കമൽ ഹാസൻ - ഷങ്കർ ചിത്രം ഇന്ത്യൻ 2 : 'നീലോർപ്പം' ഗാനം പുറത്ത് - INDIAN 2 MOVIE SONG RELEASED - INDIAN 2 MOVIE SONG RELEASED
ഷങ്കർ സംവിധാനം ചെയ്യുന്ന 'ഇന്ത്യൻ 2' ജൂലൈ 12 ന് റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിലെ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്
Published : May 29, 2024, 4:51 PM IST
ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് 'ഇന്ത്യൻ 2'. കമൽ ഹാസൻ പ്രധാന കഥാപാത്രമായി എത്തുന്ന ഷങ്കർ ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. 'നീലോർപ്പം' എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോയാണ് പ്രേക്ഷകരിലേക്കെത്തിയത്. സിദ്ധാർഥ്, രാകുൽ പ്രീത് സിംഗ് എന്നിവർ ഒരുമിച്ച് എത്തുന്ന പ്രണയഗാനമാണിത്. ലൈക്ക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്‌കരനാണ് ചിത്രത്തിൻ്റെ നിർമാതാവ്. ശ്രീ ഗോകുലം മുവീസിന് വേണ്ടി ഗോകുലം ഗോപാലൻ ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കും. ജൂലൈ 12ന് ആണ് ആഗോള റിലീസ്.
താമരൈയാണ് വരികൾ രചിച്ചിരിക്കുന്നത്. അബി, ശ്രുതിക എന്നിവരാണ് ആലപിച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ഹിറ്റ് ചാർട്ടിൽ ഗാനം ഇടം നേടിയത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്നു.
ഛായാഗ്രഹണം : രവി വർമ്മൻ, ചിത്രസംയോജനം : ശ്രീകർ പ്രസാദ്, ആക്ഷൻ - അൻബറിവ്, പീറ്റർ ഹെയിൻ, സ്റ്റണ്ട് സിൽവ, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - ജി കെ എം തമിഴ് കുമരൻ. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ പാർട്‌നർ. പി ആർ ഒ - ശബരി.
Also Read: മുംബൈയില്‍ വിരുഷ്‌ക ദമ്പതികളുടെ ഡിന്നര്‍ ഡേറ്റ്; കൂടെ സഹീറും സാഗരികയും, ദൃശ്യങ്ങള്‍ വൈറല്‍