ETV Bharat / entertainment

ഇതൊന്നും ഒരു പ്രായമല്ല, ഇപ്പോഴും ഇത്രയും എനര്‍ജെറ്റിക്കായി ഇരിക്കുന്നതിനെ കുറിച്ച് മഞ്ജുവാര്യര്‍ - Manju Warrier talks about her age - MANJU WARRIER TALKS ABOUT HER AGE

തന്‍റെ പ്രായത്തെ കുറിച്ച് തുറന്ന് പറഞ്ഞ് താരം. താന്‍ ഇത്രയും എനര്‍ജെറ്റിക്കായി ഇരിക്കുന്നതിനെ കുറിച്ച് മഞ്ജുവാര്യര്‍

Enter here.. MANJU WARRIER TALKS ABOUT HER AGE  MANJU WARRIER CINEMA  മഞ്ജു വാര്യര്‍ നടി  മഞ്ജുവാര്യര്‍ പ്രായം
Manju Warrier (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 7, 2024, 7:40 PM IST

Updated : Oct 7, 2024, 7:47 PM IST

മലയാളത്തിന്‍റെ പ്രിയങ്കരിയായ നടിയാണ് മഞ്ജുവാര്യര്‍. സിനിമയിലെ വ്യത്യസ്‌തവേഷങ്ങളിലൂടെ മഞ്ജുവാര്യര്‍ പ്രേക്ഷകരെ കൂടുതല്‍ ത്രസിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. ഇതു മാത്രമല്ല ഇത്രയും എനര്‍ജെറ്റിക്കായി നടക്കുന്ന മഞ്ജുവാര്യരുടെ ചിത്രങ്ങളും വീഡിയോകളും എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുമുണ്ട്.

താരം പങ്കുവയ്‌ക്കുന്ന ചിത്രങ്ങളെ കുറിച്ച് ആരാധകര്‍ പറയുന്നത് പ്രായം റിവേഴ്‌സ് ഗിയറിലാണെന്നാണ്. ഇപ്പോഴിതാ തന്‍റെ യഥാര്‍ത്ഥ പ്രായത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് മഞ്ജുവാര്യര്‍.

"എനിക്കിപ്പോൾ 46 വയസുണ്ട്. 46 വയസൊന്നും ഒരു പ്രായമല്ലെന്ന് ഞാൻ ഇപ്പോൾ മനസിലാക്കുകയാണ്. ചെറുപ്പത്തിൽ 30 വയസ് വലിയൊരു പ്രായമായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്.

പക്ഷേ വർഷങ്ങൾ പോകുന്തോറും അതൊന്നും ഒന്നുമല്ലെന്ന് ഞാൻ മനസിലാക്കുകയായിരുന്നു. നാൽപതുകൾ എന്നത് വളരെ ചെറുപ്പമാണ്. വളരെ എനർജറ്റിക്കായി ഇരിക്കാമെന്ന് മനസിലാക്കുകയാണ്.

ഞാനെന്‍റെ അൻപതുകളിലേക്കാണ് ഇപ്പോൾ നോക്കുന്നത്. നിലിവൽ ഇത്രയും എനർജറ്റിക്കായി ഇരിക്കാമെന്നുണ്ടെങ്കിൽ അൻപതുകളിൽ ഇതിലേറെ എനർജെറ്റിക്കായിരിക്കാം എന്ന് തോന്നുകയാണ്", മഞ്ജുവാര്യര്‍ പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറി നിന്ന മഞ്ജുവാര്യര്‍ 'ഹൗ ഓൾഡ് ആർ യു' എന്ന ചിത്രത്തിലൂടെ ​ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. വലിയ സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്.

മലയാളത്തില്‍ മാത്രമല്ല തമിഴിലേക്കും ചുവടു വച്ചിരിക്കുകയാണ് താരം. സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്തിനോടൊപ്പമുള്ള 'വേട്ടയ്യനാ'ണ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രം.

ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ, റിതിക സിംഗ്, ദുഷാര വിജയൻ, അഭിരാമി തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നുണ്ട്. മഞ്ജു വാര്യരുടെയും ഫഹദ് ഫാസിലിന്‍റെയും മൂന്നാമത്തെ തമിഴ് സിനിമ കൂടിയാണിത്.

Also Read:ഓഡിയോ ലോഞ്ചിനിടയിലും മഞ്ജുവിന്‍റെ തകര്‍പ്പന്‍ പ്രകടനം; വീഡിയോ വൈറല്‍

Last Updated : Oct 7, 2024, 7:47 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.