ETV Bharat / entertainment

പാക് അപ്പ് ; മമ്മൂട്ടി ചിത്രം 'ബസൂക്ക'യുടെ ചിത്രീകരണം പൂർത്തിയായി - Mega Star Mammootty New Movie - MEGA STAR MAMMOOTTY NEW MOVIE

ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം തെന്നിന്ത്യൻ താരം ഗൗതം വാസുദേവുമെത്തുന്നു

MEGA STAR MAMMOOTTY  MAMMOOTTY NEW MOVIE  BAZOOKA MAMMOOTTY  MAMMOOTTY FILM
Mega Star Mammootty New Movie 'Bazooka' shooting Has Been Completed
author img

By ETV Bharat Kerala Team

Published : Mar 22, 2024, 3:54 PM IST

മെഗാസ്‌റ്റാർ മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ബസൂക്ക'യുടെ ചിത്രീകരണം പൂർത്തിയായി. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ഗെയിം ത്രില്ലർ ചിത്രത്തിന്‍റെ ഷൂട്ടിം​ഗ് പൂർത്തീകരിച്ചത് 90 ​ദിവസത്തെ ചിത്രീകരണത്തിനൊടുവിലാണ്.

തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി എബ്രഹാമും ഡോൾവിൻ കുര്യാക്കോസും സരിഗമയുടെ ഫിലിം സ്‌റ്റുഡിയോ ആയ യൂഡ്‌ലീ ഫിലിംസിന്‍റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്‍റെ മകനാണ് സംവിധായകൻ ഡീനോ ഡെന്നിസ്.

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമാണ് 'ബസൂക്ക'. തെന്നിന്ത്യൻ നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോൻ വളരെ സുപ്രധാനമായൊരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. 'ബെഞ്ചമിൻ ജോഷുവ' എന്നാണ് ഗൗതം മേനോന്‍റെ കഥാപാത്രത്തിന്‍റെ പേര്. സിദ്ധാർഥ് ഭരതൻ, ബാബു ആന്‍റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ദിവ്യാ പിള്ള, ഡീൻ ഡെന്നിസ്, സുമിത് നേവൽ (ബിഗ് ബി ഫെയിം), സ്‌പടികം ജോർജ്, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.

തിയറ്ററുകളിൽ വൻ വിജയം കൊയ്‌ത പൃഥ്വിരാജ് ചിത്രം 'കാപ്പ', ടൊവിനോ ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും' എന്നിവക്ക് ശേഷം സരിഗമയും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന സിനിമയാണ് 'ബസൂക്ക'. മമ്മൂട്ടി ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് മിഥുൻ മുകുന്ദനാണ് കോ-പ്രൊഡ്യൂസർ: സഹിൽ ശർമ്മ, ഛായാഗ്രഹണം: നിമിഷ് രവി, സെക്കൻഡ് യൂണിറ്റ് ക്യാമറ: റോബി വർഗീസ്‌, ചിത്രസംയോജനം: നിഷാദ് യൂസഫ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ: സൂരജ് കുമാർ, കലാ സംവിധാനം: ഷിജി പട്ടണം, വസ്ത്രാലങ്കാരം: സമീറ സനീഷ്, ചീഫ് അസോസിയേറ്റ്: സൂജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പിആർഒ: ശബരി.

Also read : 'ഭ്രമയുഗ'ത്തിലെ 'പൂമണി മാളിക'; വീഡിയോ ഗാനം പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.