ETV Bharat / entertainment

'എന്തൊരു അഴകാണ് മീനൂട്ടി' നവരാത്രി ആഘോഷങ്ങളില്‍ തിളങ്ങി മീനാക്ഷി; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍ - MEENAKSHI SHARES NAVARATRI PHOTOS - MEENAKSHI SHARES NAVARATRI PHOTOS

നവരാത്രി ആഘോഷ ചിത്രങ്ങള്‍ പങ്കുവച്ച് മീനാക്ഷി ദിലീപ്. ആരാധകരുടെ മനം കവര്‍ന്ന് ചിത്രങ്ങള്‍.

MEENAKSHI DILEEP  മീനാക്ഷി ദിലീപ് ഫോട്ടോഷൂട്ട്  നവരാത്രി ആഘോഷം  MEENAKSHI DILEEP NAVARATRI PHOTOS
MEENAKSHI DILEEP (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 7, 2024, 1:20 PM IST

Updated : Oct 7, 2024, 1:35 PM IST

ഇതുവരെ സിനിമയിലേക്ക് ചുവട് വച്ചിട്ടില്ലെങ്കിലും മഞ്ജുവാര്യരുടെയും ദിലീപിന്‍റെയും മകള്‍ മീനാക്ഷിക്ക് ഒട്ടേറെ ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മീനാക്ഷി. തന്‍റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ ഈ താരപുത്രി ഇടയ്‌ക്കിടെ പങ്കുവയ്‌ക്കാറുണ്ട്.

ഇപ്പോഴിതാ അതുപോലെ ഒരു ഫോട്ടോയാണ് ആരാധകരുടെ മനം കവരുന്നത്. നവരാത്രി ആഘോഷത്തിന്‍റെ ചിത്രങ്ങളാണ് മീനാക്ഷി തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഗോള്‍ഡന്‍ നിറത്തിലുള്ള ഗൗണാണ് മീനാക്ഷി ധരിച്ചത്. ഈ ഫോട്ടോ പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഒട്ടേറെ ആരാധകരാണ് പ്രതികരണവുമായി എത്തുന്നത്.

ഫോട്ടോ മാത്രമല്ല ഇടയ്ക്കിടെ തന്‍റെ നൃത്ത വീഡിയോയും മീനാക്ഷി സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.ഇത്തരം നൃത്ത വീഡിയോകള്‍ ആരാധകരുടെ മനം കവറാറുണ്ട്. അമ്മയെ പോലെ നല്ല മെയ് വഴക്കാമാണെന്നാണ് വീഡിയോ കണ്ടിട്ടുള്ള ആരാധകര്‍ പറയാറുളളത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മാത്രമല്ല അടുത്തിടെ കാവ്യമാധവന്‍റെ ഉടമസ്‌ഥതയിലുള്ള വസ്‌ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയ്‌ക്ക് വേണ്ടി മോഡലായും മീനാക്ഷി പ്രത്യക്ഷപ്പെട്ടിരുന്നു. ആദ്യമായാണ് മീനാക്ഷി ഒരു ബ്രാന്‍ഡിന്‍റെ മോഡല്‍ ആവുന്നത്. മീനാക്ഷി മോഡലിങ്ങിലും സജീവമായതോടെ ഈ താരപുത്രി അഭിനയരംഗത്തേക്കും വരുമോയെന്നാണ് ആരാധകര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.

Also Read:മീനാക്ഷിക്കൊപ്പം തിളങ്ങി മാമ്മാട്ടി; ഇത് ലക്ഷ്യയുടെ സൂപ്പര്‍ മോഡലുകള്‍, ചിത്രങ്ങള്‍ പുറത്ത്

Last Updated : Oct 7, 2024, 1:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.