ETV Bharat / entertainment

'സിനിമ നശിച്ചു പോട്ടെ എന്ന് പറയാം, പക്ഷേ സിനിമ കാണുന്നത് ചാരിറ്റി': മധുപാല്‍ - MADHUPAL about malayalam cinema - MADHUPAL ABOUT MALAYALAM CINEMA

മറ്റു വിഷയങ്ങളെ സ്‌പർശിക്കാതെ, സാംസ്‌കാരിക ക്ഷേമനിധി ബോർഡിന്‍റെ ചെയർമാൻ എന്ന രീതിയിലാണ് മധുപാല്‍ സംസാരിച്ചത്. മലയാള സിനിമയുടെ കളക്ഷൻ കുറയുന്നതും സിനിമ ഇല്ലാതാകുന്നതും ഈ തുക പ്രതീക്ഷിച്ചിരിക്കുന്ന ആയിരക്കണക്കിന് മനുഷ്യർക്ക് വെല്ലുവിളിയാണെന്ന് മധുപാല്‍..

MADHUPAL  FILM WATCHING IS CHARITY  മധുപാല്‍  ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍
Madhupal (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 10, 2024, 5:25 PM IST

Updated : Sep 10, 2024, 11:05 PM IST

മധുപാല്‍ ഇടിവി ഭാരതിനോട് (ETV Bharat)

ലയാള സിനിമ എക്കാലവും കയറ്റങ്ങളും ഇറക്കങ്ങളും നേരിടാറുണ്ട്. ചിലപ്പോള്‍ കാമ്പുള്ള സിനിമകൾ റിലീസാകാതിരിക്കുക, മറ്റ് ചിലപ്പോള്‍ മികച്ച ചിത്രങ്ങളുടെ തുടർച്ചയായുള്ള റിലീസുകൾ, സിനിമ മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ... അങ്ങനെ മലയാളികളെ സംബന്ധിച്ചിടത്തോളം സിനിമ, എക്കാലവും എന്തെങ്കിലും ഒരു കാര്യത്തിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ഇതേ കുറിച്ച് ഇടിവി ഭാരതിനോട് സംസാരിക്കുകയാണ് നടനും സംവിധായകനും സാംസ്‌കാരിക ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാനുമായ മധുപാല്‍.

മറ്റു വിഷയങ്ങളെ സ്‌പർശിക്കാതെ, സാംസ്‌കാരിക ക്ഷേമനിധി ബോർഡിന്‍റെ ചെയർമാൻ എന്ന രീതിയിൽ സംസാരിക്കട്ടെ എന്ന് പറഞ്ഞ് കൊണ്ടാണ് മധുപാല്‍ സംസാരിച്ച് തുടങ്ങിയത്. 'ഒരു കാലത്ത് സിനിമ മേഖലയിലും മറ്റു കലാ മേഖലയിലും ശോഭിച്ചിരുന്ന പല പ്രതിഭകളും ഇന്ന്, അവശ കലാകാരന്‍മാര്‍ക്കുള്ള സാംസ്‌കാരിക ക്ഷേമ നിധി ബോർഡ് നൽകുന്ന 4,000 രൂപ പെൻഷന് വേണ്ടി കാത്ത് നില്‍ക്കാറുണ്ട്. ഒരുകാലത്ത് സാമ്പത്തിക അച്ചടക്കം ഇല്ലാതെ ജീവിച്ചവർ, കലാ മേഖലയിൽ പ്രവർത്തിച്ച് അവശരായി പോയവർ, തുടങ്ങി നിരവധി വ്യക്തിത്വങ്ങളെ ഞാൻ ഈ കസേരയിൽ വന്നിരുന്ന ശേഷം കണ്ടിട്ടുണ്ട്.

