കോട്ടയം : ചലചിത്ര മിമിക്രി താരം കോട്ടയം സോമരാജൻ (62) അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ചാനൽ കോമഡി താരമായി തിളങ്ങിയ സോമരാജൻ ഏതാനും നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
മിമിക്രി ആർട്ടിസ്റ്റ്, നടൻ, സ്ക്രിപ്റ്റ് റൈറ്റെർ, കാഥികൻ എന്നീ നിലകളിൽ തിളങ്ങിയ സോമരാജൻ അഞ്ചരകല്യാണം, കണ്ണകി , കിംഗ് ലയർ, ഫാൻ്റം തുടങ്ങി നൂറോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.