ETV Bharat / entertainment

അവര്‍ഗല്‍ മുതല്‍ വിക്രം വരെ; കമൽ ഹാസൻ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ എന്തൊക്കെ? - Kamal Haasan s contributions - KAMAL HAASAN S CONTRIBUTIONS

ഇന്ത്യൻ സിനിമയ്ക്ക് കമൽ ഹാസൻ എന്ന ടെക്‌നീഷ്യൻ നൽകിയ അതുല്യ സംഭാവനകൾ ചെറുതല്ല. പരീക്ഷിച്ചു പോലും നോക്കിയിട്ടില്ലാത്ത നിരവധി ലോകോത്തര സമ്പ്രദായങ്ങൾ സ്വന്തം സിനിമയിലൂടെ ഇന്ത്യൻ സിനിമയ്ക്ക് കമല്‍ ഹാസന്‍ പാഠമാക്കി.

KAMAL HAASAN  KAMAL INDIAN CINEMA CONTRIBUTIONS  കമൽ ഹാസൻ  കമല്‍ ഹാസന്‍റെ സിനിമയിലെ സംഭാവനകള്‍
Kamal Haasan (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 13, 2024, 3:08 PM IST

Updated : Sep 13, 2024, 3:47 PM IST

അമ്പത് വർഷങ്ങൾക്കപ്പുറം ഇന്ത്യൻ സിനിമയുടെ ചരിത്രം പരിശോധിച്ചാൽ കമൽഹാസൻ എന്ന പേര് ആദ്യ പേജുകളിൽ തന്നെ സുവർണ്ണ ലിപികളിൽ എഴുതി ചേർത്തിട്ടുണ്ടാകും. ഒരു നടന്‍ എന്ന രീതിയിലും മികച്ച ടെക്‌നീഷ്യൻ എന്ന രീതിയിലും ഇന്ത്യൻ സിനിമയ്ക്ക് ലഭിച്ച അതുല്യ പ്രതിഭയാണ് കമൽ ഹാസൻ. ഇന്ത്യൻ സിനിമയ്ക്ക് കമൽഹാസൻ നൽകിയ സംഭാവനകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

1957 നവംബർ ഏഴിനാണ് പാർത്ഥസാരഥി ശ്രീനിവാസൻ എന്ന കമൽഹാസന്‍റെ ജനനം. 1960ൽ മൂന്നര വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് 'കലത്തൂർ കണ്ണമ്മാ' എന്ന ചിത്രത്തിലൂടെ ബാലതാരമായുള്ള അരങ്ങേറ്റം. തുടർന്ന് നൃത്ത സംവിധായകനായി. ശേഷമാണ് അഭിനയ ലോകത്തേയ്‌ക്ക് കമൽ ചുവടുറപ്പിക്കുന്നത്. ഒരു അഭിനേതാവെന്ന രീതിയിൽ അല്ലാതെ തിരക്കഥാകൃത്തായും സംവിധായകനായും കമൽ സിനിമ മേഖലയിൽ പ്രവർത്തിച്ചു. ഇന്ത്യൻ സിനിമയ്ക്ക് കമൽ ഹാസൻ എന്ന ടെക്‌നീഷ്യൻ നൽകിയ അതുല്യ സംഭാവനകൾ ചെറുതല്ല.

Kamal Haasan  Kamal Indian cinema contributions  കമൽ ഹാസൻ  കമല്‍ ഹാസന്‍റെ സിനിമയിലെ സംഭാവനകള്‍
Kamal Haasan (ETV Bharat)

ഇന്ത്യൻ സിനിമയെ ലോക നിലവാരത്തിൽ എത്തിക്കുക എന്നുള്ളതാണ് തന്നിലെ എളിയ കലാകാരന്‍റെ ജീവിത ലക്ഷ്യം എന്ന് പല അഭിമുഖങ്ങളിലും കമൽ ഹാസൻ തുറന്നു പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ പരീക്ഷിച്ചു പോലും നോക്കാൻ തയ്യാറാകാത്ത നിരവധി ലോകോത്തര സമ്പ്രദായങ്ങൾ സ്വന്തം സിനിമയിലൂടെ ഇന്ത്യൻ സിനിമയ്ക്ക് പാഠമാക്കിയ വ്യക്തിത്വമാണ് കമല്‍ ഹാസന്‍റേത്.

