ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നടിമാര്‍ രംഗത്ത്. ഇപ്പോഴിതാ മിനു മുനീറിന്‍റെ വെളിപ്പെടുത്തല്‍ മലയാള സിനിമയെ ഒന്നടങ്കം പിടിച്ചുലച്ചിരിക്കുകയാണ്. തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് നടിയുടെ പ്രതികരണം.
മിനു മുനീര്‍ പങ്കുവച്ച പട്ടികയില്‍ പല പ്രമുഖന്‍മാരുടെയും പേരുണ്ട്. നടി തന്‍റെ ഫേസ്‌ബുലൂടെ ഇന്ന് രാവിലെയാണ് നടന്‍മാരുടെ പേരുകള്‍ പുറത്തുവിട്ടത്. പുറത്തുവിട്ട പട്ടികയില്‍ നടൻ ജയസൂര്യ അടക്കമുള്ള താരങ്ങള്‍ ഉള്‍പ്പെടുന്നു. തന്നെ വാക്കുകൾ കൊണ്ടും ശാരീരികമായും പീഡിപ്പിച്ചവരുടെ ഒരു നീണ്ട പട്ടികയാണ് മിനു മുനീർ പുറത്തുവിട്ടത്.
മിനു മുനീറിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്‍റെ പൂര്‍ണരൂപം-
'മലയാള സിനിമയില്‍ എന്നെ വാക്കുകൾ കൊണ്ടും ശാരീരികമായും പീഡിപ്പിച്ചവരുടെ ഒരു നീണ്ട പട്ടിക ഇതാ-
- മുകേഷ്
- മണിയൻപിള്ള രാജു
- ഇടവേള ബാബു
- ജയസൂര്യ
- അഡ്വക്കേറ്റ് ചന്ദ്രശേഖർ
- പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, പ്രൊഡക്ഷൻ കൺട്രോളർ വിച്ചു.
2013ൽ ഒരു പ്രോജക്‌ടിന്‍റെ ഭാഗമായപ്പോഴാണ് മേൽപ്പറഞ്ഞ വ്യക്തികളിൽ നിന്ന് തനിക്ക് ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്. ഏതൊക്കെ തരത്തിലുള്ള ബുദ്ധിമുട്ടുകൾ സംഭവിച്ചിട്ടും സഹിച്ചും ക്ഷമിച്ചും ആ പ്രോജക്‌ടിന്‍റെ ഭാഗമായി തന്നെ തുടർന്നു. പക്ഷേ കാര്യങ്ങൾ പിന്നീട് അസഹനീയമായി മാറുകയായിരുന്നു.
അതിനെ തുടർന്ന് മനം മടുത്താണ് താൻ മലയാള സിനിമയിൽ തുടരാൻ ആഗ്രഹിക്കാതെ ചെന്നൈയിലേക്ക് താമസം വരെ മാറ്റിയത്. 'അഡ്‌ജെസ്‌റ്റുമെന്‍റുകള്‍ക്ക് വഴങ്ങാതെ മലയാള സിനിമ വിട്ട മിനു', എന്ന തലക്കെട്ടില്‍ കേരളകൗമുദി എന്‍റെയൊരു ആർട്ടിക്കിൾ പബ്ലിഷ് ചെയ്‌തിരുന്നു. ഞാൻ അനുഭവിച്ച മാനസിക സംഘർഷത്തിനും, ത്യാഗത്തിനും ഒക്കെ എനിക്കിപ്പോൾ നീതി ലഭിക്കേണ്ടതായിട്ടുണ്ട്.' -ഇപ്രകാരമാണ് മിനു മുനീര്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.