താരസംഘടന അമ്മയുടെ തലപ്പത്തേക്ക് ഇനി മോഹന്‍ലാല്‍ ഇല്ല. ഭാരവാഹിയാകാന്‍ ഇനി താത്പര്യമില്ലെന്ന് താരം അഡ്ഹോക് കമ്മിറ്റിയില്‍ അറിയിച്ചു. ഭാരവാഹിത്വം ഏല്‍ക്കേണ്ടെന്ന കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും നിര്‍ദേശം അനുസരിച്ചാണ് മോഹന്‍ലാലിന്‍റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മോഹന്‍ലാല്‍ പ്രസിഡന്‍റും സിദ്ദിഖ് ജനറല്‍ സെക്രട്ടറിയുമായിരുന്ന സംഘടന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരികയും നടന്മാര്‍ക്കെതിരെ ഉണ്ടായ ലൈംഗിക ആരോപണങ്ങള്‍ക്കും പിന്നാലെയാണ് പിരിച്ചു വിട്ടത്. നിലവിലുള്ള നേതൃത്വം അടുത്ത തിരഞ്ഞെടുപ്പ് വരെ അഡ്ഹോക് കമ്മിറ്റിയായി പ്രവര്‍ത്തിച്ചു വരികയാണ്.
അമ്മയുടെ ഭാരവാഹികളെ ഉടന്‍ തിരഞ്ഞെടുക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നുവെങ്കിലും ഉടന്‍ ഉണ്ടാകില്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന സൂചന. അടുത്ത ജൂണില്‍ മാത്രമേ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ സാധ്യതയുള്ളു. അതുകൊണ്ട് തന്നെ ഇപ്പോഴുള്ള താത്കാലിക കമ്മിറ്റി ഒരു വര്‍ഷം ചുമതല വഹിക്കും. അതിന് ശേഷം അമ്മ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.
മൂന്ന് വര്‍ഷത്തില്‍ ഒരിക്കലാണ് ജനറല്‍ ബോഡി ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. ഇത്തരത്തില്‍ ഇക്കഴിഞ്ഞ ജൂണില്‍ നടന്ന തിരെഞ്ഞെടുപ്പിലാണ് മോഹന്‍ലാല്‍ അമ്മ സംഘടനയുടെ പ്രസിഡന്‍റും സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുമെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2021ൽ മോഹൻലാലിന്‍റെയും ഇടവേള ബാബുവിന്‍റയും നേതൃത്വത്തിലായിരുന്നു അമ്മ ഭരണസമിതി. ഇത്തവണ ഇടവേള ബാബു ഭരണ സമിതിയിലേക്കില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഈ അവസരത്തില്‍ തലപ്പത്തു നിന്ന് മോഹൻലാൽ കൂടി മാറിയാൽ സംഘടനയുടെ പ്രവർത്തനങ്ങൾ താറുമാറാകുമെന്ന സഹപ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ചായിരുന്നു താരം പ്രസിഡന്‍റ് സ്ഥാനത്ത് തുടർന്നത്. അതേ സമയം മത്സരമുണ്ടാകുമെങ്കില്‍ താന്‍ ആ പദവിയേക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സാഹചര്യങ്ങൾ മാറിമറിഞ്ഞു. ജനറൽ സെക്രട്ടറി സിദ്ദിഖിന് നേരെ കൂടി ആരോപണം ഉയർന്നതോടെ സംഘടനയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടു. തുടർന്ന് ഭാരവാഹികൾ ഒന്നടങ്കം രാജിവെച്ച് ഭരണസമിതി പിരിച്ചുവിടുകയായിരുന്നു.
പുതിയ ഭരണ സമിതി അധികാരമേറ്റതിന് പിന്നാലെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നത്. ഇതിന് പിന്നാലെ ചലച്ചിത്ര മേഖലയിലെ പല പ്രമുഖര്‍ക്കെതിരെയും ലൈംഗിക ആരോപണം ഉയര്‍ന്നു. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോട് അമ്മയ്ക്ക് അനുകൂലവും പ്രതികൂലവുമായ നിലപാടില്ലെന്നായിരുന്നു സിദ്ദിഖിന്‍റെ വ്യക്തമാക്കിയിരുന്നത്. തുടര്‍ന്ന് സിദ്ദിഖിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും അദ്ദേഹം രാജി വച്ചു.
സംഘടനയും ജോയിന്‍റ് സെക്രട്ടറി ബാബു രാജിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നതോടെ അദ്ദേഹവും രാജിവച്ചു. തുടര്‍ന്ന് അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ പ്രതികരിക്കുന്നില്ല എന്ന രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നീട് അദ്ദേഹെ തിരുവനന്തപുരത്ത് വച്ച് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കുകയുണ്ടായി.
പിന്നീട് സംഘടനയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം വന്നതോടെ ഭാരവാഹികള്‍ ഒന്നടങ്കം രാജിവയ്ക്കുകയും ഭരണസമിതി പിരിച്ചു വിടുകയുമായിരുന്നു.
Also Read:ഈ ആഴ്‌ച ഒ ടി ടിയില്‍ വമ്പന്‍ റിലീസുകള്‍; 'അജയന്‍റെ രണ്ടാം മോഷണം' മുതല്‍ 'വേട്ടയ്യന്‍' വരെ