ETV Bharat / entertainment

കീര്‍ത്തി സുരേഷിന്‍റെ വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കം.. ആദ്യ ചിത്രം പുറത്ത് Keerthy Suresh wedding preparations - KEERTHY SURESH WEDDING PREPARATIONS

രണ്ട് ചടങ്ങുകളിലായാകും കീര്‍ത്തി സുരേഷ് - ആന്‍റണി തട്ടില്‍ വിവാഹം. വിവാഹത്തില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് പ്രത്യേക ഡ്രസ് കോഡും ഉണ്ട്. കീര്‍ത്തിയുടെയും ആന്‍റണിയുടെയും 15 വര്‍ഷത്തെ പ്രണയമാണ് പൂവണിയുന്നത്..

KEERTHY SURESH WEDDING  KEERTHY SURESH  കീര്‍ത്തി സുരേഷ്  കീര്‍ത്തി സുരേഷ് വിവാഹം
Keerthy Suresh (ETV Bharat)
author img

By ETV Bharat Entertainment Team

Published : Dec 12, 2024, 11:21 AM IST

Updated : Dec 12, 2024, 12:43 PM IST

നടി കീര്‍ത്തി സുരേഷും സുഹൃത്ത് ആന്‍റണി തട്ടിലും ഇന്ന് വിവാഹിതരാകും. ഗോവയില്‍ വച്ച് നടക്കുന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുക. രണ്ട് ചടങ്ങുകളിലായാകും വിവാഹം. ഇന്ന് (ഡിസംബര്‍ 12) രാവിലെയാണ് ആദ്യത്തെ ചടങ്ങ്. വിവാഹത്തില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് പ്രത്യേക ഡ്രസ് കോഡും ഉണ്ട്.

അതേസമയം വിവാഹാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള ചിത്രവുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്. മേക്കപ്പിന് തയ്യാറെടുക്കുന്ന കീര്‍ത്തിയുടെ ചിത്രമാണ് താരം തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്.

'കിറ്റി' എന്നെഴുതിയ മേക്കപ്പ് ഗൗണുമായി ബ്രൈഡ് ടു ബി ചടങ്ങുകള്‍ക്ക് തയ്യാറെടുക്കുന്ന ചിത്രമാണ് കീര്‍ത്തി തന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ പങ്കുവച്ചിരിക്കുന്നത്. കീര്‍ത്തിയുടെ ഓമനപ്പേരാണ് 'കിറ്റി'. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി, മെഹന്ദി, സംഗീത് ചടങ്ങുകളില്‍ ഏതെങ്കിലും കീര്‍ത്തി തയ്യാറെടുക്കുന്നതാകാം ഈ ചിത്രം.

ബാല്യകാല സുഹൃത്തും കൊച്ചി സ്വദേശിയും ബിസിനസുകാരനുമാണ് ആന്‍റണി തട്ടില്‍. എഞ്ചിനിയറായ ആന്‍റണി ദുബൈ ബേസ്‌ഡ് ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസിന്‍റെ ഉടമ കൂടിയാണ് ആന്‍റണി. ആന്‍റണിക്ക് കൊച്ചിയില്‍ റിസോര്‍ട്ടുകളും ഉണ്ട്.

പതിനഞ്ച് വര്‍ഷങ്ങളായി കീര്‍ത്തി സുരേഷും ആന്‍റണിയും തമ്മില്‍ പ്രണയത്തിലായിരുന്നു. അടുത്തിടെയാണ് കീര്‍ത്തി സുരേഷ് തന്‍റെ ഭാവി വരനെ ആരാധകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയത്. "15 വര്‍ഷം, സ്‌റ്റില്‍ കൗണ്ടിംഗ്. അത് എക്കാലവും അങ്ങനെ തന്നെ" -ഇപ്രകാരം കുറിച്ച് കൊണ്ട് ആന്‍റണി തട്ടിലിനൊപ്പമുള്ള ചിത്രം കീര്‍ത്തി ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവയ്‌ക്കുകയായിരുന്നു.

വിവാഹത്തിന് മുന്നോടിയായി അടുത്തിടെ കീര്‍ത്തി സുരേഷ് കുടുംബസമേതം തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. അച്ഛന്‍ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ്, സഹോദരി രേവതി സുരേഷ് എന്നിവര്‍ക്കൊപ്പമാണ് കീര്‍ത്തി ക്ഷേത്രദര്‍ശനം നടത്തിയത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത മോഹന്‍ലാല്‍ ചിത്രം 'ഗീതാഞ്ജലി'യിലൂടെയാണ് കീര്‍ത്തി സുരേഷ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ തുടക്കം കുറിച്ച കീര്‍ത്തി പിന്നീട് തമിഴിലേയ്‌ക്കും തെലുങ്കിലേയ്‌ക്കും ചേക്കേറുകയായിരുന്നു. നാഗ്‌ അശ്വിന്‍ സംവിധാനം ചെയ്‌ത ദുല്‍ഖര്‍ സല്‍മാന്‍റെ തെലുങ്ക് ചിത്രം 'മഹാനടി' ആണ് കീര്‍ത്തിയുടെ കരിയറില്‍ വഴിത്തിരിവായത്. 'മഹാനടി'യിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തിയ്‌ക്ക് ലഭിച്ചിരുന്നു.

'ബേബി ജോണ്‍' ആണ് കീര്‍ത്തിയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. കീര്‍ത്തിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണീ ചിത്രം. വരുണ്‍ ധവാന്‍ നായകനാകുന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തിലും എത്തുന്നുണ്ട്. കൂടാതെ വാമിഖ ഗബ്ബിയ, ജാക്കി ഷ്‌റോഫ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ക്രിസ്‌മസ് റിലീസായി ഡിസംബര്‍ 25നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

Also Read: കീര്‍ത്തി സുരേഷ് വിവാഹ തീയതി ഉറപ്പിച്ചു; വിവാഹക്കത്ത് പുറത്ത്

Last Updated : Dec 12, 2024, 12:43 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.