ETV Bharat / entertainment

കുതിച്ചു പറന്ന് ടർബോ; കേരളത്തിൽ മാത്രം ഇതുവരെ 2.60 കോടി രൂപയുടെ പ്രീ ബുക്കിങ് - TURBO PRE BOOKING

മമ്മൂട്ടി ചിത്രങ്ങളിൽ ഏറ്റവും മികച്ച തുടക്കം 'ടർബോ' യ്ക്ക്. കേരളത്തിൽ ഇതുവരെ 2.60 കോടി രൂപയുടെ പ്രീ സെയിൽസ്.

MAMMOOTTY TURBO MOVIE  VYSAKH MIDHUN MANUAL THOMAS  ടർബോ ചിത്രം  മമ്മൂട്ടി
Turbo movie poster (Source: ETV Bharat)
author img

By ETV Bharat Kerala Team

Published : May 22, 2024, 2:29 PM IST

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ' യുടെ ബുക്കിങ്ങിന് ലോകമെമ്പാടും ഗംഭീര പ്രതികരണം. ആദ്യ ഷോ തുടങ്ങുന്നതിന് മുൻപുള്ള ബുക്കിങ്ങ് തീരാൻ ഒരു ദിവസം ബാക്കിനിൽക്കെയാണ് 'ടർബോ' ഈ റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 1,400 ഷോകളിൽ നിന്നായി 2.60 കോടി രൂപയുടെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.

ഭീഷ്‌മ പർവത്തിന്‍റെ റെക്കോർഡ് ആണ് ടർബോ തിരുത്തിക്കുറിച്ചിരിക്കുകയാണ്. കേരളത്തിൽ മാത്രം 300ലധികം തീയറ്ററുകളിൽ ടർബോ എത്തും. കേരളത്തിന് പുറത്തും ചിത്രത്തിന്‍റെ ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. യുകെയിൽ റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ചിത്രത്തിന്‍റെ തേരോട്ടം. ജർമനിയിലും ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമായി ടർബോ മാറി.

ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം 2024 മെയ് 23-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. ജീപ്പ് ഡ്രൈവറായ ജോസിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്.

മിഥുൻ മാനുവൽ തോമസിന്‍റെ തിരക്കഥയില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'ടർബോ'. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്. 2 മണിക്കൂർ 32 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈർഘ്യം.

ALSO READ: 'കപ്പിൾ ഡയറക്‌ടേഴ്‌സ്' ഒരുക്കുന്ന സസ്‌പെൻസ് ഹൊറർ ത്രില്ലർ 'ദി മിസ്റ്റേക്കർ ഹൂ' തിയേറ്ററുകളിലേക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.