സപ്‌ത രംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ഗോവിന്ദ് ഫിലിംസ് എന്നിവയുടെ ബാനറിൽ മണികണ്‌ഠൻ പട്ടാമ്പി, സലിം ഹസൻ എന്നിവർ സംവിധാനം ചെയ്യുന്ന 'പഞ്ചായത്ത് ജെട്ടി' സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി (Panchayat Jetty movie shooting completed). 'മറിമായം' എന്ന പരമ്പരയിലൂടെ ജനശ്രദ്ധ ആകർഷിച്ച മണികണ്‌ഠൻ പട്ടാമ്പിയുടെയും സലിം ഹസന്‍റെയും സംവിധായക മികവിന് സാക്ഷിയാകാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
സമകാലിക സംഭവങ്ങളെ വിശകലനം ചെയ്‌ത്, തനതായ ശൈലിയിൽ നർമ്മത്തിന്‍റെ മേമ്പടിയോടെ അവതരിപ്പിച്ച് വർഷങ്ങളായി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ 'മറിമായം' പരമ്പരയിലെ എല്ലാ താരങ്ങളും 'പഞ്ചായത്ത് ജെട്ടി'യിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. പഞ്ചായത്ത് ജെട്ടിയുടെ സംവിധായകരായ മണികണ്‌ഠൻ പട്ടാമ്പിയും സലിം ഹസനും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലുണ്ട് (Panchayat Jetty movie directed by Manikandan Pattambi and Salim Hassan ).
നിയാസ് ബക്കർ, വിനോദ് കോവൂർ, ഉണ്ണിരാജ്, മണി ഷൊർണൂർ, റിയാസ്, രാഘവൻ, സജിൻ, സെന്തിൽ, അരുൺ പുനലൂർ, ആദിനാട് ശശി, ഉണ്ണി നായർ, സ്‌നേഹ ശ്രീകുമാർ, രചന നാരായണൻകുട്ടി, വീണാ നായർ, രശ്‌മി അനിൽ, കുളപ്പുള്ളി ലീല, സേതുലക്ഷ്‌മിയമ്മ, ഷൈനി സാറ, പൗളി വിത്സൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം അമ്പതിലധികം മറ്റ് നടീനടന്മാരും 'പഞ്ചായത്ത് ജെട്ടി'യിൽ വേഷമിടുന്നുണ്ട്.
നേരത്തെ നടന്ന ചിത്രത്തിന്‍റെ പൂജ ചടങ്ങിൽ സംവിധായകരായ സത്യൻ അന്തിക്കാട്, ലാൽ ജോസ്, എ കെ സാജൻ, നാദിർഷ, നിർമ്മാതാവ് ലിബർട്ടി ബഷീർ, നടൻ സലിം കുമാർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. അതേസമയം ക്രിഷ് കൈമൾ ആണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു. ശ്യാം ശശീധരൻ ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. പ്രേം പെപ്കോ, ബാലൻ കെ മങ്ങാട്ട് എന്നിവർ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായ ചിത്രത്തിന്‍റെ പ്രൊഡക്ഷൻ കൺട്രോളർ ബാബുരാജ് മനിശ്ശേരി ആണ്.
ആർട്ട് - സാബുമോഹൻ, മേക്കപ്പ് - ഹസൻ വണ്ടൂർ, കോസ്റ്റ്യൂം ഡിസൈനർ - അരുൺ മനോഹർ, സ്റ്റിൽസ് - സലീഷ് പെരിങ്ങോട്ടുകര, പരസ്യകല - യെല്ലോ ടൂത്ത്‌സ്, സൗണ്ട് ഡിസൈൻ - അരുൺ വർമ്മ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രാജേഷ് അടൂർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടിവ് - പ്രഭാകരൻ കാസർക്കോട്, പ്രൊഡക്ഷൻ മാനേജർ - അതുൽ, പിആർ ഒ - എ എസ് ദിനേശ് എന്നിവരാണ് 'പഞ്ചായത്ത് ജെട്ടി' സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.