ETV Bharat / entertainment

'ആരാധകരുടെ കരുതലിന് നന്ദി' ; ഷാരൂഖ് ഖാന്‍റെ ആരോഗ്യനില പങ്കുവച്ച് മാനേജർ - Shah Rukh Khan health update - SHAH RUKH KHAN HEALTH UPDATE

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സൺ റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനെത്തിയപ്പോഴാണ്, കടുത്ത ചൂടിൽ ഷാരൂഖ് ഖാന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

SHAH RUKH KHAN HOSPITALIZED  SHAH RUKH KHAN HEAT STROKE  ഷാരൂഖ് ഖാന് സൂര്യാഘാതം  SHAH RUKH KHAN HEALTH CONDITION
Shah Rukh Khan (Source: ANI)
author img

By ETV Bharat Kerala Team

Published : May 23, 2024, 5:19 PM IST

പിഎൽ മത്സരം കാണുന്നതിനിടെ സൂര്യാഘാതമേറ്റ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ് പുറത്തുവിട്ട് മാനേജർ പൂജ ദദ്‌ലാനി. ഷാരൂഖിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആരാധകരും അഭ്യുദയകാംക്ഷികളും നൽകുന്ന സ്‌നേഹത്തിനും പ്രാർത്ഥനയ്‌ക്കും നന്ദി പറയുകയാണെന്നും മാനേജർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ചൊവ്വാഴ്‌ചയാണ് (മെയ് 21) അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ച് ഷാരൂഖ് ഖാന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഐപിഎല്ലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സൺ റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനായി എത്തിയതായിരുന്നു താരം. ഇതിനിടെ കടുത്ത ചൂടിൽ നിർജലീകരണവും ഹീറ്റ് സ്‌ട്രോക്കും സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ താരത്തെ അഹമ്മദാബാദിലെ കെഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 45 ഡി​ഗ്രി ചൂടായിരുന്നു അന്നേ ദിവസം അഹമ്മദാബാദിൽ അനുഭവപ്പെട്ടത്.

മാനേജർ പൂജ ദദ്‌ലാനി, ഇളയ മകൻ അബ്രാം, മകൾ സുഹാന ഖാൻ എന്നിവർക്കൊപ്പമാണ് ഷാരൂഖ് തന്‍റെ ടീമായ കൊൽക്കത്തയുടെ മത്സരം കാണാനായി എത്തിയത്. സുഹാനയുടെ അടുത്ത സുഹൃത്തുക്കളായ അനന്യ പാണ്ഡെയും ഷനായ കപൂറും സഹ ഉടമകളായ ജൂഹി ചൗളയും ജയ് മേത്തയും സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. ജൂഹിയും ഭർത്താവ് ജയ് മേത്തയും കഴിഞ്ഞ ദിവസം ഷാരൂഖിനെ ആശുപത്രിയില്‍ സന്ദർശിച്ചിരുന്നു.

ഷാരൂഖിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഞായറാഴ്‌ച നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ ടീമിനെ സന്തോഷിപ്പിക്കാൻ അദ്ദേഹം തിരിച്ചെത്തുമെന്നും ആയിരുന്നു ജൂഹി ചൗളയുടെ പ്രതികരണം. ഷാരൂഖ് ഖാനൊപ്പം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ ദീർഘകാല സഹ-ഉടമയാണ് ജൂഹി ചൗള.

അതേസമയം രാജ്‌കുമാർ ഹിരാനിയുടെ 'ഡങ്കി' എന്ന ചിത്രമാണ് ഷാരൂഖ് ഖാന്‍റേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം. കിംഗ് ആണ് താരം വേഷമിടുന്ന പുതിയ ചിത്രം. റിപ്പോർട്ടുകൾ പ്രകാരം ജൂലൈയിൽ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ALSO READ: മഞ്ഞുമ്മല്‍ ബോയ്‌സിലെ തമിഴ്‌ഗാനം അനുമതിയില്ലാതെ; നിര്‍മ്മാതാക്കൾക്ക് നോട്ടീസയച്ച് ഇളയരാജ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.