മാത്രമല്ല 1981ൽ ഹിന്ദി സിനിമ സുവർണ്ണ ജൂബിലി ആഘോഷിക്കുമ്പോൾ, ഒരു സൗത്ത് ഇന്ത്യൻ നടൻ ആദ്യമായി സിൽവർ ജൂബിലി ഹിന്ദി ചിത്രത്തിന്‍റെ ഭാഗമാകുന്നു. സകല ബോക്‌സ്‌ ഓഫീസ് റെക്കോർഡുകളും തകർത്ത 'ഏക് തുചേ കേലിയെ' ബോളിവുഡിനെ അമ്പരപ്പിച്ച ചിത്രങ്ങളിൽ ഒന്നാണ്. ചിത്രത്തിലെ 'തെരെ മേരെ ബീച്ച്' എന്ന് തുടങ്ങുന്ന ഗാനം ഇന്നും ജനപ്രിയമാണ്.

1977 കമലഹാസൻ പ്രധാന വേഷത്തിലെത്തിയ 'അവർഗൽ' എന്ന ചിത്രത്തിലൂടെയാണ് വെൻട്രിലോക്യുസം എന്ന സംഗതി ഇന്ത്യൻ സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. സ്വന്തം ശബ്‌ദത്തിൽ തന്നെ മറ്റൊരു കഥാപാത്രത്തിനോ സാങ്കല്‍പ്പിക കഥാപാത്രത്തിനോ ബൊമ്മകൾക്കോ ഉപയോഗിക്കുന്ന രീതിയാണിത്. ചിത്രത്തിൽ കമൽ ഹാസനോടൊപ്പം രജനികാന്തും ഒരു സുപ്രധാന വേഷത്തിൽ എത്തിയിരുന്നു. കമലിന്‍റെ കഥാപാത്രത്തിനൊപ്പമുള്ള പാവയ്ക്കാണ് കമൽ മറ്റൊരു ശബ്‌ദത്തിൽ ഡബ് ചെയ്‌തത്. കെ ബാലചന്ദർ സംവിധാനം ചെയ്‌ത ചിത്രം ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വെൻട്രിലോക്യുസം എന്ന് ലോക സിനിമയിൽ ഈ രീതിയെ അറിയപ്പെടുന്നു.

തമിഴ് സിനിമയ്ക്ക് ഒരു സിനിമയുടെ തുടർച്ച എന്ന വസ്‌തുത പരിചയപ്പെടുത്തി കൊടുത്തതും കമൽ ഹാസനാണ്. 1979ൽ പുറത്തിറങ്ങിയ 'കല്യാണരാമൻ' എന്ന ചിത്രത്തിന്‍റെ ഒഫീഷ്യൽ സീക്വലാണ് 1984 പുറത്തിറങ്ങിയ 'ജപ്പാനിൽ കല്യാണരാമൻ'.

1986ൽ കമൽഹാസൻ നിർമ്മിച്ച് പുറത്തിറങ്ങിയ വലിയ വിജയ ചിത്രമായിരുന്നു 'വിക്രം'. 'വിക്രം' എന്ന ചിത്രത്തിലെ തീം സോങ് സമാന രീതിയിൽ തന്നെ ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത പുതിയ 'വിക്ര'ത്തിലും ഉപയോഗിച്ചിട്ടുണ്ട്. ഇളയരാജ സംഗീത സംവിധായകനായ ആ ചിത്രമായിരുന്നു ഇന്ത്യയിൽ ആദ്യമായി കമ്പ്യൂട്ടർ ടെക്നോളജി ഉപയോഗിച്ച് ഗാനങ്ങൾ റെക്കോർഡ് ചെയ്‌ത സിനിമ.

സിനിമകളിലെ ആക്ഷൻ രംഗങ്ങളിൽ സ്‌റ്റണ്ട് ആർട്ടിസ്‌റ്റുകൾക്ക് പരിക്ക് പറ്റുക സ്വാഭാവികമായിരുന്നു. പ്രത്യേകിച്ചും ഗ്ലാസുകളിലൂടെ ചാടി വീഴുന്ന രംഗങ്ങളിൽ. 1987ല്‍ കമൽഹാസന്‍റെ എക്കാലത്തെയും വലിയ ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ 'നായകൻ' എന്ന ചിത്രത്തിൽ ഷുഗർ ഗ്ലാസ് എന്ന വസ്‌തു ഇന്ത്യൻ സിനിമയിൽ ആദ്യമായി ഉപയോഗിച്ചു. ഷുഗർ ഗ്ലാസുകൾ വളരെ എളുപ്പം പൊട്ടുന്നതും സ്‌റ്റണ്ട് ആർട്ടിസ്‌റ്റുകൾക്ക് മുറിവ് ഏൽപ്പിക്കാത്തതുമായ വസ്‌തുവാണ്. ഷുഗർ ഗ്ലാസാണ് ഇന്ന് ആഗോളതലത്തിൽ ആക്ഷൻ ചിത്രീകരിക്കാൻ സിനിമകളിൽ ഉപയോഗിക്കാറുള്ളത്.

