ETV Bharat / entertainment

'ഞങ്ങളൊക്കെ കൂടെയുണ്ടല്ലോ...'; 'കപ്പ'ടിക്കാൻ മാത്യു വരുന്നു - CUP MOVIE TEASER - CUP MOVIE TEASER

മാത്യു തോമസിനൊപ്പം ബേസിലും പ്രധാന വേഷത്തിലുള്ള 'കപ്പ്' നവാഗതനായ സഞ്ജു സാമുവലാണ് സംവിധാനം ചെയ്യുന്നത്.

MATHEW THOMAS BASIL JOSEPH MOVIE  CUP MOVIE RELEASE  MATHEW THOMAS NEW MOVIE  കപ്പ് സിനിമ
CUP TEASER
author img

By ETV Bharat Kerala Team

Published : Apr 21, 2024, 2:27 PM IST

മാത്യു തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സഞ്ജു സാമുവൽ സംവിധാനം ചെയ്യുന്ന സിനിമയാണ് 'കപ്പ്'. ബേസിൽ ജോസഫും നമിത പ്രമോദും പ്രധാന വേഷങ്ങളിലുള്ള ഈ ചിത്രത്തിന്‍റെ ടീസര്‍ റിലീസ് ചെയ്‌തു. ബാഡ്‌മിന്‍റൺ കളിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ 'കപ്പി'ന്‍റെ പ്രതീക്ഷയേറ്റുന്ന ടീസറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

'ഓം ശാന്തി ഓശാന, ഒരു സെക്കൻഡ് ക്ലാസ് യാത്ര, അമർ അക്ബർ അന്തോണി' തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ് ആയി പ്രവർത്തിച്ച പരിചയ സമ്പത്തുമായാണ് സഞ്ജു സാമുവൽ സംവിധാന കുപ്പായം അണിയുന്നത്. പ്രശസ്‌ത സംവിധായകൻ അൽഫോൻസ് പുത്രനാണ് 'കപ്പ്' അവതരിപ്പിക്കുന്നത്. അനന്യ ഫിലിംസിന്‍റെ ബാനറിൽ ആൽവിൻ ആന്‍റണിയാണ് നിർമാണം.

  • " class="align-text-top noRightClick twitterSection" data="">

ഇടുക്കി ജില്ലയിലെ മലയോര കുടിയേറ്റ പ്രദേശമായ വെള്ളത്തൂവൽ എന്ന ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലാണ് 'കപ്പി'ന്‍റെ കഥ വികസിക്കുന്നത്. ഇടുക്കിയിൽ നിന്ന് ഇന്ത്യയ്‌ക്ക് വേണ്ടി ബാഡ്‌മിന്‍റൺ കളിക്കാൻ ആഗ്രഹിക്കുന്ന യുവാവിന്‍റ സ്വപ്‌ന സാക്ഷാത്ക്കാരത്തിന്‍റെ കഥയാണിത്. പുതുമുഖം റിയ നായികയാകുന്ന ചിത്രത്തിൽ ഗുരു സോമസുന്ദരം, ഇന്ദ്രൻസ്, അനിഖ സുരേന്ദ്രൻ എന്നിവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. നിർമാതാവ് ഷിബു തമീൻസിന്‍റെ മകൾ കൂടിയാണ് റിയ.

ജൂഡ് ആന്‍റണി, ആനന്ദ് റോഷൻ, തുഷാര പിള്ള, വിഷ്‌ണു, ആനന്ദ് റോഷൻ, സന്തോഷ്‌ കീഴാറ്റൂർ, നന്ദിനി ഗോപാലകൃഷ്‌ണൻ, ഐവി ജുനൈസ്, അൽത്താഫ് മനാഫ്, മൃദുൽ പാച്ചു, രഞ്ജിത്ത് രാജൻ, ചെമ്പിൽ അശോകൻ, ആൽവിൻ ജോൺ ആന്‍റണി, നന്ദു പൊതുവാൾ, അനന്ദ്രിത മനു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. സംവിധായകൻ സഞ്ജു സാമുവലിന്‍റേതാണ് 'കപ്പി'ന്‍റെ കഥയും. തിരക്കഥ ഒരുക്കിയിരിക്കുന്നത് അഖിലേഷ് ലതാ രാജും ഡെൻസൺ ഡ്യൂറോയും ആണ്. ഛായാഗ്രഹണം നിഖിൽ എസ് പ്രവീണും എഡിറ്റിങ് റെക്‌സൻ ജോസഫും കൈകാര്യം ചെയ്യുന്നു.

ഷാൻ റഹ്മാൻ ആണ് കപ്പിന്‍റെ സംഗീത സംവിധായകൻ. കലാസംവിധാനം ജോസഫ് നെല്ലിക്കലും കൈകാര്യം ചെയ്യുന്നു. മേക്കപ്പ് : ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈനർ : നിസാർ റഹ്മത്ത്, സൗണ്ട് ഡിസൈനർ : കരുൺ പ്രസാദ്, ഫൈനൽ മിക്‌സ് : ജിജു ടി ബ്രൂസ്, കളറിസ്റ്റ് : ലിജു പ്രഭാകർ, വി എഫ് എക്‌സ് : ജോർജി ജിയോ അജിത്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : മുകേഷ് വിഷ്‌ണു & രഞ്ജിത്ത് മോഹൻ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ : തൻസിൽ ബഷീർ,

അസോസിയേറ്റ് ഡയറക്‌ടർ : ബാബു ചേലക്കാട്, സൗണ്ട് എഞ്ചിനീയർ : അനീഷ് ഗംഗാധരൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് : പൗലോസ് കുറുമറ്റം, അസിസ്റ്റന്‍റ് ഡയറക്‌ടർമാർ : അരുൺ രാജ്, ശരത് അമ്പാട്ട്, അരുൺ ബാബുരാജ്. പ്രൊജക്റ്റ് ഡിസൈനർ : മനോജ്‌ കുമാർ, പ്രൊഡക്ഷൻ മാനേജർ : വിനു കൃഷ്‌ണൻ, സ്റ്റിൽസ് : സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ : ഇലുമിനാർട്ടിസ്റ്റ് എന്നിവരാണ് 'കപ്പ്' സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ: രങ്കണ്ണന്‍റെ 'കരിങ്കാളി റീൽ' പിന്നാമ്പുറ കാഴ്‌ചകളിതാ; സെറ്റിലും ചിരിപടർത്തി ഫഹദ്, പിന്നാലെ കയ്യടിയും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.