പ്രേക്ഷകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുകയാണ് മമ്മൂട്ടിയുടെ 'ബസൂക്ക'യ്‌ക്കായി. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'ബസൂക്ക'യുടെ ടീസര്‍ റിലീസുമായി ബന്ധപ്പെട്ട അപ്‌ഡേറ്റാണ് പുറത്തുവന്നത്.
ഓഗസ്‌റ്റ് 15ന് രാവിലെ 10 മണിക്ക് 'ബസൂക്ക'യുടെ ടീസര്‍ റിലീസ് ചെയ്യും. മമ്മൂട്ടിയാണ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ 'ബസൂക്ക'യുടെ ടീസര്‍ റിലീസ് വിവരം പങ്കുവച്ചിരിക്കുന്നത്. ടീസര്‍ റിലീസ് പോസ്‌റ്ററും താരം പങ്കുവച്ചിട്ടുണ്ട്. കയ്യില്‍ തോക്കുമായി സ്‌റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയെയാണ് പോസ്‌റ്ററില്‍ കാണാനാവുക.
ബിഗ് ബജറ്റ് ഗെയിം ത്രില്ലറായാണ് 'ബസൂക്ക' തിയേറ്ററുകളില്‍ എത്തുക. നവാഗതനായ ഡീനോ ഡെന്നിസ് ആണ് സിനിമയുടെ തിരക്കഥയും സംവിധാനവും. സരിഗമ ഇന്ത്യ ലിമിറ്റഡ്, തിയേറ്റർ ഓഫ് ഡ്രീംസിന്‍റെ ബാനറിൽ ജിനു വി അബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവര്‍ സംയുക്തമായാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്.
'കാപ്പ', 'അന്വേഷിപ്പിൻ കണ്ടെത്തും' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തിയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. മലയാളത്തിന്‍റെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് സംവിധായകനായ ഡീനോ ഡെന്നിസ്.
പ്രശസ്‌ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്‍ 'ബസൂക്ക'യില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഭാമ അരുൺ, ഹക്കീം ഷാജഹാൻ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്‌ഫടികം ജോർജ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
നിമിഷ് രവി ഛായാഗ്രഹണവും, നിഷാദ് യൂസഫ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. മിഥുൻ മുകുന്ദൻ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. കലാസംവിധാനം - ഷിജി പട്ടണം, ചീഫ് അസോസിയേറ്റ് - സുജിത്, വസ്ത്രാലങ്കാരം - സമീറ സനീഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂരജ് കുമാർ, കോ പ്രൊഡ്യൂസർ - സാഹിൽ ശർമ, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ, സെക്കൻ്റ് യൂണിറ്റ് ക്യാമറ - റോബി വർഗീസ് രാജ്, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.