ശബ്‌ദ സിനിമകൾ പ്രചാരത്തിലായ ശേഷം 1987ൽ തന്നെ 'പുഷ്‌പക വിമാനം' എന്ന പേരിൽ കമൽ ആധുനിക ഇന്ത്യൻ സിനിമയ്ക്ക് ഒരു നിശബ്‌ദ സിനിമ പരിചയപ്പെടുത്തി. സിംഗീതം ശ്രീനിവാസ റാവു കന്നഡയിൽ ഒരുക്കിയ ചിത്രം, തമിഴിൽ 'പേസും പടം' എന്ന പേരിലാണ് പ്രദർശനത്തിന് എത്തിയത്.

ഗ്രാഫിക്‌സിന്‍റെ സഹായം ഇല്ലാതെ ഒരു നടന്, മുഴുനീള ചിത്രത്തിൽ കുള്ളനായി അഭിനയിക്കാൻ സാധിക്കുമെന്ന് തെളിയിച്ച ചിത്രമായിരുന്നു 1989ൽ പുറത്തിറങ്ങിയ 'അപൂർവ്വ സഹോദരങ്ങൾ'. സിനിമയിൽ കമൽഹാസനെ പൊക്കം കുറഞ്ഞ ആളായി കാണിക്കുവാനുള്ള ഷൂട്ടിംഗ് തന്ത്രങ്ങൾ ഇന്നും ഇന്ത്യൻ സിനിമയ്ക്ക് വലിയ പാഠപുസ്‌തകമാണ്.

1990ല്‍ പുറത്തിറങ്ങിയ 'മൈക്കിൾ മദന കാമരാജൻ' എന്ന ചിത്രത്തിലാണ് ഹൈഡ്രോളിക് സെറ്റ് എന്ന തന്ത്രം കമൽ ഇന്ത്യൻ സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. ചിത്രത്തിന്‍റെ ക്ലൈമാക്‌സ്‌ രംഗത്തിൽ സെറ്റ് ഒരു പാറയിൽ തൂങ്ങിക്കിടക്കുന്നത് പോലെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമയിൽ ഇന്ന് ഉപയോഗിക്കുന്ന ഡിജിറ്റൽ സ്ക്രീൻ പ്ലേ 1992ൽ കമൽഹാസൻ പ്രധാന വേഷത്തിൽ എത്തിയ 'തേവർമകൻ' എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ്. മലയാളികളുടെ പ്രിയ സംവിധായകൻ ഭരതൻ സംവിധാനം ചെയ്‌ത ചിത്രത്തിലാണ് മൂവി മാജിക് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇന്ത്യയില്‍ ആദ്യമായി ഡിജിറ്റൽ തിരക്കഥ തയ്യാറാക്കുന്നത്.

1994ല്‍ പുറത്തിറങ്ങിയ 'മഹാനദി' എന്ന ചിത്രമാണ് ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ എഡിറ്റിംഗ് സാധ്യമായ സിനിമ. അവിഡ് (Avid) എന്ന സോഫ്റ്റ്‌വെയറാണ് സിനിമ എഡിറ്റ് ചെയ്യാനായി ഉപയോഗിച്ചത്.

1995ൽ പുറത്തിറങ്ങിയ 'കുരിതിപുന്നയ്' എന്ന ചിത്രത്തിലൂടെ ഡോൾബി സ്‌റ്റീരിയോ സൗണ്ട് രീതിയും സറൗണ്ട് സൗണ്ടും ഇന്ത്യൻ സിനിമയ്ക്ക് കമൽ സംഭാവന ചെയ്‌തു. ആക്ഷൻ കിംഗ് അർജുൻ ആയിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.

