ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന മലയാള സിനിമ 'പല്ലൊട്ടി 90സ് കിഡ്‌സ്' റിലീസിന് ഒരുങ്ങുന്നു. സംസ്ഥാന പുരസ്‌കാരം ലഭിച്ച ചിത്രം ഒക്ടോബർ 25 നാണ് തിയേറ്ററിൽ എത്തുന്നത്.
ഏറ്റവും കൂടുതൽ പ്രേക്ഷകർ പിന്തുണ ലഭിക്കേണ്ട സിനിമകളുടെ കാറ്റഗറിയിൽ വരുന്നവയാണ് കുട്ടികളുടെ ചിത്രങ്ങളെന്നും അത്തരം സിനിമകൾക്ക് ചെയ്യാൻ വലിയ ഇമാജിനേഷൻ ആവിശ്യമാണെന്നും പ്രശസ്‌ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. 'പല്ലൊട്ടി 90 ‘s കിഡ്‌സ് ' എന്ന ചിത്രത്തിന്‍റെ പ്രെമോഷന്‍റെ ഭാഗമായി പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എക്‌ട്രാ ടെറസ്ട്രിയൽ (ഇ.ടി) മുതൽ മൈ ഡിയർ കുട്ടിചാത്തൻ വരെ പ്രേക്ഷകർ ഏറ്റെടുത്ത ഒരുപാട് സിനിമകൾ ഇവിടെ ഉണ്ടായിട്ടുണ്ട് , അതിന്‍റെയൊക്കെ തുടർച്ച എന്നോണം 'പല്ലൊട്ടി' എന്ന ചിത്രവും കാലം ഓർത്തു വയ്ക്കും . 'പല്ലൊട്ടി' കുട്ടികൾക്കുള്ള സിനിമയാണെന്നും നമ്മുടെയൊക്കെ കുട്ടിക്കാലം നന്നായി സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സംവിധാകൻ ജിതിൻ രാജിന്‍റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ദീപക് വാസൻ ആണ്. ഷാരോൺ ശ്രീനിവാസ് ക്യാമറയും രോഹിത് വാരിയത് എഡിറ്റിങ്ങും മണികണ്‌ഠന്‍ അയ്യപ്പ സംഗീതവും നിർവ്വഹിക്കുന്നു. സുഹൈൽ കോയയുടെതാണ് വരികൾ. പ്രൊജക്‌ട് ഡിസൈൻ ബാദുഷ. ആർട്ട് ഡയയറക്‌ടര്‍ ബംഗ്ലാൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്‌ടര്‍ വിജിത്ത്. ശബ്ദ രൂപകൽപ്പന ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ. ശബ്‌ദ മിശ്രണം വിഷ്‌ണു സുജാതൻ. ചമയം നരസിംഹ സ്വാമി. വസ്ത്രാലങ്കാരം പ്രവീൺ വർമ്മ. നിശ്ചല ഛായാഗ്രഹണം നിദാദ് കെ എൻ. കാസ്‌റ്റിംഗ് ഡയറക്‌ടര്‍ അബു വളയകുളം. ക്രീയേറ്റീവ് പരസ്യ കല കിഷോർ ബാബു.