസിന്‍റെ 'ബറോസ്: ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ' എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ബറോസിന്‍റെ തിരക്കഥ ഒരുക്കിയത്. ഈ വർഷം മാര്‍ച്ച് 28ന് ബറോസ് തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് റിലീസ് തീയതി മാറ്റുകയായിരുന്നു. പുതുക്കിയ തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. പകരംവയ്‌ക്കാനില്ലാത്ത അഭിനയം കൊണ്ട് വിസ്‌മയിപ്പിച്ച പ്രിയനടന്‍റെ സംവിധായകനായുള്ള അരങ്ങേറ്റം എങ്ങനെയാകുമെന്ന് അറിയാൻ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ആരാധകർ.

ALSO READ

  1. 'ഓരോ സിനിമയ്‌ക്കും അതിന്‍റേതായ ജാതകമുണ്ട്; വിജയ പരാജയങ്ങൾക്ക് ഞാൻ മാത്രമല്ല ഉത്തരവാദി': ദിലീപ്
  2. സ്‌കോട്ട്‌ലാൻഡിൽ ഇൻട്രൊ സോങ്, മൂസയെ ആർക്കും വിട്ടുകൊടുക്കില്ല ; 'സിഐഡി മൂസ 2' വരുമെന്ന് ജോണി ആന്‍റണി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.