1996ല്‍ ശങ്കർ സംവിധാനം ചെയ്‌ത 'ഇന്ത്യൻ' എന്ന ചിത്രത്തിലാണ് പ്രോസ്‌തെറ്റിക് മേക്കപ്പ് ആദ്യമായി ഇന്ത്യൻ സിനിമയിൽ ഉപയോഗിക്കുന്നത്. ചിത്രത്തിൽ പ്രോസ്‌തെറ്റിക് മേക്കപ്പ് കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ 'റാംബോ' അടക്കമുള്ള ഹോളിവുഡ് ചിത്രങ്ങളിൽ മേക്കപ്പ് ആർട്ട് ആയി കമൽഹാസൻ ജോലി നോക്കിയിരുന്നു. ഇന്ത്യയിലെ ആദ്യ സിങ്ക് സൗണ്ട് സിനിമ 'ഹേയ് റാം' ആണ്. രണ്ടായിരത്തിൽ കമൽ തന്നെ സംവിധാനം ചെയത് പുറത്തിറക്കിയ ചിത്രമാണിത്. ഷാരൂഖ് ഖാൻ ഈ ചിത്രത്തിൽ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്‌തിരുന്നു.

2001ൽ പുറത്തിറങ്ങിയ 'ആളവന്താന്‍' ചിത്രം അടിമുടി പരീക്ഷണങ്ങൾ ആയിരുന്നു. ആക്ഷൻ രംഗങ്ങളിൽ, മോഷൻ ഫ്രീസ് ടെക്നോളജി ക്യാമറ ഉപയോഗിച്ച് ആദ്യമായി ഇന്ത്യൻ സിനിമയിൽ അവതരിപ്പിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. എയർ റാമ്പ് എന്ന ടെക്നോളജിയും 'ആളവന്താനി'ലെ കമൽഹാസന്‍റെ സംഭാവനയാണ്. 2D കഥാപാത്രങ്ങളെ ഉൾപ്പെടുത്തി ആദ്യ ലൈവ് ആക്ഷൻ സിനിമയെന്ന് കമൽ അവകാശപ്പെടുന്നുണ്ടെങ്കിലും ഏഷ്യയിലെ ആദ്യ ലൈവ് ആക്ഷൻ സിനിമ 1993ല്‍ മലയാളത്തിൽ റിലീസ് ചെയ്‌ത 'ഓഫാബി'യാണ്. എങ്കിലും ലൈവ് ആക്ഷൻ എന്ന ടെക്നോളജി ഇന്ത്യൻ സിനിമയിൽ പ്രായോഗികമാക്കിയത് 'ആളവന്താനി'ലൂടെ കമൽഹാസൻ തന്നെ.

പിൽക്കാലത്ത് വിഷൻ കറക്‌ട്‌ കണ്ണടകൾ ഉപയോഗിക്കാൻ ഇന്ത്യൻ അഭിനേതാക്കളെ പ്രചോദിപ്പിച്ചതും കമൽഹാസൻ തന്നെ. 2002ൽ സുന്ദർ സി സംവിധാനം ചെയ്‌ത് പുറത്തിറങ്ങിയ 'അൻപേ ശിവം' എന്ന ചിത്രത്തിലാണ് കമൽ ഇത്തരമൊരു കണ്ണട ഉപയോഗിച്ച് അഭിനയിച്ചത്. 2005ൽ കമൽ നായകനായി പുറത്തിറങ്ങിയ 'മുംബൈ എക്‌സ്‌പ്രെസ്' ആണ് ഇന്ത്യയിൽ ആദ്യമായി പൂർണ്ണമായും ഡിജിറ്റൽ ക്യാമറയിൽ ഷൂട്ട് ചെയ്‌ത സിനിമ.

എബോള അടക്കമുള്ള മാരക വൈറസുകളെ ഇന്ത്യൻ സിനിമയിൽ ചർച്ച ചെയ്യാൻ പ്രേരിപ്പിച്ചത് 2008ൽ പുറത്തിറങ്ങിയ കമൽ ചിത്രം 'ദശാവതാര'ത്തിലൂടെയാണ്. ടെക്നോളജി മാത്രമല്ല, ലോകം തന്നെ ഭയപ്പെടുന്ന വിഷയങ്ങളെ കുറിച്ച് പോലും ചിന്തിക്കാൻ കമൽ ഇന്ത്യൻ സിനിമയെ പഠിപ്പിച്ചു. ഇന്ത്യയിൽ ആദ്യമായി ഒരു നടൻ 10 വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ചിത്രവും 'ദശാവതാരം' തന്നെ. ഒരു സിനിമയിൽ ഒരു നടൻ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിന് പ്രചോദനമായത് കമൽഹാസൻ ആണെന്ന് വേണമെങ്കിൽ പറയാം. പക്ഷേ 1964ൽ പുറത്തിറങ്ങിയ 'നവരാത്രി' എന്ന ചിത്രത്തിന് ക്ലൈമാക്‌സിൽ ശിവാജി ഗണേശൻ ഒണ്‍പത് വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

