ETV Bharat / entertainment

'ഈ കൊച്ച് ഇവിടുത്തെ സീനിയറാ' ; മീനയുടെ 'ആനന്ദപുരം ഡയറീസ്' ട്രെയിലർ പുറത്ത് - ആനന്ദപുരം ഡയറീസ് ട്രെയിലർ

'ആനന്ദപുരം ഡയറീസി'ൽ മീനയ്‌ക്കൊപ്പം തമിഴ് നടൻ ശ്രീകാന്തും മനോജ് കെ ജയനും പ്രധാന വേഷങ്ങളിലുണ്ട്

Meena starrer Aanandhapuram Diaries  Aanandhapuram Diaries Trailer  Aanandhapuram Diaries release  ആനന്ദപുരം ഡയറീസ് ട്രെയിലർ  മീന
Aanandhapuram Diaries Trailer
author img

By ETV Bharat Kerala Team

Published : Feb 18, 2024, 2:04 PM IST

Updated : Feb 18, 2024, 4:28 PM IST

പ്രേക്ഷകരുടെ ഇഷ്‌ടതാരം മീന പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'ആനന്ദപുരം ഡയറീസ്'. തമിഴ് നടൻ ശ്രീകാന്തും മനോജ് കെ ജയനും നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമയുടെ ട്രെയിലർ പുറത്തുവന്നു. കോളജ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന 'ആനന്ദപുരം ഡയറീസ്' കുടുംബ ബന്ധങ്ങളുടെ കൂടി കഥയാണ് പറയുന്നതെന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയിലർ (Aanandhapuram Diaries Trailer out).

ജയ ജോസ് രാജാണ് ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. 'ഇടം' എന്ന ചിത്രത്തിന് ശേഷം ജയ ജോസ് രാജ് ഒരുക്കുന്ന സിനിമയാണിത്. നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ ഒരുക്കിയിരിക്കുന്ന 'ആനന്ദപുരം ഡയറീസി'നായി കഥയെഴുതിയിരിക്കുന്നത് ശശി ഗോപാലൻ നായരാണ്.

  • " class="align-text-top noRightClick twitterSection" data="">

'അ‍‍‍‍‍ഡാറ് ലൗവ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോഷൻ അബ്‌ദുൾ റഹൂഫും ഒപ്പം നിരവധി പുതുമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിദ്ധാർത്ഥ് ശിവ, ജാഫർ ഇടുക്കി, സുധീർ കരമന, മാലാ പാർവതി, സിബി തോമസ്, രാജേഷ് അഴീക്കോടൻ, അഭിഷേക് ഉദയകുമാർ, ശിഖ സന്തോഷ്, നിഖിൽ സഹപാലൻ, സഞ്ജന സാജൻ, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖിൽ, ആർജെ അഞ്ജലി, വൃദ്ധി വിശാൽ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പാതി വഴിയിൽ മുടങ്ങിപ്പോയ നിയമ പഠനം പുനഃരാരംഭിക്കാൻ എത്തുന്ന വിദ്യാർഥിനിയുടെ വേഷമാണ് മീന സിനിമയിൽ അവതരിപ്പിക്കുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. പ്രേക്ഷകരിൽ നിരവധി ചോദ്യങ്ങൾ ബാക്കിയാക്കി അവസാനിക്കുന്ന ട്രെയിലർ മികച്ച പ്രതികരണമാണ് നേടുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

ചിത്രത്തിനായി കെ എസ് ചിത്ര ആലപിച്ച 'ആര് നീ കൺമണി...' എന്ന ഗാനം യൂട്യൂബ് ട്രെൻഡിംഗിലും ഇടംപിടിച്ചിരുന്നു. 'ഇന്നീ ജീവിതം...', 'സത്യമേവ ജയതേ...', 'കണ്ണിലൂറുമൊരു...' തുടങ്ങിയവയാണ് ഈ ചിത്രത്തിലേതായി പുറത്തുവന്ന മറ്റ് ഗാനങ്ങൾ. മനു മഞ്ജിത്ത്, റഫീഖ് അഹമ്മദ്, സുരേഷ് മാത്യു, സിനാൻ എബ്രഹാം എന്നിവരാണ് ഗാനരചയിതാക്കൾ. ഷാൻ റഹ്മാൻ, ആൽബർട്ട് വിജയൻ, ജാക്‌സൺ വിജയൻ എന്നിവരാണ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.

ഗായകരായി കെ എസ് ചിത്ര, സുജാത, സൂരജ് സന്തോഷ്, ജാക്‌സൺ വിജയൻ, റാണി സജീവ്, ദക്ഷിണ ഇന്ദു മിഥുൻ, അശ്വിൻ വിജയ്, ശ്രീജിത്ത് സുബ്രഹ്മണ്യൻ, യാസിൻ നിസാർ, മിഥുൻ ജയരാജ് എന്നിവരും അണിയറയിലുണ്ട്. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന സിനിമ മാർച്ച് ആദ്യ വാരത്തോടെ തിയേറ്ററുകളിലെത്തും എന്നാണ് റിപ്പോർട്ടുകൾ.

ALSO READ: 'ഇന്നീ ജീവിതം...'; മീനയുടെ 'ആനന്ദപുരം ഡയറീസി'ലെ ലിറിക്കൽ വീഡിയോ പുറത്ത്

സജിത്ത് പുരുഷനാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. എഡിറ്റിംഗ് അപ്പു ഭട്ടതിരിയും ഷൈജാസ് കെ എമ്മും ചേർന്ന് നിർവഹിച്ചിരിക്കുന്നു. സത്യകുമാർ, പി ശശികല എന്നിവർ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർമാരായ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്താണ്.

Last Updated : Feb 18, 2024, 4:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.