ബോബന്‍ ഗോവിന്ദന്‍ സംവിധാനം ചെയ്യുന്ന 'മലവാഴി' എന്ന സിനിമയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. ദേശീയ അവാർഡ് ജേതാവും പ്രശസ്‌ത ഛായാഗ്രാഹകനുമായ മധു അമ്പാട്ട് ഒരു ഇടവേളയ്ക്കു ശേഷം കാമറ കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണിത്. എംഎല്‍എമാരായ കെ ബാബു, കെ ഡി പ്രസന്നന്‍, വണ്ടാഴി പഞ്ചായത്ത് പ്രസിഡന്‍റ് കെ എല്‍ രമേശ് തുടങ്ങിയവര്‍ സ്വിച്ചോണ്‍ കര്‍മ്മത്തില്‍ പങ്കെടുത്തു.
പ്രശസ്‌ത ഛായാഗ്രാഹകന്‍ മധു അമ്പാട്ട് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ഒ കെ ശിവരാജും രാജേഷ് കുറുമാലിയും ചേര്‍ന്നാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. മൃദുഭാവേ ദൃഢകൃത്യേ എന്ന ചിത്രത്തിനുശേഷം രാജേഷ് കുറുമാലി തിരക്കഥ എഴുതുന്ന ചിത്രമാണിത്.
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയ്ക്ക് അടുത്തുള്ള മുടപ്പല്ലൂർ എന്ന ഗ്രാമപ്രദേശത്ത് ആണ് ചിത്രത്തിന്‍റെ ആദ്യത്തെ ലൊക്കേഷൻ. സ്വിച്ച് ഓൺ കർമ്മത്തിന് ശേഷം സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. കൊല്ലംകോട്,നെന്മാറ തുടങ്ങിയ പ്രദേശങ്ങളാണ് ചിത്രത്തിന്‍റെ മറ്റു പ്രധാന ലൊക്കേഷനുകൾ.
ആധുനിക കാലഘട്ടത്തിൽ മണ്ണ്, പെണ്ണ്, കല, പൈതൃകം എന്നിവയെ ചൂഷണം ചെയ്യപ്പെടുന്ന മാഫിയകളോട് പടപൊരുതി ജീവിക്കേണ്ടിവരുന്ന ഒരുപറ്റം മനുഷ്യരുടെ കഥയാണ് ചിത്രം ചർച്ച ചെയ്യുന്നത്. സംസ്ഥാന അവാർഡ് ജേതാവ് സിജി പ്രദീപ് നായികയാവുന്നു. മുംബൈയിലെ തിയറ്റർ ആർട്ടിസ്‌റ്റ് ആയ ദേവദാസും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.കൂടാതെ ഗുരുസോമ സുന്ദരം,സുന്ദര പാണ്ഡ്യൻ, മോഹൻ സിത്താര,രാജൻ പൂത്തറക്കൽ. പ്രവീൺ നാരായണൻ, പാച്ചു, ശാന്തകുമാരി, മാസ്‌റ്റർ ദേവനന്ദൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലീഗോൾഡ് ഫിലിംസിന്‍റെ ബാനർ നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം മോഹൻ സിത്താരയാണ്. ഗാനരചന ഷമ്മു മാഞ്ചിറ.എഡിറ്റിംഗ് സുമേഷ് ബി ഡബ്ല്യു ടി.ആർട്ട് ബിനിൽ.കോസ്റ്റ്യൂമർ രശ്‌മി ഷാജൂൺ കാര്യാൽ. മേക്കപ്പ് പി എൻ മണി. കോഡിനേറ്റേഴ്‌സ്. സുരേഷ് പുത്തൻകുളമ്പ്, സോണി ഒല്ലൂർ. കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് നാരായണൻ.ചീഫ് അസോസിയറ്റ് ഡയറക്ടർ ലിഗോഷ് ഗോപിനാഥ്. അസോസിയേറ്റ് ഡയറക്ടർ ശിവ രഘുരാജ്. അസിസ്‌റ്റന്‍റ് ഡയറക്ടേഴ്സ് ബിബി കെ ജോൺ ,അജയ് റാം, ഉബൈസ്. പ്രൊഡക്ഷൻ ഇൻ ചാർജ് പൂക്കട വാസു.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സുജിത്ത് ഐനിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ ദില്ലി ഗോപൻ, സ്റ്റിൽസ് അജേഷ് ആവണി. പിആർഒ എം കെ ഷെജിൻ.
Also Read:ഒരേ ദിവസം പ്രഭാസിന്‍റെ ആറ് സിനിമകള്‍ തിയേറ്ററുകളിലേക്ക്; പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങി ആരാധകര്‍