2010ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രമാണ് 'മന്‍മദൻ അമ്പ്'. ചിത്രത്തിലെ ഒരു ഗാനരംഗം പൂർണ്ണമായും റിവേഴ്‌സ്‌ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പക്ഷേ ഗാനത്തിന്‍റെ വരികൾ റിവേഴ്‌സ്‌ രീതിയിൽ ചിത്രീകരിച്ചിട്ടും കമൽ അത് കൃത്യമാക്കി പാടി. ഗാനത്തിന്‍റെ വരികളെ തിരിച്ചെഴുതി അതേ മീറ്ററിൽ പാടിയാണ് കമൽ, കെ.എസ് രവികുമാറിനെ കൊണ്ട് ചിത്രം സംവിധാനം ചെയ്യിപ്പിച്ചത്. പിൽക്കാലത്ത് റിവേഴ്‌സ്‌ രീതിയിൽ ഗാനങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ വിഎഫ്‌എക്‌സിന്‍റെ സഹായമില്ലാതെ അഭിനേതാക്കൾക്ക് പ്രകടനം കാഴ്‌ചവയ്ക്കാനുള്ള മാർഗ നിർദ്ദേശമാണ് കമൽ ആ ചിത്രത്തിലൂടെ നൽകിയത്.

2013ൽ കമൽ തന്നെ സംവിധാനം ചെയ്‌ത് പുറത്തിറങ്ങിയ ചിത്രമാണ് 'വിശ്വരൂപം'. 'വിശ്വരൂപ'മാണ് ഇന്ത്യയിലെ ആദ്യത്തെ 7.1 3D സറൗണ്ട് ഉപയോഗപ്പെടുത്തിയ ചിത്രം. ഇന്ത്യൻ സിനിമയിൽ അറ്റ്‌മോസ് അടക്കമുള്ള നവീന ശബ്‌ദ സൗകുമാര്യത്തിന് വഴിയൊരുക്കിയതും കമൽ തന്നെ. മാത്രമല്ല ആ ചിത്രം ഡയറക്‌ട്‌ ടു ഹോം എന്ന ആശയത്തിലൂടെ ടിവിയിൽ റിലീസ് ചെയ്യാനും കമൽഹാസൻ പദ്ധതി ഇട്ടിരുന്നു. നിരവധി ഡിടിഎച്ച് സർവീസുകൾ ഇതിനായി സ്ലോട്ടുകൾ ഒഴിച്ചിടുകയും ചെയ്‌തു.

എന്നാൽ സിനിമ മേഖലയിൽ നിന്നുള്ള എതിർപ്പുകളെ തുടർന്ന് കമൽ ഈ ഉദ്യമത്തിൽ നിന്ന് പിന്‍മാറുകയായിരുന്നു. പിൽക്കാലത്ത് ഒടിടി എന്ന വലിയ മുന്നേറ്റത്തിന്‍റെ ദീർഘവീക്ഷണമാണ് കമൽ അന്ന് പ്രാവർത്തികമാക്കാൻ ശ്രമിച്ചതെന്ന് മനസ്സിലാക്കാൻ സിനിമാ മേഖല വൈകിപ്പോയി. വരുംകാലങ്ങളിൽ കമലഹാസൻ ഇന്ത്യൻ സിനിമയ്ക്ക് ഏതെല്ലാം പുതു തന്ത്രങ്ങൾ പരിചയപ്പെടുത്തുമെന്ന് കണ്ടേണ്ടിയിരിക്കുന്നു.

Also Read: 'വില്ലനായി അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നു, കൽക്കിയില്‍ റോള്‍ ലഭിച്ചതില്‍ സന്തോഷം': കമൽ ഹാസൻ - KAMAL HAASAN ABOUT KALKI 2898 AD

Last Updated : Sep 13, 2024, 3:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.