ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവലിലെ ലൈഫ് ടൈം അച്ചീവ്മെന്‍റായ പർദോ അല്ല കരിയേറ അഥവാ കരിയർ ലെപാർഡ് അവാർഡിന് അര്‍ഹനായി ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാൻ. കിങ് ഖാൻ ഇന്ത്യൻ സിനിമയ്‌ക്ക് നല്‍കിയ ശ്രേദ്ധേയമായ സംഭാവനകള്‍ക്കാണ് ആദരം. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്ന ദൈർഘ്യമേറിയ വാർഷിക ചലച്ചിത്രമേളകളിലൊന്നായ ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ വച്ച് ഇന്നലെയാണ് അവാര്‍ഡ് നല്‍കിയത്.
Hold onto your hearts and feel the buzz! King Khan's global craze knows no bounds – that infectious excitement is simply irresistible! ❤️🔥@iamsrk @FilmFestLocarno#ShahRukhKhan #Locarno77 #PardoAllaCarriera #GlobalSuperstar #LocarnoFilmFestival #KingKhan pic.twitter.com/oKI9i2MevK
— Shah Rukh Khan Universe Fan Club (@SRKUniverse) August 10, 2024
തെക്കൻ സ്വിറ്റ്സർലൻഡില്‍ ഓഗസ്റ്റ് 7നാണ് ചലച്ചിത്രോത്സവം ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സ്‌ക്രീനുകളിലാണ് സിനിമകൾ പ്രദർശിപ്പിക്കുന്നത്. ഷാരൂഖ് ഖാന്‍റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ജവാൻ്റെ ഒരു ഭാഗം ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു.
The charming King Khan lighting up Locarno Film Festival with his magical presence! 😍✨@iamsrk @FilmFestLocarno#ShahRukhKhan #Locarno77 #PardoAllaCarriera #GlobalSuperstar #LocarnoFilmFestival #KingKhan pic.twitter.com/Bd2SEniY6u
— Shah Rukh Khan Universe Fan Club (@SRKUniverse) August 10, 2024
ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകള്‍ അഭൂതപൂർവമാണെന്ന് ഫെസ്റ്റിവലിൻ്റെ കലാസംവിധായകൻ ജിയോണ എ നസാരോ പറഞ്ഞു. തന്നെ കിരീടമണിയിച്ച പ്രേക്ഷകരുമായി ഒരിക്കലും ബന്ധം നഷ്‌ടപ്പെട്ടിട്ടില്ലാത്ത രാജാവാണ് ഖാൻ. ധീരനായ ഈ നടന്‍ എപ്പോഴും വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നുവെന്നും നസാരോ കൂട്ടിച്ചേര്‍ത്തു.