ലാപതാ ലേഡീസിന് ഓസ്‌കറിലേക്ക് പരിഗണന ലഭിച്ചതില്‍ സന്തോഷം പങ്കുവച്ച് സംവിധായിക കിരണ്‍ റാവു. സിനിമ തെരഞ്ഞെടുത്തതില്‍ വളരെയധികം അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുവെന്ന് ചിത്രത്തിന്‍റെ സംവിധായിക കിരണ്‍ റാവു പറഞ്ഞു. എല്ലാ ടീമിന്‍റെ അശ്രാന്തമായ പരിശ്രമമാണ് ഈ ചിത്രം. അവരുടെ സമര്‍പ്പണമാണ് ഈ സിനിമയ്ക്ക് ജീവന്‍ നല്‍കിയതെന്ന് സംവിധായിക സമൂഹമ മാധ്യമങ്ങളില്‍ കുറിച്ചു.
കുറിപ്പിന്‍റെ പൂര്‍ണ രൂപം
'സിനിമ തെരഞ്ഞെടുത്തതില്‍ വളരെയധികം അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. മുഴുവന്‍ ടീമിന്‍റെയും അശ്രാന്തമായ പരിശ്രമമാണ് ഈ ചിത്രം. അവരുടെ സമര്‍പ്പണമാണ് ഈ സിനിമയ്ക്ക് ജീവന്‍ നല്‍കിയത്. സിനിമ എല്ലായ്‌പ്പോഴും ഹൃദയങ്ങളെ ബന്ധിപ്പിക്കുകയും അതിരുകള്‍ ഭേദിക്കുകയും സംഭാഷണങ്ങള്‍ ജ്വലിപ്പിക്കുകയും ചെയ്യുന്ന ശക്തമായ മാധ്യമമാണ്. വിശ്വസിച്ച് ഈ സിനിമ തെരഞ്ഞെടുത്തതിന് സെലക്ഷന്‍ കമ്മിറ്റിക്ക് ഞാന്‍ എന്‍റെ അതിയായ നന്ദി രേഖപ്പെടുത്തുന്നു. ഈ വര്‍ഷം മറ്റ് അതിശയിപ്പിക്കുന്ന സിനിമകളില്‍ നിന്ന് ഈ സിനിമയ്ക്ക് ഇത്രയും പ്രാധാന്യം നല്‍കി തെരഞ്ഞെടുത്തത് ഭാഗ്യമാണ്. എല്ലാവരും ഒരേ പോലെയുള്ള മത്സരാര്‍ഥികളാണ്.' കിരണ്‍ റാവു കുറിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിവാഹം കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ തീവണ്ടിയില്‍ മുഖം മറച്ച വധുവിനെ തമ്മില്‍ മാറി പോകുന്നതാണ് ചിത്രം പറയുന്നത്. പിന്നീട് ഭാര്യയെ തേടിയുള്ള ഭര്‍ത്താവിന്‍റെ ശ്രമങ്ങളാണ് ചിത്രം പറയുന്നത്. സിനിമയ്ക്ക് ആഗോള തലത്തില്‍ പ്രശംസയും മികച്ച പ്രതികരണവും ലഭിച്ചിരുന്നു.
Also Read:'ലാപതാ ലേഡീസ്' ഓസ്‌കറിലേക്ക്; ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രി