ETV Bharat / entertainment

കത്രീന ഗര്‍ഭിണിയോ?; വിക്കിയ്‌ക്കൊപ്പമുള്ള ലണ്ടന്‍ വീഡിയോയില്‍ ചര്‍ച്ച - Katrina Kaif Pregnancy Rumours - KATRINA KAIF PREGNANCY RUMOURS

കത്രീന കൈഫും ഭര്‍ത്താവ് വിക്കി കൗശലും ലണ്ടനിലൂടെ കൈകോര്‍ത്ത് നടക്കുന്ന വീഡിയോ വൈറലായതോടെയാണ് കത്രീന ഭര്‍ഭിണിയാണെന്ന ചര്‍ച്ചയും ഇന്‍റര്‍നെറ്റ് ലോകത്ത് സജീവമാകുന്നത്.

KATRINA KAIF PREGNANCY  KATRINA KAIF VICKY KAUSHAL  കത്രീന വിക്കി ദമ്പതികള്‍  കത്രീന കൈഫ് ഗര്‍ഭം
Katrina Kaif,Vicky Kaushal (Source : Official Facebook)
author img

By ETV Bharat Kerala Team

Published : May 21, 2024, 6:07 PM IST

ഹൈദരാബാദ് : നിറവയറോടെ ലോക്‌സഭ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനെത്തിയ ദീപിക പദുക്കോണിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ ബോളിവുഡ് താരം കത്രീന കൈഫിന്‍റെ വീഡിയോയും ഇന്‍റര്‍നെറ്റല്‍ ചര്‍ച്ചയാകുന്നു. കത്രീന തന്‍റെ ആദ്യത്തെ കണ്‍മണിക്ക് ജന്മം നല്‍കാന്‍ പോവുകയാണ് എന്ന് ആരാധകർ വിശ്വസിക്കുന്നത്. കത്രീന കൈഫ് ഭർത്താവ് വിക്കി കൗശലിനൊപ്പം ലണ്ടനിൽ കറങ്ങുന്നതിന്‍റെ വീഡിയോ ആണ് വൈറലായത്.

തെരുവിൽ നിന്ന് ചിത്രീകരിച്ച വീഡിയോയിൽ, 2021-ൽ വിവാഹിതരായ താരദമ്പതികൾ ഒരുമിച്ച് നടക്കുന്നത് കാണാം. കത്രീനയുടെ നടത്തത്തിലും ധരിച്ചിരിക്കുന്ന വലിയ കോട്ടിന്‍റെ വ്യത്യാസവുമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച വിഷയമായത്. താരം ഗർഭിണിയാണെന്നും മാധ്യമ ശ്രദ്ധ ഒഴിവാക്കാനാണ് ലണ്ടനിലേക്ക് പോയതെന്നുമാണ് അനുമാനം.

ഇത് ആദ്യമായല്ല, കത്രീനയുടെ ഗർഭധാരണം സംബന്ധിച്ച് ഊഹാപോഹങ്ങൾക്ക് ഉയരുന്നത്. ഈ വർഷം ആദ്യം ജാംനഗറിൽ നടന്ന ആനന്ത് അംബാനിയുടെയും രാധിക മർച്ചന്‍റിന്‍റെയും വിവാഹത്തിന് മുമ്പുള്ള ചടങ്ങില്‍ നിന്നുള്ള ഫോട്ടോകൾക്ക് പിന്നാലെ സമാന ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.

രൺവീർ -ദീപിക ദമ്പതികള്‍ ഈ വർഷം സെപ്റ്റംബറിലാണ് തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നത്. രോഹിത് ഷെട്ടിയുടെ കോപ് യൂണിവേഴ്‌സിന്‍റെ മൂന്നാം ഭാഗം 'സിങ്കം എഗെയ്ന്‍' ആണ് ദീപിക അടുത്തതായി അഭിനയിക്കാന്‍ പോകുന്ന ചിത്രം. അജയ് ദേവ്ഗൺ, കരീന കപൂർ ഖാൻ, രൺവീർ സിങ്, അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ്, അർജുൻ കപൂർ എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയ്‌ക്കൊപ്പമാണ് ദീപിക ലേഡി സിങ്കം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അമിതാഭ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദിഷാ പടാനി എന്നിവർക്കൊപ്പമുള്ള, സയൻസ് ഫിക്ഷൻ ഇതിഹാസം കൽക്കി 2898 എഡിയിൽ പ്രേക്ഷകരെ അമ്പരപ്പിക്കാനും ദീപിക എത്തുന്നുണ്ട്. അതേസമയം, ശ്രീറാം രാഘവന്‍റെ മെറി ക്രിസ്‌മസ് എന്ന ചിത്രത്തിലാണ് വിജയ് സേതുപതിയ്‌ക്കൊപ്പം കത്രീന കൈഫ് അവസാനമായി അഭിനയിച്ചത്. ഫർഹാൻ അക്തറിന്‍റെ വരാനിരിക്കുന്ന ചിത്രമായ 'ജീ ലെ സാറ'യില്‍ ആലിയ ഭട്ടിനും പ്രിയങ്ക ചോപ്രയ്ക്കും ഒപ്പമാണ് കത്രീനയുടെ അടുത്ത ചിത്രം.

Also Read : ആരാണ് ബുജ്ജി?; 'കല്‍ക്കി 2898 എഡി'യിലെ സുപ്രധാന അപ്‌ഡേറ്റ് മെയ് 22-ന് - Bujji From Kalki 2898 AD

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.