ETV Bharat / entertainment

കുഞ്ചാക്കോ ബോബൻ നായകനായി പുതിയ ചിത്രം, സംവിധാനം ജിത്തു അഷറഫ്; ഷൂട്ടിങ് തുടങ്ങി - Kunchacko Boban new movie begins - KUNCHACKO BOBAN NEW MOVIE BEGINS

മാർട്ടിൻ പ്രക്കാട്ടും പ്രിയാമണി നായികയാകുന്ന ഈ സിനിമയുടെ നിർമാണ പങ്കാളിയാണ്

KUNCHACKO BOBAN WITH JITHU ASHAREF  JITHU ASHAREF MOVIES  MALAYALAM UPCOMING MOVIES  കുഞ്ചാക്കോ ബോബൻ സിനിമ
Kunchacko Boban new movie
author img

By ETV Bharat Kerala Team

Published : Apr 27, 2024, 3:24 PM IST

പ്രേക്ഷകപ്രിയ താരം കുഞ്ചാക്കോ ബോബൻ നായകനായി പുതിയ ചിത്രം വരുന്നു. 'നായാട്ട്', 'ഇരട്ട' എന്നി ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധ നേടിയ നടൻ കൂടിയായ ജിത്തു അഷറഫ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിയാമണിയും പ്രധാന വേഷത്തിലെത്തുന്ന ഈ സിനിമയുടെ ചിത്രീകരണം എറണാകുളം ലയൺ കമ്മ്യൂണിറ്റി ഹാളിൽ ആരംഭിച്ചു.

ഇമോഷണൽ ക്രൈം ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിനായി സംവിധായകൻ ഷാഹി കബീറാണ് തിരക്കഥ രചിച്ചത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്‍റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ടും ഗ്രീൻ റൂം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സിബി ചാവറയും രഞ്ജിത്ത് നായരും ചേർന്നാണ് നിർമാണം. 'പ്രണയ വിലാസം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്.

KUNCHACKO BOBAN WITH JITHU ASHAREF  JITHU ASHAREF MOVIES  MALAYALAM UPCOMING MOVIES  കുഞ്ചാക്കോ ബോബൻ സിനിമ
കുഞ്ചാക്കോ ബോബൻ നായകനായി പുതിയ ചിത്രം വരുന്നു

ജഗദീഷ്, മനോജ് കെ യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്‌ണു ജി വാരിയർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ഈ സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. മമ്മൂട്ടി നായകനായ 'കണ്ണൂർ സ്‌ക്വാഡ്' സിനിമയുടെ സംവിധായകൻ റോബി വർഗീസ് രാജാണ് ഈ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.

മാർട്ടിൻ പ്രക്കാട്ടിനൊപ്പം കുഞ്ചാക്കോ ബോബൻ

ചമൻ ചാക്കോ എഡിറ്റിങ് നിർവഹിക്കുന്ന സിനിമയ്‌ക്ക് സംഗീതം പകരുന്നത് ജേക്‌സ് ബിജോയിയാണ്. പ്രൊഡക്ഷൻ ഡിസൈൻ : ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ : ഷബീർ മലവട്ടത്ത്, ഫിനാൻസ് കൺട്രോളർ : രാഹുൽ സി പിള്ള, ആർട്ട് ഡയറക്‌ടർ: രാജേഷ് മേനോൻ, കോസ്റ്റ്യൂംസ് : സമീറ സനീഷ്, മേക്കപ്പ് : റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : ജിനീഷ് ചന്ദ്രൻ, സക്കീർ ഹുസൈൻ, അസോസിയേറ്റ് ഡയറക്‌ടർ : റെനിറ്റ് രാജ്, അസിസ്റ്റന്‍റ് ഡയറക്‌ടർ : ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോന സെബിൻ, സെക്കൻഡ് യൂണിറ്റ് ഡിഒപി : അൻസാരി നാസർ, സ്‌പോട്ട് എഡിറ്റർ : ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്സ് : അനിൽ ജി നമ്പ്യാർ, സുഹൈൽ, സ്റ്റിൽസ് : നിദാദ് കെ എൻ, പിആർഒ : ശബരി എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ: ധ്യാൻ ശ്രീനിവാസനൊപ്പം ശ്രിത ശിവദാസും ; 'കോപ് അങ്കിൾ' സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.