ETV Bharat / entertainment

അമ്മയില്‍ കൂട്ടരാജി; മോഹന്‍ലാല്‍ ഉള്‍പ്പെടെ 17 അംഗങ്ങളും രാജിവച്ചു - Mass resignation in AMMA

താര സംഘടനയായ അമ്മയില്‍ കൂട്ടരാജി. അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഭാരവാഹികളും രാജിവച്ചു.

AMMA  AMMA MASS RESIGNATION  MOHANLAL RESIGNED IN AMMA  അമ്മയില്‍ കൂട്ടരാജി
Mass resignation in Amma (Facebook Official)
author img

By ETV Bharat Entertainment Team

Published : Aug 27, 2024, 2:44 PM IST

Updated : Aug 27, 2024, 3:12 PM IST

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ താര സംഘടനയായ അമ്മയില്‍ കൂട്ടരാജി. അമ്മയുടെ പ്രസിഡന്‍റ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഭാരവാഹികളും രാജി സമർപ്പിച്ചു. ഇന്ന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.

അമ്മ സംഘടനയിലെ ഭരണ സമിതിയിലുള്ള അംഗങ്ങൾക്കെതിരെ ഉയർന്നുവന്ന ലൈംഗിക ആരോപണങ്ങളെ തുടർന്ന് സംഘടന യോഗം കൂടുന്നതിനെ കുറിച്ച് അനിശ്ചിതത്വം നിലനിന്നു. മലയാള സിനിമയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോണങ്ങള്‍ അമ്മയെ പ്രതിസന്ധിയിലാക്കിയിരുന്നു.

സംഘടനയുടെ ഭരണസമിതി ഇതിനോടകം തന്നെ പിരിച്ചുവിട്ടു. സംഘടനയുടെ സുഗമമായ പ്രവർത്തനത്തിന് ഇപ്പോഴത്തെ ഭരണ സമിതിയിലെ അംഗങ്ങൾ തന്നെ താൽക്കാലികമായി തുടരും. കൈനീട്ടം ഉൾപ്പെടെയുള്ള അമ്മയുടെ നിരവധി പ്രവർത്തനങ്ങൾക്ക് ഭരണ സംവിധാനത്തിന്‍റെ ആവശ്യകത ഉള്ളതിനാലാണ് രാജിവച്ച ഭരണസമിതി തന്നെ താൽക്കാലികമായി തുടരുന്നത്.

പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പും മറ്റു കാര്യങ്ങളും പിന്നീട് തീരുമാനിക്കും. ഭരണസമിതിയിൽ ഉണ്ടായിരുന്ന സിദ്ദിഖ്, ബാബുരാജ് തുടങ്ങിയവർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട ശേഷം, അതാത് സ്ഥാനങ്ങളുടെ ചുമതല ആർക്കു നൽകും എന്നതിൽ സംഘടന ആശയക്കുഴപ്പത്തിലായിരുന്നു. ഇതേപ്പറ്റി ചർച്ച ചെയ്യുന്നതിന് അടിയന്തരയോഗം കഴിഞ്ഞ ദിവസം കൂടുന്നതിന് സംഘടന തീരുമാനിച്ചിരുന്നു. എന്നാൽ മോഹൻലാൽ അടക്കമുള്ളവരുടെ അസൗകര്യം യോഗം കൂടുന്നതിന് വിലങ്ങു തടിയായി. മമ്മൂട്ടി അടക്കമുള്ളവർ കൊച്ചിയിലില്ല. തുടർന്നാണ് ഓൺലൈൻ യോഗത്തിൽ സംഘടനയുടെ തീരുമാനം അറിയിക്കുന്നത്.

Last Updated : Aug 27, 2024, 3:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.