ETV Bharat / entertainment

സിനിമ എഡിറ്റർ നിഷാദ് യൂസഫ് ഫ്ലാറ്റില്‍ മരിച്ച നിലയിൽ - FILM EDITOR NISHAD YUSUF FOUND DEAD

സിനിമ എഡിറ്റര്‍ നിഷാദ് യൂസഫിനെ കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ആത്‌മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഉണ്ട, സൗദി വെള്ളയ്ക്ക, തല്ലു മാല തുടങ്ങി നിരവധി ചിത്രങ്ങളുടെ എഡിറ്ററാണ് നിഷാദ്.

FILM EDITOR NISHAD YUSUF  NISHAD YUSUF DIED  NISHAD YUSUF  നിഷാദ് യൂസഫ്
Editor Nishad Yusuf (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 30, 2024, 9:25 AM IST

Updated : Oct 30, 2024, 10:15 AM IST

എറണാകുളം: മലയാള സിനിമ എഡിറ്റര്‍ നിഷാദ് യൂസഫിനെ (43) ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലർച്ചെയോടെയാണ് കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിൽ നിഷാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്‌മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റും. ചങ്ങനാശേരി സ്വദേശിയാണ് നിഷാദ് യൂസഫ്. ഭാര്യയ്‌ക്കും രണ്ട് മക്കള്‍ക്കുമൊപ്പം കൊച്ചിയിലെ പനമ്പിള്ളി നഗറില്‍ താമസിച്ച് വരികയായിരുന്നു നിഷാദ്.

'ഉണ്ട', 'സൗദി വെള്ളയ്ക്ക', 'ഓപ്പറേഷൻ ജാവ', 'തല്ലു മാല' തുടങ്ങി നിരവധി ചിത്രങ്ങളുടെ എഡിറ്ററാണ് നിഷാദ്. 'തല്ലുമാല' സിനിമയുടെ എഡിറ്റിംഗിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നിഷാദിന് ലഭിച്ചിട്ടുണ്ട്. റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം 'ബസൂക്ക', സൂര്യയുടെ 'കങ്കുവ' തുടങ്ങിയ സിനിമകളാണ് നിഷാദ് അവസാനമായി എഡിറ്റ് ചെയ്‌തത്.

Also Read: മണവാളന്‍ വസീം ഓണ്‍ ദി ഫ്ലോര്‍, തരംഗമായി മണവാളന്‍ തഗ്‌

Last Updated : Oct 30, 2024, 10:15 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.