സിനിമ മേഖല ഏതെങ്കിലും ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ പൊതുവെ കേൾക്കുന്ന ഒരു പ്രയോഗമാണ് "ഇവിടെ സിനിമയില്ലെങ്കിൽ എന്താ, എല്ലാം നശിച്ചു പോട്ടെ എന്നുള്ളത്". ഓർക്കുക, ഒരു വ്യക്തി 150 രൂപ ടിക്കറ്റ് എടുത്ത് ഒരു സിനിമ കാണുമ്പോൾ ചെയ്യുന്നത്, വലിയൊരു ചാരിറ്റി പ്രവർത്തനം കൂടിയാണ്. ടിക്കറ്റിൽ നിന്നുള്ള മൂന്നു രൂപ സെസ്, അവശ കലാകാരന്‍മാര്‍ക്കുള്ള സാംസ്‌കാരിക ക്ഷേമനിധി ബോർഡിലേക്കാണ് വരുന്നത്.

ഈ തുകയാണ് നാടക മേഖലയിൽ പ്രവർത്തിച്ചവർ, അനുഷ്‌ഠാന കലാമേഖലയിൽ പ്രവർത്തിച്ചവർ, 60 വയസു കഴിഞ്ഞ അവശ കലാകാരന്‍മാര്‍ തുടങ്ങിയവര്‍ക്ക് പെൻഷൻ തുക നൽകാനായി ഉദകുന്നത്. അവരുടെ മെഡിക്കൽ ഇൻഷുറൻസ് അടക്കമുള്ള പദ്ധതികൾ വരുമാനത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നതും. പലപ്പോഴും ഞാൻ ഭയന്നും ആശങ്കയോടും കൂടിയാണ് ചില കാര്യങ്ങളെ നോക്കിക്കാണുന്നത്.

2023ൽ നിരവധി മലയാള ചിത്രങ്ങൾ ഇവിടെ റിലീസിനെത്തിയെങ്കിലും കളക്ഷൻ വളരെ കുറവായിരുന്നു. ഈ വർഷം മെയ്-ജൂൺ മാസം വരെ സെസ് നല്ലൊരു തുക ലഭിച്ചിട്ടുണ്ട്. ഓരോ മാസവും ഏകദേശം 1,06,00,000 രൂപയാണ് സാംസ്‌കാരിക ക്ഷേമനിധി ബോർഡിന് പെൻഷൻ അടക്കമുള്ള പദ്ധതികൾക്കായി ആവശ്യമായി വരുന്നത്.

എന്തിന്‍റെ അടിസ്ഥാനത്തിലായാലും, മലയാള സിനിമയുടെ കളക്ഷൻ കുറയുന്നത്, സിനിമ ഇല്ലാതാകുന്നത്, മാസാമാസം ഭക്ഷണത്തിനും ചികിത്സയ്ക്കുമായി ഈ തുക പ്രതീക്ഷിച്ചിരിക്കുന്ന ആയിരക്കണക്കിന് മനുഷ്യർക്ക് വെല്ലുവിളിയാണ്. ഇത്തരം പ്രതിസന്ധികൾ ശാശ്വതമല്ല. കഴിഞ്ഞ മാസം വരെയുള്ള മെഡിക്കൽ ഇൻഷുറൻസ് തുകയും, എല്ലാവർക്കും ബോർഡ് ഇതിനോടകം നൽകി കഴിഞ്ഞു.

ഇനി എല്ലാ കലാകാരന്‍മാരോടുമായി ഒരു അഭ്യർത്ഥന. സാംസ്‌കാരിക ക്ഷേമനിധി ബോർഡ് അംഗത്വം എടുക്കുന്നത് വളരെ എളുപ്പമുള്ള പ്രക്രിയയാണ്. ഓൺലൈൻ വഴി നിങ്ങൾക്ക് അപേക്ഷിക്കാം. ജീവിതത്തിന്‍റെ സായാഹ്ന ഘട്ടങ്ങളിൽ സുരക്ഷിതത്വം ഉറപ്പ് വരുത്താനുള്ള മാർഗം കൂടിയാണിത്.' -മധുപാൽ പറഞ്ഞു.

Also Read: 'കിഷ്‌കിന്ധാ കാണ്ഡം എഴുതി പൂര്‍ത്തിയാക്കിയത് 8 ദിനം കൊണ്ട്'; വിശേഷങ്ങളുമായി ദിന്‍ജിത്ത് അയ്യത്താന്‍ - Dinjith Ayyathan interview

Last Updated : Sep 10, 2024, 11:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.